അയാള്‍ എന്നെ തലോടി, ഇന്നും അരോചകം തോന്നുന്ന ഓര്‍മ്മ; ഞെട്ടിച്ച ദുരനുഭവം പങ്കിട്ട് റിച്ച ഛദ്ദ
പേരിനൊപ്പം പറയാന്‍ 'കരുത്തുള്ള' സര്‍ നെയിം ഇല്ലാത്തവര്‍ക്ക് ബോളിവുഡില്‍ ഒരിടം കണ്ടെത്താനും പിടിച്ചു നില്‍ക്കാനും നല്ല കഷ്ടപ്പാടുണ്ട്. ഗോഡ്ഫാദര്‍മാരുടെ പിന്തുണയും കുടുംബ പാരമ്പര്യവുമാണ് പലപ്പോഴും ബോളിവുഡില്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്ന് പലരും പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ തങ്ങളുടെ കഴിവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡില്‍ ഇടം കണ്ടെത്തിയവരുമുണ്ട്. അവര്‍ താണ്ടിയത് ചെറിയ ദൂരമല്ലെന്ന് നിസ്സംശയം പറയാം.
അങ്ങനെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് റിച്ച ഛദ്ദ.താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ റിച്ചയ്ക്ക് അവകാശപ്പെടാനില്ലായിരുന്നു. അഭിനയ മികവും കഠിനാധ്വാനവുമാണ് റിച്ചയ്ക്ക് ഒരിടം നേടിക്കൊടുക്കുന്നത്. ടിപ്പിക്കല്‍ ബോളിവുഡ് നായിക വേഷങ്ങളില്‍ നിന്നും മാറി നടന്നാണ് റിച്ച തന്റേതായ കയ്യൊപ്പ് ബോളിവുഡില്‍ ചാര്‍ത്തുന്നത്. 'മസാന്‍'നില്‍ റിച്ച അവതരിപ്പിച്ച ദേവിയും, അനുരാഗ് കശ്യപിന്റെ 'ഗ്യാങ്ങ് ഓഫ് വാസിപ്പൂര്‍' ലെ നഗ്മയുമൊക്കെ ഇന്നും ആരാധകരുടെ മനസിലുണ്ട്.

ഇപ്പോഴിതാ നിര്‍മ്മാതാവ് എന്ന നിലയിലും കയ്യടി നേടുകയാണ് റിച്ച ഛദ്ദ. സിനിമയ്ക്ക് പുറമെ തന്റെ വ്യക്തി ജീവിതം കൊണ്ടും റിച്ച ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. തന്റെ നിലപാടുകളിലൂടേയും റിച്ച കയ്യടി നേടാറുണ്ട്. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലും നിലപാടുകള്‍ തുറന്ന് പറയാനും റിച്ച മടിക്കാറില്ല. ഇതിന്റെ പേരില്‍ തന്റേടി എന്ന് തന്നെ വിളിക്കാറുണ്ടെന്ന് ഒരിക്കല്‍ റിച്ച പറഞ്ഞിരുന്നു.
ബന്ധങ്ങളില്ലാതെ കടന്നു വന്ന നടിയെന്ന നിലയില്‍ റിച്ചയുടെ തുടക്കകാലം പ്രതിസന്ധികള് നിറഞ്ഞതായിരുന്നു. അക്കാലത്ത് തനിക്ക് ധാരാളം മോശം അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റിച്ച പറഞ്ഞിട്ടുണ്ട്. മുമ്പ് ഒരിക്കല്‍ തനിക്ക് ഒരാളില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ റിച്ച വെളിപ്പെടുത്തിയിരുന്നു.
''ഒരിക്കല്‍ ഒരാള്‍ എന്റെ അടുത്ത് നമുക്ക് അത്താഴം കഴിക്കാന്‍ പോകാമെന്ന് പറഞ്ഞു വന്നു. അപരിചിതനായ ഒരാളോടൊപ്പം ഒറ്റയ്ക്ക് പോയി ഭക്ഷണം കഴിക്കാന്‍ ധൈര്യമില്ലാത്ത സമയം ആയിരുന്നു അത്. ഭക്ഷണം കഴിച്ചുവെന്ന് അയാള്‍ക്ക് മറുപടി നല്‍കിയെങ്കിലും അദ്ദേഹം ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിപ്പിച്ച് കൊണ്ടിരുന്നു. അന്ന് അയാള്‍ തന്റെ കൈകളില്‍ തലോടി. അത് എനിക്കും ഇന്നും അരോചകമുണ്ടാക്കുന്നതാണ്'' എന്നാണ് റിച്ച പറഞ്ഞത്.
എന്നാല്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയാലും ഔട്ട് സൈഡേഴ്‌സിനെ സംബന്ധിച്ച് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് റിച്ച പറയുന്നത്. ബോളിവുഡ് എന്നത് ബാന്ദ്രയ്ക്കും ഗോരേഗാവിനും ഇടയിലുള്ള ഒരു സാങ്കല്‍പ്പിക ഇടമാണ്. ഇവിടെ നിങ്ങള്‍ മറ്റുളളവരുടെ ഇഷ്ടത്തിനും അവരുടെ ആവശ്യങ്ങള്‍ക്കും പണിയെടുക്കേണ്ടി വരുമെന്നാണ് റിച്ച പറഞ്ഞത്. നിങ്ങളുടെ വളര്‍ച്ചയിലേക്കുളള വഴിയാണെന്ന് അതെന്ന് അവര്‍ നിങ്ങളോട് പറയും. അവര്‍ക്ക് വേണ്ടി നിങ്ങള്‍ നശിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ, അതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നായിരുന്നു അന്ന് റിച്ച തുറന്നടിച്ചത്.

2008 ല്‍ പുറത്തിറങ്ങിയ ഓയ് ലക്കി ഓയ് ആണ് റിച്ചയുടെ ആദ്യ സിനിമ. കരിയറില്‍ വഴിത്തിരിവാകുന്നത് ഗ്യാങ്‌സ് ഓഫ് വസേപൂരാണ്. പിന്നീട് ഫുക്രെ, രാം ലീല, മസാന്‍, ഫുക്രെ റിട്ടേണ്‍സ്, ലവ് സോണിയ, പങ്ക തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഫുക്രെ ത്രീയിലാണ് ഒടുവിലായി അഭിനയിച്ചത്. ഇതിനിടെ ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്ന സിനിമ നിര്‍മ്മിച്ചും പോയവര്‍ഷം കയ്യടി നേടി. അഭി തോ പാര്‍ട്ടി ഷുരു ഹുയി ഹേ ആണ് പുതിയ സിനിമ.
ഒടിടി ലോകത്തും റിച്ച സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഹീരാമണ്ഡിയിലെ റിച്ചയുടെ പ്രകടനം കയ്യടി നേടിയിരുന്നു.


Click it and Unblock the Notifications











