For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിനിമം 12 കുട്ടികളെയെങ്കിലും വേണം എനിക്ക്; തന്റെ സ്വപ്‌നം പങ്കുവച്ച രേഖയ്ക്ക് സംഭവിച്ചത്!

  |

  ബോളിവുഡിലെ ഏക്കോണിക് നായികമാരില്‍ ഒരാളാണ് രേഖ. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ നായികമാരില്‍ ഒരാള്‍ ആണ് രേഖ. ബോളിവുഡിലെ ഒറിജിനല്‍ ഡീവ ആണ് രേഖ. അന്നും ഇന്നും രേഖയെ പോലൊരു താരമില്ല എന്നതാണ് വസ്തുത. തന്റെ പ്രകടനങ്ങള്‍ കൊണ്ടും സ്റ്റൈല്‍ കൊണ്ടുമെല്ലാം ഒരിക്കലും മറക്കാനാവാത്ത സാന്നിധ്യമായി മാറുകയായിരുന്നു രേഖ.

  Also Read: 'അങ്കിളിന്റെ പ്രായമുള്ളയാൾ ബസിലിരുന്നപ്പോൾ തുടയിൽ പിടിച്ചു, കക്ഷത്തിലേക്ക് തുറിച്ച് നോക്കി നിന്നു'; മീനാക്ഷി

  തന്റെ മനസിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയുമാണ് രേഖ. അഭിമുഖങ്ങളിലും മറ്റും യാതൊരു മറയുമില്ലാതെ തന്റെ മനസിലുള്ളത് രേഖ വെളിപ്പെടുത്താറുണ്ട്. രേഖയുടെ ഈ തുറന്ന് സംസാര ശൈലി പലപ്പോഴും താരത്തെ വിവാദത്തില്‍ കൊണ്ടു ചെന്ന് ചാടിച്ചിട്ടുണ്ട്.

  ഒരിക്കല്‍ കുട്ടികളെക്കുറിച്ചുള്ള തന്റെ സ്വപ്‌നം പങ്കുവച്ചിരുന്നു രേഖ. 1984ല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കുട്ടികളെക്കുറിച്ച് രേഖ മനസ് തുറന്നത്. തനിക്ക് ഒരുപാട് കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം എന്നാണ് രേഖ പറയുന്നത്. വിവാഹേതര ബന്ധത്തിലൂടെ കുട്ടികള്‍ക്ക് ജന്മം നല്‍കില്ലെന്നും രേഖ പറയുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: അതിഥികളില്ല, ഫോട്ടോയില്ല; വിവാഹത്തിന് ഇത്ര സ്വകാര്യത എന്തിനെന്ന് വെളിപ്പെടുത്തി കത്രീന

  ''ഒരുപാട് കുട്ടികള്‍ വേണമെന്നതാണ് എന്റെ സ്വപ്നം. അതൊരു സ്വപ്‌നമായി നിലനില്‍ക്കില്ലെന്ന് കരുതുന്നു. മുപ്പത് വയസ് ആകുമ്പോഴേക്കും അമ്മയാകണമെന്ന് എന്റെ അമ്മ പറഞ്ഞിട്ടുള്ളത്. അത് ശരിയാണെന്ന് തോന്നുന്നു. എന്റെ മക്കള്‍ എനിക്കൊപ്പം തന്നെ വളരണമെന്നാണ് എന്റെ ആഗ്രഹം. ഞാന്‍ ഫോര്‍വേര്‍ഡ് ആയൊരു ആളാണ്. അതിനാല്‍ ഞങ്ങള്‍ക്ക് കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടാകില്ലെന്ന് തോന്നുന്നു. എനിക്ക് തോന്നുന്നത് ഞാനൊരു നൂറ് കൊല്ലം മുമ്പിലാണെന്നാണ്'' എന്നായിരുന്നു രേഖ പറഞ്ഞത്.

  ''എന്റെ വീടിന്റെ സ്വകാര്യത ഞാന്‍ ആസ്വദിക്കാറുണ്ട്. പക്ഷെ എന്റെ വീട്ടിലെ ശൂന്യത കുട്ടികളെ കൊണ്ട് നിറയ്ക്കണം. സ്റ്റെപ്പുകള്‍ ഓടിക്കയറുന്ന കുട്ടികളെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ. പക്ഷെ എനിക്ക് രണ്ട് കുട്ടികള്‍ മാത്രം പോര. കുറഞ്ഞത് പന്ത്രണ്ട് കുട്ടികളെയെങ്കിലും എനിക്ക് വേണം'' എന്നായിരുന്നു രേഖ തന്റെ സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞത്.

  Also Read: പോയ കാമുകൻ തിരിച്ചു വരും, അപ്പോഴേക്കും എനിക്ക് മറ്റൊരു ബന്ധം ഉണ്ടാവും; പ്രണയത്തകർച്ചകളെക്കുറിച്ച് കങ്കണ

  ''വിവാഹം കഴിക്കാത്തതില്‍ എനിക്ക് കുറ്റബോധമില്ല. കുട്ടികള്‍ ഇല്ലാത്തതും. എന്റെ സുഹൃത്തുക്കളെ ഞാന്‍ കാണുന്നുണ്ട്. എന്നേക്കാള്‍ പ്രായം കുറഞ്ഞവരേയും. വിവാഹിതരായി കുട്ടികളൊക്കെയായി. നല്ലൊരു കാഴ്ചയാണ്. എന്റെ കുട്ടികള്‍ ലിബ്രയായിരിക്കണമെന്നാണ് ആഗ്രഹം. എനിക്ക് ഞാനൊരു ലിബ്രക്കാരിയാണെന്നത് ഇഷ്ടമാണ്. പക്ഷെ അതിലും കൂടുതല്‍ ഇഷ്ടം തോന്നിയൊരു ലിബ്രക്കാരനെ ഞാന്‍ കണ്ടിരുന്നു'' എന്നും രേഖ പറയുന്നത്.

  അതേസമയം തനിക്ക് വിവാഹത്തിന് പുറത്ത് കുട്ടികള്‍ വേണ്ടെന്നും രേഖ പറയുന്നുണ്ട്. ''ഞാനൊരിക്കലും വിവാഹേതര ബന്ധത്തിലൂടെ കുട്ടികള്‍ക്ക് ജന്മം നല്‍കില്ല. ചിലപ്പോള്‍ വ്യക്തിപരമായ കാരണമാകും, പക്ഷെ എന്റെ അമ്മ കടന്നുപോയതൊക്കെ ഞാന്‍ കണ്ടിട്ടിട്ടുണ്ട്. അച്ഛനില്ലാതെയാണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്'' എന്നാണ് താരം പറയുന്നത്.

  ''ഇന്നത്തെ കുട്ടികള്‍ സെല്‍ഫിഷും ഡിമാന്റിംഗുമാണ്. ഒന്നരമാസത്തിനകം തന്നെ അവര്‍ക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് അവര്‍ക്കറിയാം. അവര്‍ക്ക് ബോധ്യമുണ്ട്. എനിക്ക് 16 വയസ് വരെ ഒരു ധാരണയുമുണ്ടായിരുന്നില്ല. നമ്മള്‍ക്ക് അവരെ പറ്റിക്കാനാകില്ല. എനിക്കറിയില്ല, എന്നാണ് എനിക്കൊരു കുട്ടിയുണ്ടാവുക എന്ന്. ചിലപ്പോള്‍ ഒരിക്കലും ഉണ്ടായില്ലെന്ന് വരാം. ചിലപ്പോള്‍ കുട്ടികള്‍ വരുന്നതോടെ കുടുംബ ജീവിതത്തിലേക്ക് വലിച്ചിടപ്പെട്ടേക്കാം. എനിക്ക് മറ്റ് സ്വപ്‌നങ്ങളുമുണ്ട്'' എന്നും രേഖ പറയുന്നുണ്ട്.


  ''എനിക്ക് നല്ല സിനിമകള്‍ ചെയ്യണം. ഫാന്റസിയല്ലാത്തത്. ജീവിതം തൃപ്തികരമാണ്. പക്ഷെ അമ്മയാകുന്നത് വരെ ഒരു സ്ത്രീയുടെ ജീവിതം അപൂര്‍ണമാണ്. പക്ഷെ ഞാന്‍ പ്രണയിക്കുന്നയാളെ വിവാഹം കഴിച്ചാല്‍ കുട്ടികളുണ്ടാകുമെന്ന് എന്താണുറപ്പ്. ഞാന്‍ ട്രെഡിഷണല്‍ ആണ്. വിവാഹത്തിന് പുറത്തൊരു കുട്ടിയുണ്ടാവുക എന്നത് എനിക്ക് ചിന്തിക്കാനാകില്ല. ഞാന്‍ പഴയ ചിന്താഗതിക്കാരിയാണ്. ചിലപ്പോള്‍ നാളെ എന്റെ മനസ് മാറിയേക്കാം'' എന്നും രേഖ പറയുന്നുണ്ട്.

  ജെമിനി ഗണേശന്റേയും പുഷ്പവല്ലിയുടേയും മകളായിട്ടായിരുന്നു രേഖയുടെ ജനനം. കുട്ടിക്കാലം മുതല്‍ക്കു തന്നെ അച്ഛന്റെ സ്‌നേഹം അടുത്തറിയാന്‍ രേഖയ്ക്ക് സാധിച്ചിരുന്നില്ല. അമ്മ ഒറ്റയ്ക്കായിരുന്നു രേഖയെ വളര്‍ത്തിയത്. കുടുംബത്തെ സംരക്ഷിക്കാനായി ചെറു പ്രായത്തില്‍ തന്നെ രേഖയ്ക്ക് അഭിനേത്രിയായി മാറേണ്ടി വരികയായിരുന്നു.

  1990 ലാണ് മുകേഷ് അഗര്‍വാള്‍ എന്ന ബിസിനസുകാരനെ രേഖ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് ആദ്യ മാസങ്ങളില്‍ തന്നെ ഇരുവരും അകല്‍ച്ചയിലായി. മാസങ്ങള്‍ക്കുള്ളില്‍ രേഖയ്ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു.
  ബോളിവുഡിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് രേഖ. ഇപ്പോള്‍ താരം അഭിനയത്തില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. ഈയ്യടുത്ത് റിയാലിറ്റി ഷോയില്‍ വിധി കര്‍ത്താവായി രേഖ എത്തിയിരുന്നു.

  Read more about: rekha
  English summary
  When Rekha Wanted 12 Childrens And Opens Up Regretting Of Not Getting Married
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X