For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പലവട്ടം ചവിട്ടിപ്പുറത്താക്കിയിട്ടുണ്ട്, ഇതുവരെ ഞാനാരോടും പറഞ്ഞില്ല! ഭര്‍ത്താവായ നടനെതിരെ രശ്മി ദേശായി

  |

  നായകനും നായികയുമായി എത്തുന്ന പരമ്പരയുടെ ലൊക്കേഷനില്‍ വച്ചാണ് രശ്മി ദേശായിയും നന്ദിഷ് സന്ധുവും കണ്ടുമുട്ടുന്നത്. ആദ്യ കൂടിക്കാഴ്ചയില്‍ പക്ഷെ ഇരുവര്‍ക്കും പരസ്പരം ഇഷ്ടമായേതയില്ല. എന്നാല്‍ പോകെ പോകെ ഇരുവരും തമ്മില്‍ അടുക്കുകയും പ്രണയത്തിലാവുകയുമായിരുന്നു. ഒടുവില്‍ ഓണ്‍ സ്‌ക്രീനിലെ ജോഡി ഓഫ് സ്‌ക്രീനിലും ഒരുമിച്ചു. 2012 ലായിരുന്നു ഇരുവരും തമ്മില്‍ വിവാഹിതരാകുന്നത്. എന്നാല്‍ ആ വിവാഹ ജീവിതത്തിന് ആയുസ് കുറവായിരുന്നു. നാല് വര്‍ഷം കഴിഞ്ഞതും 2016 ല്‍ രശ്മിയും നന്ദിഷും പിരിയുകയായിരുന്നു. ആരാധകര്‍ക്കിടയിലെ വലിയ ചര്‍ച്ചയായിരുന്നു വിവാഹ മോചനം.

  അമ്മ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞത് പതിനാലാമത്തെ വയസിലാണ്; പക്ഷേ തന്നോട് അവർക്ക് സ്നേഹമില്ലെന്ന് നടി ലക്ഷ്മിപ്രിയ

  വിവാഹ മോചനത്തിന്റെ കാരണം രശ്മിയുടെ അമിതമായ പൊസസീവ്‌നെസ് ആണെന്നായിരുന്നു പലരുടേയും ആദ്യത്തെ വിലയിരുത്തലുകള്‍. എന്നാല്‍ പിന്നാലെ തന്റെ ഭാഗം വിശദമാക്കി രശ്മി തന്നെ രംഗത്ത് എത്തി. പര്‌സപരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി തങ്ങള്‍ക്കിടയിലെ ഭിന്നതയുടെ ആഴം രശ്മിയും നന്ദിഷും പരസ്യമാക്കുകയായിരുന്നു തുടര്‍ന്ന്. പലരും രശ്മിയെയായിരുന്നു കുറ്റക്കാരിയാക്കി ചിത്രീകരിച്ചിരുന്നത്. ഒടുവില്‍ നിയന്ത്രണം നഷ്ടപ്പെട്ട രശ്മി പ്രതികരിക്കുകയായിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കെതിരെ രശ്മി രംഗത്ത് എത്തിയത്.

  ''ഒരു വെബ് സൈറ്റുണ്ട്. നന്ദിഷിന്റെ പിആര്‍ വര്‍ക്ക് നടത്തുന്നത് അവരാണ്. അതിലെനിക്ക് കുഴപ്പമൊന്നുമില്ല. പക്ഷെ അവര്‍ നല്‍കുന്നത് ഒരു വശത്തെ കഥകള്‍ മാത്രമാണ്. ഞാന്‍ ആരോടും ഒന്നും വിശദീകരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ നന്ദീഷ് പൂര്‍ണമായും നിഷ്‌കളങ്കനാണെന്നും ഞാന്‍ ആണ് കുറ്റക്കാരിയെന്നുമുള്ള പ്രചരണങ്ങള്‍ നടക്കുകയാണ്. വിവാഹത്തില്‍ രണ്ടു പേര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നാണ് പറയുക. പക്ഷെ എന്റേതൊരു മോശം ബന്ധമായിരുന്നു. അവര്‍ നല്‍കുന്നത് അവന്റെ ഭാഗത്തു നിന്നുമുള്ള കഥകള്‍ മാത്രമാണ്. അതിലൂടെ എന്താണ് പറയാന്‍ ശ്രമിക്കുന്നത്?'' എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

  എന്തിനാണ് താന്‍ വീട് വിട്ടിറങ്ങിയതെന്ന് അമ്പരക്കുന്നവര്‍ക്കും രശ്മി മറുപടി നല്‍കുന്നുണ്ട്. മൂന്ന് വര്‍ഷത്തിനിടെ തങ്ങള്‍ക്കിടെ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും എന്നും തന്നെ വീട്ടില്‍ നിന്നും പുറത്താക്കുകയായിരുന്നുവെന്നും താനൊരിക്കലും ഇതേക്കുറിച്ച് പുറത്ത് പറഞ്ഞിട്ടില്ലെന്നുമായിരുന്നു രശ്മിയുടെ വെളിപ്പെടുത്തല്‍. താന്‍ ഒരിക്കലും ഓവര്‍ പൊസസീവ് ആയ ഭാര്യ ആയിരുന്നില്ലെന്നും താനൊരിക്കല്‍ പോലും നന്ദിഷിനെ സംശയിച്ചിരുന്നില്ലെന്നും രശ്മി അതേ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

  ''എനിക്ക് അവന്റെ പെണ്‍ സുഹൃത്തുക്കളോട് പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. അതിലൊരാളുമായി ബന്ധപ്പെട്ട് പോലും ഞാന്‍ അവനെ സംശയിച്ചിരുന്നില്ല. ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ അവനോട് നേരിട്ട് ചോദിച്ചേനെ. ഞാന്‍ ഇതേക്കുറിച്ചൊന്നും ആരോടും സംസാരിച്ചിട്ട് പോലുമില്ല. പക്ഷെ പെട്ടെന്ന് എന്നില്‍ പ്രശ്‌നങ്ങള്‍ ആരോപിക്കപ്പെടുകയായിരുന്നു. ഞാന്‍ ഈ ബന്ധത്തിന് എന്റെ നൂറ് ശതമാനവും നല്‍കിയ ആളാണ്. പിന്നെ എന്തിനാണ് ഇങ്ങനെ വ്യാഖ്യാനിക്കുന്നത്? ഞാന്‍ എങ്ങനെ ഇന്‍സെക്യൂര്‍ ആകും? ഞാന്‍ ജോലിയും യാത്രകളുമായി തിരക്കിലാണ് എപ്പോഴും. എനിക്ക് സമയമില്ല'' എന്നും രശ്മി പറഞ്ഞു.

  Bro Daddy Real Review | കണ്ടിരിക്കാൻ പോലും പറ്റില്ലേ ബ്രോ ഡാഡി ? | FilmiBeat Malayalam

  രക്ഷപ്പെടാനായി എന്റെ നേരെ വിരല്‍ ചൂണ്ടുകയാണ്. പക്ഷെ എന്റേതൊരു മോശം വിവാഹ ജീവിതമായിരുന്നു. മൂ്ന്ന് വര്‍ഷം ഒരുമിച്ച് ജീവിച്ചതാണ്. ഇല്ലായിരുന്നുവെങ്കില്‍ അവനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ വെളിപ്പെടുത്തിയേനെ. ഞാനായിട്ട് ഒന്നും പറയുന്നില്ല. മനസിലാകേണ്ടവര്‍ക്ക് മനസിലാകട്ടെ എന്നും രശ്മി പറഞ്ഞിരുന്നു. അതേസമയം ഈ പ്രശ്‌നങ്ങള്‍ക്കിടെ ഇരുവരും ഒരുമിച്ചൊരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു. തങ്ങളുടെ ബന്ധം നല്ലരീതിയിലേക്ക് എത്തിക്കാന്‍ ദൈവം തന്ന അവസരമായി കണ്ടാണ് താന്‍ അതില്‍ പങ്കെടുത്തതെന്നായിരുന്നു രശ്മി പറഞ്ഞത്. പക്ഷെ ഷോ കഴിഞ്ഞതും മറ്റൊരു സംഭവമുണ്ടായെന്നും ഇതോടെയാണ് താന്‍ ഈ ബന്ധത്തില്‍ നിന്നും പുറത്ത് കടക്കാന്‍ തീരുമാനിക്കുന്നതെന്നുമാണ് രശ്മി പറയുന്നത്. ഷോയ്ക്കിടെ തന്നെ തങ്ങള്‍ പരസ്പരം സംസാരിക്കാത്ത അവസ്ഥയിലെത്തിയിരുന്നുവെന്നും പിന്നാലെ താന്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും താരം പറയുന്നു.

  Read more about: bigg boss
  English summary
  When Reshmi Desai Opened Up Her Failed Marriage With Nandish Sindhu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion