ജാൻവിയും രൺബീറും പ്രണയത്തിലാണെന്ന് വാർത്ത! ശ്രീദേവി മകളോട് പറഞ്ഞത് ഇങ്ങനെ

ഇന്ന് ബോളിവുഡിലെ യുവനായികമാരിൽ ശ്രദ്ധേയയായ നടിയാണ് ജാൻവി കപൂർ. ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്ന ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മകളായ ജാൻവി അമ്മയുടെ പാത പിന്തുടർന്നാണ് സിനിമയിലേക്ക് എത്തിയത്. അരങ്ങേറ്റ ചിത്രത്തിൽ ജനവിയ്ക്ക് വേണ്ട നിർദേശങ്ങളെല്ലാം നൽകി കൂടെ നിന്നിരുന്നത് അമ്മ ശ്രീദേവി ആയിരുന്നു. എന്നാൽ ചിത്രം റിലീസിന് എത്തുന്നതിനു അഞ്ചു മാസം മുന്നേ മരണം ശ്രീദേവിയെ തേടി എത്തുകയായിരുന്നു.

2018ൽ പുറത്തിറങ്ങിയ 'ധടക്' ആയിരുന്നു ജാൻവിയുടെ ആദ്യ ചിത്രം. അരങ്ങേറ്റ ചിത്രത്തിൽ തന്നെ ജാൻവി തിളങ്ങി. ഒരുപാട് പ്രേക്ഷക പ്രശംസ നേടിയ ജാൻവി അമ്മയെ സ്നേഹിച്ച പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിലും സിനിമയിലും സജീവമായി നിൽക്കുന്ന ജാൻവിക്ക് ഇന്ന് നിരവധി ആരാധകരാണ് ഉള്ളത്.

മരിക്കുന്നതിന് മുൻപ് ശ്രീദേവി ആഗ്രഹിച്ച പോലെ തന്നെയാണ് ജാൻവിയുടെ ഇപ്പോഴത്തെ വളർച്ച

മരിക്കുന്നതിന് മുൻപ് ശ്രീദേവി ആഗ്രഹിച്ച പോലെ തന്നെയാണ് ജാൻവിയുടെ ഇപ്പോഴത്തെ വളർച്ച. എന്നാൽ മകൾ സിനിമയിലേക്ക് വരരുതെന്ന് ഒരു ശ്രീദേവി പണ്ടുണ്ടായിരുന്നു. ശ്രീദേവി തന്നെ ഇത് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. തന്റെ ഗതി മക്കൾക്ക് വരരുത് എന്ന ആഗ്രഹത്തിന്റെ പുറത്തായിരുന്നു അത്. എന്നാൽ മക്കളുടെ ആഗ്രഹം സിനിമ തന്നെ ആണെന്ന് മനസിലാക്കിയപ്പോൾ ശ്രീദേവിയും കൂടെ നീക്കുകയായിരുന്നു.

ശ്രീദേവിയുടെ മരണത്തിന് മുൻപ് വരെ മാധ്യമങ്ങൾ സ്ഥിരമായി അവരോട് ചോദിച്ചിരുന്നത് ജാൻവിയുടെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചായിരുന്നു. 2017ൽ ഒരു അഭിമുഖത്തിൽ ജാൻവിക്ക് സിനിമയിൽ അഭിനയിക്കാൻ താൻ സമ്മതം നൽകിയത് എന്തുകൊണ്ടായിരുന്നു എന്ന് ശ്രീദേവി പറഞ്ഞിരുന്നു.

നമ്മൾ എത്ര കഷ്ടപെട്ടാലും നമ്മുടെ കുട്ടികളെ നമ്മൾ സംരക്ഷിക്കാൻ ശ്രമിക്കും

നമ്മൾ എത്ര കഷ്ടപെട്ടാലും നമ്മുടെ കുട്ടികളെ നമ്മൾ സംരക്ഷിക്കാൻ ശ്രമിക്കും. അവർ കഷ്ടപ്പെടുന്നതോ സമ്മർദ്ദത്തിലാവാനോ നമ്മൾ ആഗ്രഹിക്കില്ല. പക്ഷെ എന്റെ ഒരു സുഹൃത്തിന്റെ മകളെ നേരത്തെ വിവാഹം കഴിപ്പിച്ചു. ആറ് വർഷം കഴിഞ്ഞിട്ടും ആ കുട്ടി പരാതി പറയുകയാണ്. എന്റെ മകൾ ജാൻവി അങ്ങനെ പരാതി പറയരുത് എന്ന് എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് എനിക്ക് താൽപര്യം ഇല്ലാതിരുന്നിട്ടും അവളുടെ ആഗ്രഹത്തിന് ഞാൻ സമ്മതം മൂളിയത്. എന്റെ മകൾ ഞാൻ അനുഭവിച്ചത് പോലുള്ള ബുദ്ധിമുട്ടുകൾ നേരിടരുത് എന്ന് എനിക്ക് ഉണ്ടായിരുന്നു.' ശ്രീദേവി അന്ന് പറഞ്ഞു.

അതിന് കുറച്ചു നാൾ മുന്നേ രൺബീർ കപൂറും ജാൻവിയും പ്രണയത്തിലാണെന്ന വാർത്തകൾ ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് താൻ മകളോട് ചോദിച്ചെന്നും അവൾ അത് അങ്ങനെ അല്ലെന്ന് പറഞ്ഞപ്പോൾ 'എന്റെ ലോകത്തേക്ക് സ്വാഗതം, ഇൻഡസ്ട്രിയുടെ ഭാഗമാകണം എങ്കിൽ ഏതൊക്കെ നേരിടണം' എന്ന് പറഞ്ഞു കൊടുത്തിരുന്നെന്നും ശ്രീദേവി പറഞ്ഞു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഖുശി അഭിനയത്തിലേക്ക് വരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ

ഖുശി അഭിനയത്തിലേക്ക് വരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, അവൾ ഇപ്പോൾ മോഡലിംഗ് ചെയ്യുന്നുണ്ട് നാളെ അവളും എനിക്ക് അഭിനയിക്കണം എന്ന് പറഞ്ഞു വരുമെന്ന് ആയിരുന്നു ശ്രീദേവിയുടെ മറുപടി.

എന്തായാലും ശ്രീദേവി മരിച്ചു നാല് വർഷങ്ങൾക്കിപ്പുറം ഖുശിയും അഭിനയ രംഗത്തേക്ക് എത്തിയിരിക്കുൽ ഖുഷി എത്തുന്നുണ്ട്. ഖുശിയ്‌ക്കൊപ്പം ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും ചെറുമകനായ അഗസ്ത്യ നന്ദയും ദി ആർക്കീസിൽ അഭിനയിക്കുന്നുണ്ട്. ഇവരുടെയും അരങ്ങേറ്റ ചിത്രമാണിത്. അതേസമയം, ജാൻവിയും കൈനിറയെ ചിത്രണങ്ങളുമായി തിരക്കിലാണ്.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X