ഹോളിവുഡില്‍ കൈ പൊള്ളി ഐശ്വര്യ റായ്; കളിയാക്കി ഋഷി കപൂര്‍; മരുമോളോട് ഇങ്ങനെ ചോദിക്കുമോ?
ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ താരറാണിയാണ് ഐശ്വര്യ റായ്. ഐശ്വര്യയ്ക്ക് മുമ്പും ശേഷവും ഇത്രത്തോളം രാജ്യത്തെ സ്വാധീനിച്ച മറ്റൊരു നടിയുണ്ടാകില്ല. ഇന്നും ഐശ്വര്യയുടെ താരപരിവേഷത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. ഇനിയൊരിക്കലും മറ്റൊരു ഐശ്വര്യ റായിയെ സൃഷ്ടിക്കാന്‍ രാജ്യത്തിന് സാധിക്കുമെന്നു തോന്നുന്നുമില്ല.
1994ല്‍ മിസ് വേള്‍ഡ് പട്ടം നേടിയാണ് ഐശ്വര്യ റായ് സിനിമയിലേക്ക് എത്തുന്നത്. ഇരുവര്‍ ആയിരുന്നു ആദ്യ സിനിമ. ചിത്രം ക്ലാസിക് ആയി മാറി. പിന്നീടൊരിക്കലും ഐശ്വര്യയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വളരെ ചുരുങ്ങിയ സമയം കണ്ടു തന്നെ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായി മാറുകയായിരുന്നു ഐശ്വര്യ റായ്.

ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഐശ്വര്യ റായ്. ലോകമെമ്പാടും ആരാധകരേയും നേടിയെടുക്കാനായി. ലാസ്റ്റ് ലീജിയന്‍, മിസ്ട്രസ് ഓഫ് സ്‌പൈസസ്, ദ പിങ്ക് പാന്തര്‍ 2 തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലാണ് ഐശ്വര്യ അഭിനയിച്ചത്. ഐശ്വര്യ തന്റെ ഹോളിവുഡ് കരിയറില്‍ ശ്രദ്ധ കൊടുക്കുന്നതിനിടെയാണ് 2005ല്‍ കരണ്‍ ജോഹര്‍ കോഫി വിത്ത് കരണുമായി എത്തുന്നത്.
കോഫി വിത്ത് കരണിന്റെ ആദ്യ സീസണിലെ ഒരു എപ്പിസോഡില്‍ അതിഥികളായി എത്തിയത് ഋഷി കപൂറും നീതു കപൂറുമായിരുന്നു. പരിപാടിയ്ക്കിടെ ഐശ്വര്യയുടെ ഹോളിവുഡ് കരിയറിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ്. നിരവധി പേരാണ് മൂവര്‍ക്കുമെതിരെ രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ഹോളിവുഡ് കരിയറില്‍ ഐശ്വര്യ റായ് നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നം എന്തായിരിക്കും എന്നാണ് കരണ്‍ ജോഹര്‍ ചോദിക്കുന്നത്. ഇതിന് ഋഷി നല്‍കിയ മറുപടി ഈസ് എന്നാണ്. അല്‍പ്പ നേരം എല്ലാവരും നിശബ്ദരായി. പിന്നാലെ നീതു കപൂര്‍ പൊട്ടിച്ചിരിക്കുകയാണ്. ഈ വീഡിയോയാണ് വൈറലാകുന്നത്. ഐശ്വര്യയുടെ ഹോളിവുഡ് കരിയര്‍ എന്നത് അസാധ്യമായൊന്നാണെന്ന അര്‍ത്ഥത്തിലാണ് ഋഷി കപൂര്‍ അത്തരത്തൊരു പ്രതികരണം നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

അതേസമയം ഇതേ ചോദ്യം ഇന്ന് നീതു കപൂറിനോട് തന്റെ മരുമകളെക്കുറിച്ച് കരണ്‍ ചോദിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നീതുവിന്റെ മരുമകള്‍ ആലിയ ഭട്ട് തന്റെ ഹോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. തന്നെക്കുറിച്ചുള്ള തമാശകള്‍ അംഗീകരിക്കാന്‍ പറ്റാത്ത ഋഷി കപൂര്‍ മറ്റുള്ളവരെക്കുറിച്ച് തമാശ പറയാന്‍ യാതൊരു മടിയും കാണിക്കാത്ത വ്യക്തിയാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരികെ വന്നിരിക്കുകയാണ് ഐശ്വര്യ റായ്. പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ പൊന്നിയന്‍ സെല്‍വനിലെ ഐശ്വര്യയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. ഏറെനാളുകള്‍ക്ക് ശേഷം ഐശ്വര്യ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. താരത്തിന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications