രണ്‍ബീര്‍ നല്ല കാമുകനല്ല! പരസ്യമായി അ്പമാനിച്ച് ദീപികയും സോനവും; പോയി പണി നോക്കെന്ന് ഋഷി കപൂര്‍

ബോളിവുഡിലെ ഐക്കോണിക് ഹീറോകളില്‍ ഒരാളാണ് ഋഷി കപൂര്‍. കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തി സൂപ്പര്‍ താരമായി മാറിയ നടന്‍. ബോളിവുഡ് ആരാധകര്‍ ഒരിക്കലും മറക്കാത്ത ഒരുപാട് ഹിറ്റുകള്‍ ഋഷി കപൂര്‍ സമ്മാനിച്ചിട്ടുണ്ട്. ഈയ്യടുത്തായിരുന്നു ഋഷി കപൂര്‍ മരണപ്പെടുന്നത്. ആരാധകരെ ഏറെ വിഷമിപ്പിച്ചതായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഓണ്‍ സ്‌ക്രീനിലെ റൊമാന്റിക് ഹീറോയായ ഋഷി കപൂറിന്റെ ഓഫ് സ്‌ക്രീന്‍ വ്യക്തിത്വവും എന്നും ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. മനസിലുള്ളത് തുറന്ന് പറയുന്ന ശീലക്കാരനായിരുന്നു ഋഷി കപൂര്‍. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ക്കും പഞ്ഞമൊന്നുമില്ല. ഒരിക്കല്‍ സോനം കപൂറിനേയും ദീപിക പദുക്കോണിനേയും കുറിച്ചുള്ള ഋഷിയുടെ വാക്കുകളും വിവാദങ്ങളായി മാറിയിരുന്നു.

ഒരിക്കല്‍ ദീപികയും സോനം കപൂറും ഒരുമിച്ച് കോഫി വിത്ത് കരണില്‍ അതിഥികളായി എത്തിയിരുന്നു. ഈ പരിപാടിയ്ക്കിടെ ഇരുവരും രണ്‍ബീര്‍ കപൂറിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വാര്‍ത്തയായി മാറിയിരുന്നു. ദീപികയും രണ്‍ബീറും തമ്മിലുള്ള പ്രണയം തകര്‍ന്നതിന് പിന്നാലെയായിരുന്നു ഈ പരിപാടി. ദീപികയുമായി പ്രണയം അവസാനിപ്പിച്ച് കത്രീന കൈഫുമായി അടുപ്പത്തിലായിരുന്നു ആ സമയം രണ്‍ബീര്‍. സോനവും രണ്‍ബീറും ഒരേ സിനിമയിലൂടെ അരങ്ങേറിയവരാണ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്‍ബീര്‍ നല്ല സുഹൃത്താണ് പക്ഷെ നല്ല കാമുകന്‍ ആണെന്ന് തനിക്ക് തോന്നുന്നില്ലെന്നായിരുന്നു സോനം കപൂര്‍ പറഞ്ഞത്.

പക്വത

ഈ പരിപാടിയെക്കുറിച്ച് പിന്നീട് ഋഷി കപൂറിനോട് ചോദിക്കുകയായിരുന്നു. ദീപികയുടേയും സോനം കപൂറിന്റേയും പ്രതികരണങ്ങള്‍ ഋഷി കപൂറിന് ഒട്ടും തന്നെ യോജിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. തന്റെ അതൃപ്തി അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. ''അതവരുെ നിലവാരം കാണിക്കുന്നു. എപ്പോഴും ഇങ്ങനെ ചിരിക്കുന്നത് അവസാനിപ്പിച്ച് മുതിര്‍ന്നവരാകാനും പക്വത കാണിക്കാനുമാണ് എനിക്കവരോട് പറയാനുള്ളത്.് അവര്‍ ആ ഷോയിലിരിക്കുന്നത് അവരുടെ അച്ഛന്മാരുടെ മക്കളായത് കൊണ്ടാണ്. അല്ലാതെ അവരുടെ കഴിവ് കൊണ്ടല്ല. സഹപ്രവര്‍ത്തകരെക്കുറിച്ച് സംസാരിക്കുന്നതും അവരെ മോശക്കാരാക്കി ചിത്രീകരിക്കുന്നതും അവസാനിപ്പിക്കണം അവര്‍'' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

മസാല ചേര്‍ക്കാന്‍

ഒരു ടോക്ക് ഷോയില്‍ മസാല ചേര്‍ക്കാന്‍ വേണ്ടി ഒരാളെ ചെറുതാക്കി കാണിക്കുന്നത് ശരിയല്ലെന്നായിരുന്നു ഋഷി കപൂറിന്റെ നിലപാട്. 'ഇങ്ങനൊക്കെ ചെയ്യുന്നതിന് പകരം സ്വന്തം കരിയറില്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ നന്നാകും. ഇത്രയും ഗോസിപ്പുള്ള ഷോ എന്തിനാണ് നടത്തുന്നത്. ഞാന്‍ മുമ്പ് കോഫി വിത്ത് കരണില്‍ നീതുവിനൊപ്പവും എന്റെ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും ഒപ്പവും പോയിട്ടുണ്ട്. നല്ല സൗഹൃദവും തമാശയുമൊക്കെയുണ്ടായിരുന്നു. ഞങ്ങള്‍ ആരേയും വലിച്ച് താഴെയിട്ടില്ല. സ്വന്തം വിഴുപ്പ് പരസ്യമായി അലക്കാന്‍ ആരേയും അനുവദിക്കരുത്. രണ്‍ബീര്‍ ആരേയും അപമാനിക്കാന്‍ ശ്രമിക്കുന്നത് കാണാന്‍ പറ്റില്ലെന്ന് എനിക്ക് ഉറപ്പ് പറയാനാകും'' എന്നായിരുന്നു ഋഷി പറഞ്ഞത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഹിറ്റ് പ്രണയ ജോഡി

ബോളിവുഡിലെ ഹിറ്റ് പ്രണയ ജോഡികളിലൊന്നായിരുന്നു ദീപികയും രണ്‍ബീറും. എന്നാല്‍ പിന്നീട് ഇവര്‍ പിരിയുകയായിരുന്നു. രണ്‍ബീറിന് മറ്റ് പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നുവെന്നായിരുന്നു ഇതേക്കുറിച്ച് ദീപിക തന്നെ പിന്നീട് പറഞ്ഞത്. എന്തായാലും ഇരുവരും ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്. പ്രണയ തകര്‍ച്ചയ്ക്ക് ശേഷവും ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ദീപിക പിന്നീട് രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. അതേസമയം രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള വിവാഹം ഉടനെ തന്നെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ മാസം ഇരുവരും വിവാഹിതരാകുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X