ചുണ്ട് വലുതാക്കണം, മാറിടവും പിന്‍വശവും വലുതാക്കാനും എക്‌സൈസ്: തുടക്കകാലത്തെ ഉപദേശങ്ങളെപ്പറ്റി റിച്ച

താരങ്ങളെ സംബന്ധിച്ച് ലുക്ക് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും ബോളിവുഡില്‍. നായികയാകണമെങ്കില്‍ എങ്ങനെയായിരിക്കും ശരീരമെന്ന കാര്യത്തില്‍ ഒരു പൊതുബോധം എല്ലാ ഭാഷകളിലും നിലനില്‍ക്കുന്നുണ്ട്.ബോളിവുഡിനെ സംബന്ധിച്ച് ഇക്കാര്യത്തില്‍ കുറേക്കൂടി നിര്‍ബന്ധതമുണ്ട്.

ഇത് കാരണം പലപ്പോഴും നടിമാര്‍ക്ക് നേരിടേണ്ടി വരിക കടുത്ത പ്രതിസന്ധികളാകും. നിറത്തിന്റേയും രൂപത്തിന്റേയും പേരില്‍ വിധിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യും. കടുത്ത ബോഡി ഷെയ്മിംഗ് തന്നെ പലര്‍ക്കും നേരിടേണ്ടി വരും. ഇത്തരം സമ്മര്‍ദ്ധങ്ങളെ തുടര്‍ന്നാണ് പലരും പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയരാകുന്നത്.

Richa Chadha

അങ്ങനെ സ്വാഭാവികത നഷ്ടപ്പെടും. സമീപകാലത്ത് പല താരങ്ങളേയും കാണാന്‍ ഒരുപോലെയുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനം ഇത്തരം സര്‍ജറികളാണ്. ബോളിവുഡിലെ ഈ പ്രവണതയ്ക്കും സമ്മര്‍ദ്ധത്തിനുമെതിരെ പലപ്പോഴായി പലരും തുറന്നടിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് നടി റിച്ച ഛദ്ദ. തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ഒരിടം നേടിയ നടിയാണ് റിച്ച. എന്നാല്‍ താന്‍ പോലും അത്തരം സമ്മര്‍ദ്ധങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് ഒരിക്കല്‍ റിച്ച പറഞ്ഞിരുന്നു.

''എന്നോട് തടി കൂട്ടാന്‍ പറഞ്ഞു. പിന്നെ പറഞ്ഞത് കുറയ്ക്കാനാണ്. മൂക്ക് ശരിയാക്കാനും ചുണ്ട് വലുതാക്കാനും പറഞ്ഞു. മാറിടം വലുതാക്കാന്‍ പറഞ്ഞു. വയറ് കുറയ്ക്കാനും മുടി വളര്‍ത്താനും വെട്ടാനും പറഞ്ഞു. നിതംബം വലുതാക്കാനുള്ള എക്സൈസ് ചെയ്യാന്‍ പറഞ്ഞു. ഫേക്ക് കണ്‍പീലികളും നഖവും വെക്കാന്‍ പറഞ്ഞു. സംസാരിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം, ചുണ്ടുകളെങ്ങനെയായിരിക്കണം, കണ്ണ് എങ്ങോട്ട് പോകണം എന്നൊക്കെ പറഞ്ഞു. സമ്മര്‍ദ്ദത്തിന്റെ വലിയൊരു പന്ത് വന്ന് എന്നെ തകര്‍ത്തു കളഞ്ഞു'' എന്നായിരുന്നു നേരത്തെ റിച്ച പറഞ്ഞത്.

''സൗന്ദര്യത്തെ കാഴ്ചപ്പാടുകള്‍ മാറുന്നുണ്ട്. നമ്മളുടെ ശില്‍പ്പങ്ങളില്‍ കണ്ടിട്ടുള്ള സ്ത്രീരൂപങ്ങളില്‍ നിന്നും, മുന്‍കാല നായികമാരുടേതില്‍ നിന്നും മാറി നേരെ പശ്ചാത്യരെ അനുകരിക്കുന്നതിലേക്ക് എത്തിയിരിക്കുകയാണ്. അതൊട്ടും ആരോഗ്യകരമല്ല'' എന്നാണ് റിച്ച പറയുന്നത്.. 12 വയസുള്ള കുട്ടികള്‍ പോലും ഭക്ഷണത്തിലെ കലോറി എണ്ണുന്നതും ഇന്നയാളുടെ ചുണ്ട് കൊള്ളാം, മെലിഞ്ഞിരിക്കുന്നത് നോക്കൂ എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ടെന്നുമാണ് താരം പറയുന്നത്.

ഡിസ്മോര്‍ഫിക് ഡിസോര്‍ഡര്‍ ആണിതെന്നാണ് റിച്ച പറയുന്നത്. ''അഭിനേതാവുന്നതോടെ ഭക്ഷണം കഴിക്കുന്നത് തന്നെ നിര്‍ത്തും. റൊട്ടി കഴിക്കില്ല, പച്ചക്കറി കഴിക്കില്ല, ചോറ് കഴിക്കില്ല. പ്രോട്ടീനും ഗുഡ് കാര്‍ബ്സും ഡുഗ് ഫാറ്റും ഗുഡ് കൊളസ്ട്രോലും കഴിക്കാന്‍ തുടങ്ങും. എല്ലാം കണക്കനസുരിച്ചാകും. ഞാന്‍ കൂടുതല്‍ കഴിച്ചു പോയി എന്ന് പറയും. ഉറക്കമില്ലാതാകും. വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങും. എന്നിട്ടും തടിയാണെന്ന് തോന്നും. പിന്നേയും വര്‍ക്കൗട്ട് ചെയ്യും. ആദ്യം ആഴ്ചയിലൊന്നാകും. പിന്നെ രണ്ടും മൂന്നും തവണയാകും. പിന്നെയത് എല്ലാ ഭക്ഷണത്തിന് ശേഷവുമാകും. പിന്നെ ഭക്ഷണം കഴിച്ചതിന് തന്നെ കുറ്റബോധം തോന്നും'' എന്നും താരം പറയുന്നു.

എന്തിനാണ് ഇരുന്ന് കഴിക്കുന്നത് പകരം ഒരു ഗുളിക വിഴുങ്ങുകയോ ഡ്രിപ്പ് ഇടുകയോ ചെയ്താല്‍ മതിയല്ലോ എന്ന് ചിന്തിക്കാന്‍ തുടങ്ങിയതോടെയാണ്
തനിക്ക് എന്തോ പ്രശ്നമാണെന്ന് മനസിലാകുന്നതെന്നും റിച്ച പറയുന്നു. അതോടെ റിച്ച അത്തരം ചിന്തകള്‍ മാറ്റാന്‍ തുടങ്ങി. അതില്‍ നിന്നും പുറത്ത് വന്നതോടെ തനിക്ക് താനായിരിക്കാന്‍ സാധിക്കുന്നുണ്ടെന്നും അതില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കുന്നുണ്ടെന്നും റിച്ച പറയുന്നു.

കുടുംബ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ കടന്നു വരുന്ന പലരും നേരിടുന്ന മറ്റൊരു ദുരിതമാണ് കാസ്റ്റിംഗ് കൗച്ച്. അതിന് ഭാഷയുടെയോ ദേശത്തിന്റെയോ അതിര്‍ വരമ്പുകളില്ല. അങ്ങ് ഹോളിവുഡ് മുതല്‍ ഇന്ന് മോളിവുഡ് വരെ കാസ്റ്റിംഗ് കൗച്ച് ദുരിതങ്ങളുടെ ഇരകളുണ്ടായിട്ടുണ്ട്. കാലം മാറിയിട്ടും ഇപ്പോഴും അവസരം തേടിയെത്തുന്നവരെ ചൂഷണം ചെയ്യാന്‍ തക്കം പാര്‍ത്തിരിക്കുന്നവരുണ്ടെന്ന് സമീപകാലത്തെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നതാണ്.

കാസ്റ്റിംഗ് കൗച്ചിന്റെ കാര്യത്തില്‍ പൊതുവെ ബന്ധങ്ങളൊന്നുമില്ലാതെ കടന്നു വരുന്നവരാണ് ഇരകളാവുക. എന്നാല്‍ താരങ്ങളുടെ മക്കള്‍ പോലും പലപ്പോഴും ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയരകാറുണ്ടെന്ന് പലരുടെയും വെളിപ്പെടുത്തലുകള്‍ ഞെട്ടലോടെ നമ്മളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. തന്റെ കരിയറിന്റെ തുടക്കകാലത്ത് റിച്ച ഛദ്ദയ്ക്കും കാസ്റ്റിംഗ് കൗച്ച് ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കലൊരു അഭിമുഖത്തില്‍ അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.

തന്നോട് ഒരിക്കല്‍ ഒരാള്‍ ഡിന്നറിന് പോകാമെന്ന് പറഞ്ഞുവെന്നാണ് റിച്ച പറയുന്നത്. ആദ്യം അയാളുടെ ചോദ്യത്തിന്റെ അര്‍ത്ഥം റിച്ചയ്ക്ക് മനസിലായിരുന്നില്ല. പിന്നീടാണ് അതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതി അവര്‍ മനസിലാക്കുന്നത്.

''ഒരിക്കല്‍ ഒരാള്‍ എന്റെ അടുത്ത് നമുക്ക് അത്താഴം കഴിക്കാന്‍ പോകാമെന്ന് പറഞ്ഞു വന്നു. അപരിചിതനായ ഒരാളോടൊപ്പം ഒറ്റയ്ക്ക് പോയി ഭക്ഷണം കഴിക്കാന്‍ ധൈര്യമില്ലാത്ത സമയം ആയിരുന്നു അത്. ഭക്ഷണം കഴിച്ചുവെന്ന് അയാള്‍ക്ക് മറുപടി നല്‍കിയെങ്കിലും അദ്ദേഹം ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിപ്പിച്ച് കൊണ്ടിരുന്നു'' എന്നാണ് റിച്ച പറയുന്നത്. മാത്രമല്ല, അന്ന് അയാള്‍ തന്റെ കൈകളില്‍ തലോടി. അത് എനിക്കും ഇന്നും അരോചകമുണ്ടാക്കുന്ന ഓര്‍മ്മയാണെന്നും റിച്ച പറയുന്നുണ്ട്.

അതേസമയം ബോളിവുഡ് പോലൊരു സിനിമാ ലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയാല്‍ പോലും ഔട്ട് സൈഡര്‍ എന്നും ഔട്ട് സൈഡര്‍ ആയിരിക്കുമെന്നും ആളുകളുടെ സമീപനം അത്തരത്തിലായിരിക്കുമെന്നും റിച്ച തുറന്ന് പറയുന്നുണ്ട്. ഇടം കണ്ടെത്തിയാലും ഔട്ട് സൈഡേഴ്‌സിന് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് റിച്ച പറയുന്നത്. ബോളിവുഡ് എന്നത് ബാന്ദ്രയ്ക്കും ഗോരേഗാവിനും ഇടയിലുള്ള ഒരു സാങ്കല്‍പ്പിക ഇടമാണ്. ഇവിടെ നിങ്ങള്‍ മറ്റുളളവരുടെ ഇഷ്ടത്തിനും അവരുടെ ആവശ്യങ്ങള്‍ക്കും പണിയെടുക്കേണ്ടി വരും എന്നാണ് റിച്ച സങ്കടത്തോടെ പറയുന്നത്.

നിങ്ങളുടെ വളര്‍ച്ചയിലേക്കുളള വഴിയാണെന്ന് അതെന്ന് അവര്‍ നിങ്ങളോട് പറയും. എന്നാല്‍ സത്യത്തില്‍ അവര്‍ക്ക് വേണ്ടി നിങ്ങള്‍ നശിച്ചു കൊണ്ടിരിക്കുകയാകും. അതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് അന്ന് റിച്ച ഛദ്ദ പറഞ്ഞത്.

ബോളിവുഡിന്റെ നായിക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ നടിയാണ് റിച്ച ഛദ്ദ. ഓയ് ലക്കി ഓയ് എന്ന ചിത്രത്തിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ ഗ്യാങ്‌സ് ഓഫ് വസീപൂരിന്റെ ഒന്നും രണ്ടും ഭാഗങ്ങളില്‍ യുവതിയായും വൃദ്ധയായും അഭിനയിച്ച് റിച്ച കയ്യടി നേടി. ഇതോടെയാണ് കരിയര്‍ ബ്രേക്ക് ത്രൂ ലഭിക്കുന്നത്. തുടര്‍ന്ന് വന്ന കോമഡി ചിത്രം ഫുക്രെയും കരിയറില്‍ നിര്‍ണായകമായി. ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അലി ഫസലുമായി പ്രണയത്തിലാകുന്നത്.

Richa Chadha

തുടര്‍ന്ന് രാം ലീല, മാസാന്‍, സര്‍ബ്ജിത്ത്, ഫുക്രെ റിട്ടേണ്‍സ്, ലവ് സോണിയ, കാബറേറ്റ്, പങ്ക, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. മസാനിലെ പ്രകടനം ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും റിച്ച സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇന്‍സൈഡ് എഡ്ജ്, ദ ഗ്രേറ്റ് ഇന്ത്യന്‍ മര്‍ഡര്‍, ചാര്‍ലി ചോപ്ര, ഹീരാമണ്ഡി തുടങ്ങിയ സീരീസുകളില്‍ അഭിനയിച്ചു. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഹീരാമണ്ഡിയിലെ പ്രകടനം ഏറെ പ്രശംസ നേടിയതാണ്.

അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിരൂപക പ്രശംസ നേടിയ ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്ന സിനിമയാണ് റിച്ച നിര്‍മ്മിച്ചത്. 2022 ലാണ് ഏറെ നാളത്തെ ലിവിംഗ് ടുഗദറിന് ശേഷം റിച്ചയും അലി ഫസലും വിവാഹം കഴിക്കുന്നത്. പോയ വര്‍ഷം ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞും പിറന്നു.

More from Filmibeat

Read more about: richa chadha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X