For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്തൊരു മോശം നടി, സൗന്ദര്യം കൊണ്ട് മാത്രം സൂപ്പര്‍സ്റ്റാറായി; അഭിഷേകിനേയും വിടാതെ കൊമേഡിയന്‍!

  |

  ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ് ബച്ചന്‍. തമിഴ് സിനിമയിലെ അരങ്ങേറിയ ഐശ്വര്യ എന്ന ലോക സുന്ദരി അതിവേഗമാണ് ബോളിവുഡിന്റെ താരസുന്ദരിയായി മാറിയത്. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടിയാണ് ഐശ്വര്യ ലോകത്തിന്റെ ശ്രദ്ധ നേടുന്നത് തന്നെ. ആ കണ്ണുകളുടെ മാന്ത്രികതയില്‍ മയങ്ങി വീഴാത്തവരാരും ഇല്ലെന്നതാണ് വസ്തവം.

  മനംകവര്‍ന്ന ചുരുളന്‍മുടിക്കാരി; മറീനയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍ കാണാം

  തന്റെ അഭിനയം കൊണ്ടും ഐശ്വര്യ കൈയ്യടി നേടിയിട്ടുണ്ട്. 1994ല്‍ ലോക സുന്ദരിപട്ടം നേടിയാണ് ഐശ്വര്യ ശ്രദ്ധ നേടുന്നത്. പിന്നീട് ഇരുവറിലൂടെ സിനിമയിലെത്തി. ആദ്യ ചിത്രത്തില്‍ തന്നെ തന്നിലെ അഭിനയ പ്രതിഭയെ അടയാളപ്പെടുത്താന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഐശ്വര്യ മോശം നടിയാണെന്നാണ് ഒരാള്‍ പറയുന്നത്. ലോകമെമ്പാടുമുള്ള ഐശ്വര്യ റായ് ആരാധകരുടെ നെഞ്ചില്‍ തീകോരിയിട്ട ആ പ്രസ്താവന നടത്തിയത് മറ്റൊരു താരമാണ്.

  ലോകപ്രശസ്ത കൊമേഡിയന്‍ റസല്‍ പീറ്റേഴ്‌സ് ആണ് ഐശ്വര്യ ഒരു മോശം നടിയാണെന്ന് തുറന്നടിച്ചത്. ഐശ്വര്യ ആരാധകരില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഇതിന്റെ പേരില്‍ റസലിന് നേരിടേണ്ടി വന്നത്. സംഭവം നടക്കുന്നത് 2011ലാണ്. ഇന്തോ-കനേഡിയന്‍ സിനിമയായ സ്പീഡി സിംഗ്‌സിന്റെ പ്രൊമോഷന് വേണ്ടി ഇന്ത്യയിലെത്തിയതായിരുന്നു റസല്‍. ഹോക്കി ടീമിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. കാനഡയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ കഥയായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്.

  ഇതിന്റെ ഭാഗമായി നല്‍കിയൊരു അഭിമഖത്തിലാണ് റസല്‍ ഐശ്വര്യക്കെതിരെ രൂഷമായ വിമര്‍ശനങ്ങള്‍ നടത്തിയത്. ഞാന്‍ ബോളിവുഡിനെ വെറുക്കുന്നു. എല്ലാ സിനിമകളും മാലിന്യമാണ്. വളരെ മോശം. എന്റെ അഭിപ്രായത്തില്‍, തീര്‍ച്ചയായും, ആ സിനിമകള്‍ ഇഷ്ടപ്പെടുന്ന കോടിക്കണക്കിന് ആളുകളുണ്ട്. പക്ഷെ എനിക്ക് പാട്ടും ഡാന്‍സും നാടകീയമായ കരച്ചിലുമൊന്നും ഇഷ്ടമല്ല. ജീവിതത്തില്‍ ഇന്നുവരെ ഒരു ബോളിവുഡ് സിനിമ പോലും കണ്ടിട്ടില്ല. ഇതുവരെ കണ്ടിട്ടില്ല, ഇനിയും കാണില്ല. നല്ല ചില സംവിധായകര്‍ ശരിക്കും സിനിമകളുണ്ടാക്കുമെന്ന് കരുതുന്നു'' എന്നായിരുന്നു റസല്‍ ബോളിവുഡിനെക്കുറിച്ച് നടത്തിയ വിവാദമായ പരാമര്‍ശം.

  പിന്നാലെയാണ് താരം ഐശ്വര്യക്കെതിരെ രംഗത്ത് വരുന്നത്.'' മോശം അഭിനയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഐശ്വര്യ. ബോളിവുഡില്‍ സുന്ദരമായ മുഖം ഉണ്ടായത് കൊണ്ട് മാത്രം സൂപ്പര്‍ സ്റ്റാര്‍ ആകാം എന്ന് അവര്‍ ഓരോ തവണയും തെളിയിച്ചു കൊണ്ടിരിക്കുകയാണ്''. എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. തീര്‍ന്നില്ല ഐശ്വര്യയുടെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനെതിരേയും റസല്‍ വിമര്‍ശനം ചൊരിഞ്ഞു.

  Also Read: മമ്മൂട്ടിയുടെ ജീവിതം പറയുന്ന ചിത്രത്തിൽ ദുൽഖറിനെ നായകനാക്കില്ല, കാരണം വെളിപ്പെടുത്തി ജൂഡ്

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  ''അവള്‍ നല്ലൊരു നടിയായി മാറിയിട്ടില്ല. ഇപ്പോഴും കാണാന്‍ ഭംഗിയുണ്ട്. അത് മതിയാകില്ലേ? ഗുഡ് ജോബ് അഭിഷേക്, നീയവളെ വീഴ്ത്തി'' എന്നും റസല്‍ പറഞ്ഞു. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി മാറി. ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയിരുന്ന നടന്‍ അക്ഷയ് കുമാര്‍ തന്നെ പിന്നീട് അഭിഷേകിനോടും ഐശ്വര്യയോടും മാപ്പ് ചോദിച്ച് രംഗത്ത് എത്തുകയുണ്ടായി. വലിയ വിവാദമായിരുന്നു സംഭവം സൃഷ്ടിച്ചത്. റസല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സ്ത്രീപക്ഷ സംഘടനകള്‍ രംഗത്ത് വരികയുണ്ടായി. എന്നാല്‍ റസല്‍ മാപ്പ് പറഞ്ഞില്ല. അതേസമയം സിനിമയുടെ നിര്‍മ്മതാക്കള്‍ മാപ്പ് പറഞ്ഞു.

  അതേസമയം അഭിനയത്തിലെ ഇടവേളയ്ക്ക് വിരാമമിട്ട് പുതിയ സിനിമയുടെ തിരക്കുകളിലാണ് ഐശ്വര്യ ഇപ്പോള്‍. പൊന്നിയന്‍ സെല്‍വന്‍ ആണ് ഐശ്വര്യയുടെ പുതിയ സിനിമ. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയില്‍ ഇന്ത്യന്‍ സിനിമയിലെ വലിയ താരങ്ങളാണുള്ളത്. ജയം രവി, വിക്രം, ജയറാം, ഐശ്വര്യ രാജേഷ്, ഐശ്വര്യ ലക്ഷ്മി, കാര്‍ത്തി, തൃഷ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

  Read more about: aishwarya rai
  English summary
  When Russell Peters Calld Aishwarya Rai Bad Actor And Said She Became Star Beacuse Of Her Beauty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X