ഷൂട്ടിനിടെ കാല്‍ ഒടിഞ്ഞു, ഒരാള്‍ പോലും എന്നെ തിരിഞ്ഞു നോക്കിയില്ല; ഇനി ശരീരം വച്ച് റിസ്‌ക് എടുക്കില്ല

സിനിമയില്‍ പ്രധാനപ്പെട്ട ഘടകമാണ് ആക്ഷന്‍ രംഗങ്ങള്‍. അതീവ ശ്രദ്ധയോടേയും ജാഗ്രതയോടുമൊണ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാറുള്ളത്. ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരുടേയും ഡ്യൂപ്പുകളുടേയുമൊക്കെ സഹായം ഈ രംഗങ്ങളുടെ ചിത്രീകരണങ്ങള്‍ക്കുണ്ടാകും. എങ്കിലും താരങ്ങള്‍ക്ക് പരിക്കുകള്‍ സംഭവിക്കുന്നത് പതിവാണ്. പല താരങ്ങള്‍ക്കും ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തിനിടെ പരുക്ക് പറ്റിയിട്ടുണ്ട്. സിനിമാ ലോകത്ത് അതൊട്ടും പുതുമയുള്ള കാര്യമല്ല.

നടന്മാര്‍ക്ക് മാത്രമല്ല നടിമാര്‍ക്കും ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ പരുക്ക് പറ്റിയിട്ടുണ്ട്. ഒരിക്കല്‍ തനിക്ക് പരുക്ക് പറ്റിയതിനെക്കുറിച്ച് ബോളിവുഡ് നടി റിച്ച ഛദ്ദ തുറന്ന് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സിനിമയിലെ ആക്ഷന്‍ സീന്‍ ചെയ്യുന്നതിനിടെ നടിയുടെ കാല്‍ ഒടിയുന്ന സാഹചര്യമുണ്ടായിട്ടുണ്ട് എന്നാണ് റിച്ച തുറന്ന് പറഞ്ഞത്. അതേസമയം, കാലൊടിഞ്ഞ തന്നെ സെറ്റില്‍ ആരും തിരിഞ്ഞു നോക്കിയില്ലെന്നും തന്നോട് യാതൊരു തരത്തിലുള്ള സഹതാപവും പ്രകടിപ്പിച്ചില്ലെന്നാണ് റിച്ച പറഞ്ഞത്.

Richa Chadha

'എനിക്ക് ഇപ്പോള്‍ കാര്‍ട്ടിലേജ് ഇല്ല. സ്റ്റണ്ട് ചെയ്യുന്നതിനിടെ പറ്റിയ പരുക്കിലാണ് അതിന് ക്ഷതം സംഭവിച്ചത്. ഞാന്‍ ഒരു വൃത്തികെട്ട സിനിമയില്‍ അഭിനയിച്ചതാണ്. അതിന് ഞാന്‍ ഇപ്പോള്‍ ഖേദിക്കുന്നു. എന്റെ കാല്‍ ഒടിഞ്ഞപ്പോള്‍, ഞാന്‍ ചുറ്റും നോക്കി, ഒരാളുടെ കണ്ണുകളില്‍ പോലും സഹതാപം ഉണ്ടായിരുന്നില്ല. ഓഹ്... ഇപ്പോള്‍ ഒരു ഷെഡ്യൂള്‍ ബ്രേക്കാവും, ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കില്ല എന്നായിരുന്നു കണ്ണുകളില്‍' എന്നാണ് റിച്ച പറഞ്ഞത്.

'ഞാന്‍ എന്തില്‍ നിന്നോ ചാടുന്ന രംഗമാണ്, അവര്‍ ഇട്ടിരുന്ന ക്രഷ് മാറ്റ് ശരിയായല്ല കിടന്നിരുന്നത്. അവിടെ ഒരു മെത്തയും ഉണ്ടായിരുന്നു, എന്നിട്ടും എനിക്ക് പരുക്ക് പറ്റി. എന്റെ കാല്‍മുട്ട് വളഞ്ഞു പുളഞ്ഞു പോയി. ഞാന്‍ വല്ലാതെ പ്രകോപിതയായി. അതിനു ശേഷം ഇനിയൊരിക്കലും എന്റെ ശരീരം വെച്ച് റിസ്‌ക് എടുക്കില്ലെന്ന് തീരുമാനിച്ചു'' എന്നും റിച്ച പറഞ്ഞിരുന്നു.

താരങ്ങള്‍ ഇത്രയും വലിയ റിസ്‌ക് എടുക്കാന്‍ തയ്യാറാകുമ്പോള്‍ പോലും അതിനുവേണ്ട സുരക്ഷ സംവിധാനങ്ങള്‍ അവര്‍ ഉറപ്പാക്കുന്നില്ലെന്നും നടി പറഞ്ഞു. 'താരങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിച്ചുള്ളവരാണ്, ആരും അവരുടെ സുരക്ഷയെക്കുറിച്ച് ചിന്തിക്കുന്നില്ല' എന്നാണ് റിച്ച പറയുന്നത്.

Richa Chadha

ഓയ് ലക്കി ഓയ് എന്ന സിനിമയിലൂടെയാണ് റിച്ച കടന്നു വരുന്നത്. പിന്നീട് മാസാന്‍, ഗ്യാങ്‌സ് ഓഫ് വസീപ്പൂര്‍, ഫുക്രെ തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡില്‍ ഒരിടം നേടുകയായിരുന്നു റിച്ച ഛദ്ദ. ഒടിടി ലോകത്തും സാന്നിധ്യം അറിയിക്കാന്‍ റിച്ചയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമില്ലാത്ത, ഔട്ട് സൈഡര്‍ ആണ് റിച്ച ഛദ്ദ. അതുകൊണ്ടു തന്നെ ഒരുപാട് വെല്ലുവിളികളും റിച്ചയ്ക്ക് അതിജീവിക്കേണ്ടി വന്നിട്ടുണ്ട്.

നെറ്റ്ഫ്‌ളിക്‌സായ ഹീരാമണ്ഡിയാണ് റിച്ചയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ സീരീസിലെ റിച്ചയുടെ പ്രകടനം കയ്യടി നേടിയിരുന്നു. നടന്‍ അലി ഫസലാണ് റിച്ചയുടെ ഭര്‍ത്താവ്. ഇരുവരും ഫുക്രെയുടെ ചിത്രീകരണത്തിനിടെയാണ് പ്രണയത്തിലാകുന്നത്. ഇരുവരും തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണ്.

More from Filmibeat

Read more about: richa chadha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X