ആലിയ മണ്ടി, സൊനാക്ഷി തടിച്ചി; ട്വിങ്കിളിനോട് അശ്ലീല തമാശ; വാട്‌സ് ആപ്പ് അമ്മാവനായ ഋഷി കപൂര്‍
ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് ഋഷി കപൂര്‍. ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മ ദിവസമാണ്. 2020 ലായിരുന്നു ഋഷി കപൂര്‍ രക്താര്‍ബുദത്തെ തുടര്‍ന്ന് മരണപ്പെടുന്നത്. നീണ്ടനാള്‍ രോഗബാധിതനായിരുന്നു. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ കുടുംബമായ കപൂര്‍ കുടുംബാംഗവും സൂപ്പര്‍ താരം രണ്‍ബീര്‍ കപൂറിന്റെ പിതാവുമാണ് ഋഷി കപൂര്‍. അദ്ദേഹത്തിന്റെ ഓര്‍മ്മകളിലൂടെ കടന്നു പോവുകയാണ് ബോളിവുഡ് ഇന്ന്.
അതേസമയം എന്നും വിവാദങ്ങളുടേയും പ്രിയ തോഴനായിരുന്നു ഋഷി കപൂര്‍. തന്റെ കരിയറിന്റെ സുവര്‍ണ കാലത്തെ പ്രണയ വാര്‍ത്തകള്‍ മുതല്‍ അവസാന കാലം വരെ അദ്ദേഹം വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. തന്റെ തെറ്റായ പരാമര്‍ശങ്ങളുടെ പേരിലും ഋഷി കപൂര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അത്തരത്തിലൊരു സംഭവമായിരുന്നു നടിമാരായ ആലിയ ഭട്ടിനേയും സൊനാക്ഷി സിന്‍ഹയേയും കുറിച്ച് അദ്ദേഹം പറഞ്ഞൊരു തമാശ.

സംഭവം നടക്കുന്നത് ആലിയയും ഋഷി കപൂറും ഒരുമിച്ച് അഭിനയിച്ച കപൂര്‍ ആന്റ് സണ്‍സിന്റെ ചിത്രീകരണത്തിനിടെയായിരുന്നു. ആലിയ അന്ന് തന്റെ കരിയറിന്റെ തുടക്കത്തിലായിരുന്നു. സൊനാക്ഷിയും പുതുമുഖമായിരുന്നു. സൊനാക്ഷിയ്‌ക്കെതിരെ ബോഡി ഷെയ്മിംഗ് നടത്തുന്ന, ആലിയയുടെ ബുദ്ധിയെ പരിഹസിക്കുന്നൊരു തമാശക്കഥ പങ്കുവെക്കുകയായിരുന്നു ഋഷി കപൂര്‍ പങ്കുവച്ചത്.
''ആലിയ പത്രം വായിക്കുന്നു. പോലീസ് 80 കിലോയുടെ ഹെറോയിന്‍ പിടിച്ചെടുത്തു; ആലിയ: ഷിറ്റ് യാര്‍, സൊനാക്ഷിയെ എന്തിനാണ് പിടിച്ചത്?'' എന്നായിരുന്നു ഋഷി കപൂര്‍ പങ്കുവച്ച ട്വീറ്റിലെ തമാശ. ഇത്തരത്തില്‍ ഒരിക്കല്‍ ട്വിങ്കിള്‍ ഖന്നയെക്കുറിച്ചും ഋഷി കപൂര്‍ അശ്ലീല ചുവയുള്ള തമാശ പറഞ്ഞിരുന്നു. ട്വിങ്കിളിന് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ടുള്ള ട്വീറ്റിലായിരുന്നു ഋഷിയുടെ മോശം പരാമര്‍ശം.
''ജന്മദിനാശംസകള്‍ പ്രിയപ്പെട്ട കുഞ്ഞേ. 1973ല്‍ ബോബിയിലെ അക്‌സര്‍ കോയി ലഡ്ക്കയില്‍ നിന്റെ അമ്മയുമായി ഞാന്‍ സല്ലപിക്കുമ്പോള്‍ നീ അവരുടെ വയറ്റിലുണ്ടായിരുന്നു'' എന്നായിരുന്നു ഋഷി കപൂറിന്റെ ട്വീറ്റ്. അതേസമയം ഋഷി കപൂറിന്റെ ഇത്തരം തമാശകള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. വിവാദത്തെ തുടര്‍ന്ന് ട്വീറ്റുകള്‍ ഋഷി കപൂര്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ട്വീറ്റുകള്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്.

വാട്‌സ് ആപ്പ് അമ്മാവന്‍, ഫോര്‍വേഡ് തമാശകള്‍ പറയുന്ന കാരണവര്‍, അഹങ്കാരിയായ താരം തുടങ്ങിയ വിമര്‍ശനങ്ങളാണ് അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്. അതേസമയം ഋഷി കപൂര്‍ തന്റെ മക്കളോട് ഒരിക്കലും സ്‌നേഹം പ്രകടിപ്പിച്ചിരുന്നില്ലെന്നും അതുകൊണ്ട ്തന്നെ അവരുമായി അദ്ദേഹത്തിന് സൗഹൃദമുണ്ടായിരുന്നില്ല എന്നും നേരത്തെ ഋഷിയുടെ ഭാര്യ നീതു കപൂര്‍ പറഞ്ഞിരുന്നു.
''ചിന്‍ടു ജീ വളരെയധികം സ്‌നേഹമുള്ള മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരുപാട് സ്‌നേഹമുണ്ടായിരുന്നു. പക്ഷെ അദ്ദേഹം തന്റെ സ്‌നേഹം ഒരിക്കലും കാണിച്ചിരുന്നില്ല. സ്‌നേഹം കാണിക്കാതെ എല്ലാവരില്‍ നിന്നും അകലം പാലിച്ചു. പ്രത്യേകിച്ചും എന്നോടും മക്കളോടും. അതുകൊണ്ട് തന്നെ മക്കളുമായി അദ്ദേഹത്തിന് യാതൊരു സൗഹൃദവും ഉണ്ടായിരുന്നില്ല'' എന്നായിരുന്നു നീതു പറഞ്ഞത്.


Click it and Unblock the Notifications











