അച്ഛനോട് പിണങ്ങി കത്രീനയുടെ കൂടെ താമസമാക്കി രണ്‍ബീര്‍; മകനുമായുള്ള ബന്ധം തകര്‍ത്ത് ഞാനെന്ന് ഋഷി
ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് ഋഷി കപൂര്‍. അച്ഛന്റെ പാതയിലൂടെ മകന്‍ രണ്‍ബീര്‍ കപൂറും ബോളിവുഡിലെത്തുകയും സൂപ്പര്‍ താരമായി മാറുകയും ചെയ്തു. അതേസമയം ഋഷിയുടേയും രണ്‍ബീറിന്റേയും അച്ഛന്‍-മകന്‍ ബന്ധം ഒരിക്കലും സൗഹാര്‍ദ്രപരമായിരുന്നില്ല എന്നതാണ് വസ്തുത. മകനുമായുള്ള ബന്ധം താന്‍ തന്നെ തകര്‍ത്തുവെന്നാണ് ഒരിക്കല്‍ ഋഷി കപൂര്‍ വെളിപ്പെടുത്തിയത്. ഭാര്യ നീതു സിംഗ് പലവട്ടം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും താന്‍ അവഗണിച്ചുവെന്നും ഋഷി പറഞ്ഞിരുന്നു.
രണ്‍ബീറിന്റെ മാതാപിതാക്കള്‍ രണ്ടു പേരും സ്ട്രിക്ടായിരുന്നു. തന്നെക്കാള്‍ സ്ട്രിക്ടായിരുന്നു ഋഷി കപൂറെന്നാണ് നീതു ഒരിക്കല്‍ പറഞ്ഞത്. അതിനാല്‍ രണ്‍ബീറും സഹോദരി റിദ്ദിമയുമായും ഋഷിയ്ക്ക് അത്ര നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. ഒരിക്കല്‍ രണ്‍ബീര്‍ വീട്ടില്‍ നിന്നും മാറി താമസിക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ച് ഋഷി കപൂര്‍ സംസാരിച്ചിരുന്നു. അന്നത്തെ കാമുകയായിരുന്ന കത്രീന കൈഫിനൊപ്പം താമസിക്കാനായിരുന്നു രണ്‍ബീറിന്റെ തീരുമാനം.

രണ്‍ബീറിന്റെ ഈ തീരുമാനം ഋഷി കപൂറിനെ വല്ലാതെ ബാധിച്ചിരുന്നുവെന്നാണ് നീതു പറഞ്ഞത്. 2015ല്‍ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് ഋഷി കപൂര്‍ മനസ് തുറന്നത്. രണ്‍ബീര്‍ മാറി താമസിച്ചതിനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് താനും നീതുവും വീട്ടുവിട്ടിറങ്ങിയതിനോടാണ് ഋഷി കപൂര്‍ അന്ന് താരതമ്യം ചെയ്തത്. രണ്‍ബീറുമായുള്ള ബന്ധം താന്‍ തന്നെയാണ് തകര്‍ത്തെന്നാണ് ഋഷി കപൂര്‍ അന്ന് പറഞ്ഞത്.
''എനിക്ക് അറിയാം രണ്‍ബീറുമായുള്ള ബന്ധം തകര്‍ത്തത് ഞാന്‍ തന്നെയാണ്. എന്റെ ഭാര്യ പലവട്ടം മുന്നറിയിപ്പ് തന്നിട്ടും ഞാന്‍ കാര്യമാക്കിയില്ല. അതൊക്കെ മാറ്റാന്‍ പറ്റാത്ത അത്ര വൈകിപ്പോയി. ഞങ്ങള്‍ രണ്ടു പേരും മാറ്റത്തോട് അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടും. ഞങ്ങള്‍ക്കിടയിലെ കണ്ണാടിയുടെ മതില്‍ വന്നത് പോലെ. ഞങ്ങള്‍ക്ക് പരസ്പരം കാണാം. സംസാരിക്കാം. അത്രയേയുള്ളൂ. അവന്‍ ഇപ്പോള്‍ ഞങ്ങളുടെ കൂടെയല്ല താമസിക്കുന്നത്. അത് എനിക്ക് നീതുവിനും വലിയ തിരിച്ചടിയായിരുന്നു'' എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം രണ്‍ബീര്‍ വളരെ നല്ലൊരു മകനാണെന്നും ഋഷി കപൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ അച്ഛന്റേയും മകന്റേയും ബന്ധത്തില്‍ പിന്നീട് മാറ്റം വന്നു. ഋഷി കപൂര്‍ ക്യാന്‍സര്‍ ബാധിതനാണെന്ന് അറിഞ്ഞതോടെ രണ്‍ബീര്‍ അച്ഛന്റെ അരികിലേക്ക് ഓടിയെത്തി. അവസാന നാളുകളില്‍ രണ്‍ബീര്‍ ഋഷിയ്‌ക്കൊപ്പം തന്നെയുണ്ടായിരുന്നു. ചികിത്സാ സമയത്തെല്ലാം കൂടെ തന്നെയുണ്ടായിരുന്നു. താനും അച്ഛനും അടുത്തത് സിനിമകള്‍ വഴിയാണെന്നാണ് രണ്‍ബീര്‍ കപൂര്‍ പറഞ്ഞത്.

തന്റെ കരിയറില്‍ ഒരിടവേളയ്ക്ക് ശേഷം തിരികെ വന്ന് മിന്നും പ്രകടനങ്ങള്‍ സമ്മാനിച്ച താരമാണ് ഋഷി കപൂര്‍. അവസാനം അഭിനയിച്ച ശര്‍മ്മാജി നംകീന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെയാണ് അദ്ദേഹം മരണപ്പെടുന്നത്. പിന്നീട് ഈ വേഷത്തിലേക്ക് എത്തിയത് പരേഷ് റാവലായിരുന്നു. ഋഷി കപൂര്‍ അഭിനയിച്ച രംഗങ്ങള്‍ അതേ പടി നിലനിര്‍ത്തി തന്നെയാണ് ചിത്രം റിലീസ് ചെയ്തതും.
അതേസമയം തൂ ജൂട്ടി മേം മക്കാര്‍ ആണ് രണ്‍ബീര്‍ കപൂറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ശ്രദ്ധ കപൂറായിരുന്നു ചിത്രത്തിലെ നായിക. ആനിമല്‍ ആണ് രണ്‍ബീറിന്റെ പുതിയ സിനിമ. രശ്മിക മന്ദാന നായികയായ ചിത്രത്തില്‍ അനില്‍ കപൂറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അച്ഛന്‍-മകന്‍ ബന്ധത്തെക്കുറിച്ചും ആനിമല്‍ സംസാരിക്കുന്നുണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. രണ്‍ബീറിനെ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് ആനിമല്‍ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications