പ്രണയമെന്ന് എല്ലാവരും, ഒടുവില്‍ പരസ്പരം മുഖം കൊടുക്കാതെ റാണയും ബിപാഷയും; സംഭവിച്ചത്!
ബോളിവുഡിലെ മുന്‍നിര താരമാണ് ബിപാഷ ബസു. ബംഗാള്‍ സ്വദേശിയായ ബിപാഷ മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. നായികയായും സഹനടിയായും മാത്രമല്ല നെഗറ്റീവ് കഥാപാത്രം ചെയ്തും ബിപാഷ കയ്യടി നേടിയിട്ടുണ്ട്. ത്രില്ലര്‍, ഹൊറര്‍ സിനിമകളാണ് ബിപാഷയെ താരമാക്കി മാറ്റുന്നത്. ഫിറ്റ്‌നസിന്റെ കാര്യത്തിലും അതീവ ശ്രദ്ധയുള്ള താരമാണ് ബിപാഷ. ബോളിവുഡിലെ ഏറ്റവും ഫിറ്റ് താരങ്ങളില്‍ ഒരാളാണ് ബിപാഷ.
സിനിമ പോലെ തന്നെ ബിപാഷയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ബിപാഷയുടെ പ്രണയങ്ങള്‍ എന്നും ചൂടേറിയ വാര്‍ത്തകളായിരുന്നു. ജോണ്‍ എബ്രഹാമും ബിപാഷയും തമ്മിലുള്ള പ്രണയം ഒരുകാലത്ത് ബോളിവുഡിലെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഇരുവരും വിവാഹം കഴിക്കുമെന്നായിരുന്നു പലരും കരുതിയിരുന്നത്. തങ്ങളുടെ പ്രണയം പരസ്യമായി തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു ബിപാഷയും ജോണും.

എന്നാല്‍ ജോണും ബിപാഷയും ആരാധകരെ ഞെട്ടിച്ചു കൊണ്ട് പിരിയുകയായിരുന്നു. പിന്നീടും പല നടന്മാരുടെ പേരിനൊപ്പം ബിപാഷയുടെ പേരും ചേര്‍ത്തുവെച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2011 ല്‍ പുറത്തിറങ്ങിയ ദം മാരോ ദം എന്ന ചിത്രത്തിലെ തീ ആമോ എന്ന പാട്ട് വലിയ ഹിറ്റായി മാറിയിരുന്നു. ഈ പാട്ടിലെ ബിപാഷയുടേയും തെന്നിന്ത്യന്‍ താരം റാണ ദഗ്ഗുബട്ടിയുടെയും കെമിസ്ട്രിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അധികം വൈകാതെ തന്നെ റാണയും ബിപാഷയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
എന്നാല്‍ അധികം വൈകാതെ തന്നെ ആ വാര്‍ത്തകള്‍ അവസാനിക്കുകയായിരുന്നു. റാണ മറ്റൊരാളുമായി പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ''ഞങ്ങള്‍ സുഹൃത്തുക്കളാണ്. ദം മാരോ ദമ്മിന്റെ ടീം മൊത്തം എന്റെ നല്ല സുഹൃത്തുക്കളാണ്. ഞാന്‍ ഇപ്പോള്‍ ഒരാളുമായി പ്രണയത്തിലാണ്. പക്ഷെ ബോളിവുഡില്‍ നിന്നുമുള്ള ആരാണ്. ഇപ്പോള്‍ അതേക്കുറിച്ച് പറയുന്നത് നേരത്തെയാകും. ബിപാഷയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കേട്ടു മടുത്തു'' എന്നായിരുന്നു റാണ തന്നെ പറഞ്ഞത്.

''ഇതൊക്കെ അവസാനിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇതൊന്നും നടക്കുന്നില്ല. ആളുകളെ കാണുന്നുവെന്നതിന് അര്‍ത്ഥം ഡേറ്റ് ചെയ്യുകയാണെന്നല്ല. കുറേക്കാലമായി എന്റെ പേര് ചിലരുടെ പേരിനൊപ്പം വലിച്ചടിപ്പെടുന്നു'' എന്ന് ബിപാഷയും പറഞ്ഞു. ഇതോടെ പ്രണയ വാര്‍ത്തകള്‍ കെട്ടടങ്ങുകയായിരുന്നു. പിന്നീട് ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ബിപാഷ ഹൈദരാബാദില്‍ എത്തിയിരുന്നു. റാണയും അവിടെയുണ്ടായിരുന്നു. എന്നാല്‍ ഇരുവരും പരസ്പരം അവഗണിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
കാലം പിന്നിട്ടപ്പോള്‍ ബിപാഷ ബസു നടന്‍ കരണ്‍ സിംഗ് ഗ്രോവറിനെ വിവാഹം കഴിക്കുകയായിരുന്നു. ഇരുവരും തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈയ്യടുത്തായിരുന്നു റാണയുടെ വിവാഹം. സംരംഭകയായ മിഹീക ബജാജിനെയായിരുന്നു റാണ വിവാഹം കഴിച്ചത്.

2001 ല്‍ പുറത്തിറങ്ങിയ അജ്‌നബി എന്ന ചിത്രത്തിലൂടെയായിരുന്നു ബിപാഷയുടെ അരങ്ങേറ്റം. ചിത്രത്തിലെ പ്രകടനത്തിന് ബിപാഷയെ തേടി ഫിലിംഫെയര്‍ പുരസ്‌കാരവുമെത്തി. പിന്നീട് റാസ്, ജിസം, ഫൂട്ട്പാത്ത്, സമീന്‍, രക്ത്, ചെഹര, ഫിര്‍ ഹേരാ ഫേരി, ഓംകാര, ധൂം 2, റേസ്, തുടങ്ങിയ നിരവധി ഹിറ്റുകളില്‍ അഭിനയിച്ചു ബിപാഷ. 2015 ല്‍ പുറത്തിറങ്ങിയ എലോണ്‍ ആണ് ബിപാഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
Recommended Video

കരണ്‍ ആയിരുന്നു എലോണിലെ നായകന്‍. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു കരണും ബിപാഷയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നാലെ ഇരുവരും വിവാഹം കഴിക്കുകയും ബിപാഷ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയുമായിരുന്നു. പിന്നീട് ഡെയ്ഞ്ചറസ് എന്ന സീരീസിലൂടെ ഒടിടിയില്‍ എത്തിയെങ്കിലും താരം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഇപ്പോള്‍.


Click it and Unblock the Notifications











