'പ്രീതി സിന്റയുമായി ശാരീരിക ബന്ധമുണ്ടായി'; ഐശ്വര്യയോട് സൽമാൻ; കോളിളക്കമുണ്ടാക്കി ശബ്ദരേഖ
ബോളിവുഡിലെ ഒരിക്കലും തീരാത്ത ചര്‍ച്ച വിഷയമാണ് സല്‍മാന്‍ ഖാന്‍-ഐശ്വര്യ റായ് പ്രണയം. ഹം ദില്‍ ജേ ചുകേ സനം എന്ന സിനിമയുടെ സെറ്റില്‍ ആരംഭിച്ച പ്രണയം വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമാണ് പിരിയുന്നത്. ബോളിവുഡ് കണ്ട എക്കാലത്തേയും വലിയ വിവാദങ്ങളില്‍ ഒന്നായാണ് ആ ബന്ധം അവസാനിക്കുന്നത്. സല്‍മാനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് അന്ന് ഐശ്വര്യ റായ് ആ ബന്ധം അവസാനിപ്പിച്ചത്.
സല്‍മാന്‍ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നും തന്റെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും ഐശ്വര്യ ആരോപിച്ചു. സല്‍മാനെതിരെ പരസ്യമായി രംഗത്തെത്തിയാണ് ഐശ്വര്യ ആ ബന്ധം അവസാനിപ്പിക്കുന്നത്.

അതിനിടെ സല്‍മാന്‍ ഖാനും നടി പ്രീതി സിന്റയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇതാണ് ഐശ്വര്യ ബന്ധം അവസാനിപ്പിക്കാന്‍ കാരണമായത് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സല്‍മാന്‍ ഖാനും ഐശ്വര്യ റായും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരു മാധ്യമമാണ് സല്‍മാന്റെയും ഐശ്വര്യയുടെയും ഫോണ്‍ സംഭാഷണം പുറത്താക്കുന്നത്.
2001 ഓഗസ്റ്റ് 28ന് ഇരുവര്‍ക്കുമിടയില്‍ നടന്ന സംസാരമാണ് പുറത്താക്കിയത്. ഇതില്‍ സല്‍മാന്‍ ഐശ്വര്യയെ തുടര്‍ച്ചയായി അസഭ്യം പറയുകയും താനും പ്രീതി സിന്റയും തമ്മില്‍ ചോരി ചോരി ചുപ്‌കെ ചുപ്‌കെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതായി പറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പിന്നീട് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ആ ഫോണുകള്‍ വ്യാജാമാണെന്ന് തെളിയിച്ചു.
പക്ഷെ സിനിമാ ലോകത്തെ പിടിച്ചുലച്ചതായിരുന്നു പുറത്തായ ഫോണ്‍ സംഭാഷണം. ഇതിന് പിന്നാലെയാണ് നെസ് വാഡിയുമായുള്ള പ്രീതി സിന്റയുടെ പ്രണയ ബന്ധം അവസാനിക്കുന്നത്. പിന്നീട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താനും സല്‍മാനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് പ്രീതി സിന്റ തുറന്ന് പറഞ്ഞു.
സല്‍മാന്‍ എന്റെ വളരെ നല്ല സുഹൃത്താണ്. എനിക്ക് അദ്ദേഹത്തെ വളരെ കാലമായി അറിയാം. ഞങ്ങള്‍ പരസ്പരം താങ്ങായിട്ടുണ്ട്. പക്ഷെ സൗഹൃദത്തില്‍ കവിഞ്ഞ് ഒന്നും തന്നെ ഞങ്ങള്‍ക്കിടയിലില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞുകൊണ്ട് അന്ന് പ്രീതി സിന്റ പറഞ്ഞത്. ഐശ്വര്യയും സല്‍മാനും പിരിഞ്ഞു. ഐശ്വര്യ പിന്നീട് നടന്‍ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചു.

2016ലാണ് പ്രീതി സിന്റ വിവാഹം കഴിക്കുന്നത്. യുഎസ് ബിസിനസുകാരനായ ജീന്‍ ഗുഡ്ഇനഫിനെയാണ് പ്രീതി വിവാഹം കഴിച്ചത്. ഇരുവരും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. 2002 ലാണ് സല്‍മാനും ഐശ്വര്യയും പിരിയുന്നത്. അതിനുശേഷം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയ തകര്‍ച്ചയെക്കുറിച്ച് ഐശ്വര്യ സംസാരിക്കുന്നുണ്ട്.
സല്‍മാനും ഞാനും കഴിഞ്ഞ മാര്‍ച്ചില്‍ പിരിഞ്ഞു. പക്ഷെ സല്‍മാന് അത് അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല. ഞങ്ങള്‍ പിരിഞ്ഞ ശേഷവും സല്‍മാന്‍ എന്നെ വിളിച്ച് വിവരക്കേട് പറയും. എനിക്ക് കൂടെ അഭിനയിക്കുന്ന നടന്മാരുമായി ബന്ധമുള്ളതായി സംശയിച്ചു. അഭിഷേക് ബച്ചന്‍ മുതല്‍ ഷാരൂഖ് ഖാന്‍ വരെയുള്ളവരുമായി എന്നെ ബന്ധപ്പെടുത്തി.
സല്‍മാന്‍ എന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്. ഭാഗ്യത്തിന് പാടുകളൊന്നും ഉണ്ടായില്ല. അതിനാല്‍ ഒന്നും സംഭവിക്കാത്തത് പോലെ ഞാന്‍ ജോലിയ്ക്ക് പോയി എന്നാണ് അന്ന് ഐശ്വര്യ പറഞ്ഞത്.


Click it and Unblock the Notifications