Don't Miss!
- Sports
IND vs NZ: ജയിച്ചാല്‍ പരമ്പര, പൊരുതാന്‍ ഇന്ത്യയും കിവീസും, ടോസ് 6.30ന്
- Automobiles
ഒരു ബൈക്കും രണ്ട് ഇവികളും; വിപണി ഭരിക്കാന്‍ ഈ മാസമെത്തുന്ന ടൂവീലറുകള്‍
- News
കേന്ദ്ര ബജറ്റ് 2023: വ്യോമഗതാഗത മേഖല ഉണരും, രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങള്‍
- Lifestyle
ജനിക്കുന്നത് കോടീശ്വര യോഗത്തില്‍! ഈ നാളിലെ ജനനം പിതാവിന്റെ ജീവിതം മാറ്റിമറിക്കും
- Finance
ബജറ്റ് 2023; ആദായ നികുതിയിൽ വലിയ ഇളവുകൾ; നികുതി സ്ലാബുകളിൽ മാറ്റം; കൃഷിക്കും സ്റ്റാർട്ടപ്പിനും കരുതൽ
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
ഐശ്വര്യയ്ക്ക് ഭംഗി മാത്രമേയുള്ളൂ, കഴിവില്ല; അവളെ ഗര്‍ഭിണിയാക്കിയത് നന്നായി, ഗുഡ് ജോബ് അഭിഷേക്!
ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികയാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടിയ സിനിമയിലെത്തിയ ശേഷം പിന്നീടൊരിക്കലും ഐശ്വര്യയ്്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പല നടിമാരും അഭിനയത്തില്‍ നിന്നും നിര്‍ബന്ധിതരാകുന്ന പ്രായത്തിലും തന്റെ താരസിംഹാസനത്തില് ഉറച്ചിരിക്കുകയാണ് ഐശ്വര്യ റായ്. എന്നാല്‍ ഐശ്വര്യയുടെ കരിയര്‍ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഒരുപാട് കഠിനാധ്വാനവും പോരാട്ടവുമുണ്ട്.
തന്റെ കരിയറില്‍ പല തരത്തിലുള്ള വെല്ലുവിളികളും ഐശ്വര്യ നേരിട്ടിട്ടുണ്ട്. തനിക്കെതിരെ വന്ന വിമര്‍ശനങ്ങളെ ഐശ്വര്യ നേരിട്ടതും ആരാധകര്‍ക്ക് പ്രചോദനമാകുന്ന രീതിയിലായിരുന്നു. ഒരിക്കല്‍ ഐശ്വര്യയ്ക്കെതിരെ കോമേഡിയനായ റസല്‍ പീറ്റേഴ്സ് നടത്തിയ പ്രസ്താവന വളരെയധികം ചര്‍ച്ചയായി മാറിയിരുന്നു. ഒടുവില്‍ സംഭവത്തില്‍ അക്ഷയ് കുമാറിന് മാപ്പ് ചോദിക്കേണ്ടി വരിക പോലും ചെയ്തു.

സംഭവം നടക്കുന്നത് 2011 ലാണ്. സ്പീഡി സിംഗ്സ് എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടിയായിരുന്നു റസല്‍ പീറ്റേഴ്സ് ഇന്ത്യയിലെത്തിയത്. ചിത്രത്തില്‍ അക്ഷയ് കുമാര്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ സഹനിര്‍മ്മാതാവുമായിരുന്നു അക്ഷയ് കുമാര്‍. അനുപം ഖറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിനിടെയായിരുന്നു സംഭവം.
താന്‍ ബോളിവുഡ് സിനിമകളുടെ ആരാധകനല്ലെന്നായിരുന്നു റസല്‍ പീറ്റേഴ്സ് പറഞ്ഞത്. ബോൡവുഡ് സിനിമകളുടെ മെലോഡ്രാമ തനിക്ക് താങ്ങാനാകില്ലെന്നാണ് അദ്ദേഹം പറയുന്നത്.

''ഞാന്‍ ബോളിവുഡിനെ വെറുക്കുന്നു. സിനിമകളെല്ലാം വെറും മാലിന്യങ്ങളാണ്. എന്റെ അഭിപ്രായമാണിത്. ഈ സിനിമകളെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. എനിക്ക് പാട്ടും ഡാന്‍സും കരച്ചിലുമൊന്നും ഇഷ്ടമല്ല. ഞാന്‍ ജീവിതത്തില്‍ ഇതുവരെ ഒരു ബോളിവുഡ് സിനിമ പോലും കണ്ടിട്ടില്ല. നേരത്തേയും നിരസിച്ചിട്ടുണ്ട്. ഇനിയും നിരസിക്കും. ചിലരൊക്കെ ശരിക്കുമുള്ള സിനിമ ചെയ്യുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു'' റസല്‍ പറയുന്നു.
''മോശം അഭിനയത്തിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ഐശ്വര്യ റായ്. സുന്ദരമായ മുഖമുണ്ടെങ്കില്‍ ആര്‍ക്കും ബോളിവുഡില്‍ സൂപ്പര്‍ സ്റ്റാര്‍ ആകാമെന്ന് വീണ്ടും വീണ്ടും കാണിച്ചു തരികയാണ് അവര്‍'' എന്നായിരുന്നു ഐശ്വര്യയെക്കുറിച്ച് റസല്‍ പറഞ്ഞത്. ആ സമയത്ത് ഐശ്വര്യ തന്റെ മകള്‍ ആരാധ്യയെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. ഇതിനെക്കുറിച്ചും റസല്‍ മോശമായ പരാമര്‍ശം നടത്തിയിരുന്നു.

അവളെ കാണാന്‍ ഇപ്പോഴും ഭംഗിയുണ്ട്. ഇത് പോരെ. നീ അവളെ ഗര്ഭിണിയാക്കിയല്ലോ അഭിഷേക്, നല്ല കാര്യം എന്നാണ് റസല്‍ പിന്നീട് പറഞ്ഞത്. സ്വാഭാവികയും റസലിന്റെ വാക്കുകള്‍ വലിയ വിവാദമായി മാറി. ഗര്‍ഭിണി കൂടിയായ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നായികയെ അപമാനിച്ച റസലിനെതിരെ ആരാധകരും സിനിമാ ലോകവുമെല്ലാം തുറന്നടിച്ചു. ഇതോടെ ചിത്രത്തിന്റെ സഹ നിര്‍മ്മാതാവു കൂടിയായ അക്ഷയ് കുമാര്‍ തന്നെ നേരിട്ട് മാപ്പ് ചോദിച്ച് എത്തുകയായിരുന്നു.

റസലിന്റെ പരാമര്‍ശത്തില്‍ അക്ഷയ് കുമാര്‍ അഭിഷേകിനോടും ഐശ്വര്യയോടും മാപ്പ് ചോദിച്ചുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഐശ്വര്യയെക്കുറിച്ച് റസല്‍ മോശം പരാമര്‍ശം നടത്തിയപ്പോള്‍ എന്തുകൊണ്ട് അക്ഷയ് കുമാര്‍ അതിനെ എതിര്‍ത്തില്ല എന്നത് ആരാധകര്‍ ചോദിച്ചിരുന്ന ചോദ്യമാണ്. വര്‍ഷങ്ങളായി അറിയുന്നവരും സുഹൃത്തുക്കളുമാണ് അക്ഷയ് കുമാറും അഭിഷേകും ഐശ്വര്യയും.
പിന്നീട് അക്ഷയ് കുമാര്‍ അഭിഷേകുമായി സംസാരിക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ അക്ഷയ് കുമാര്‍ മാപ്പ് ചോദിക്കേണ്ടതില്ലെന്നും അക്കിയുടെ ഭാഗത്ത് തെറ്റില്ലെന്നുമായിരുന്നു അഭിഷേക് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാപ്പ് ചോദിക്കേണ്ടത് റസല്‍ ആണെന്നാണ് അഭിഷേക് പറഞ്ഞത്. സംഭവത്തില്‍ പിന്നീട് റസല്‍ പീറ്റേഴ്സ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സ്ത്രീപക്ഷ സംഘടനകളും രംഗത്തെത്തിയിരുന്നു.
-
'നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു, ഇതൊരു പുണ്യപ്രവൃത്തിയാണ്'; കുടുംബത്തോടൊപ്പം ക്ഷേത്ര സന്നിധിയിൽ ബഷീർ!
-
ശ്രീദേവി ഭയന്നത് പോലെ തന്നെ സംഭവിക്കുന്നു; 'നടി ഉണ്ടായിരുന്നെങ്കിൽ മക്കൾക്ക് ഈ സ്ഥിതി വരില്ലായിരുന്നു'
-
മാൾട്ടി പിതാവ് നിക്കിന്റെ ഫോട്ടോ കോപ്പി, മകളുടെ മുഖം ആദ്യമായി വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര, വീഡിയോ വൈറൽ!