ആ രഹസ്യം ഞങ്ങളില്‍ തന്നെ നില്‍ക്കും! സല്‍മാനുമായുള്ള പിണക്കത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്‍

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് സല്‍മാന്‍ ഖാനും. രണ്ടു പേരും സിനിമാ കുടുംബത്തില്‍ നിന്നും കടന്നു വരികയും സ്വന്തമായൊരു ഇടം നേടുകയും ചെയ്തവരാണ്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍. എന്നും ആരാധകര്‍ക്ക് ആവേശം പകരുന്ന മാസ് ചിത്രങ്ങള്‍ ആണ് സല്‍മാന്‍ ഖാന്‍ ഒരുക്കാറുള്ളത്. ഇന്നും സല്‍മാന്റെ താരപദവിയ്ക്ക് യാതൊരു കോട്ടവും വന്നിട്ടില്ല. അതേസമയം സെയ്ഫ് ആകട്ടെ എന്നും വ്യത്യസ്തമായ കഥാപാത്രവും സിനിമയും തേടി പോകുന്ന നടനാണ്. നായകനായി മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം സെയ്ഫ് കയ്യടി നേടിയിട്ടുണ്ട്. ബിഗ് സ്‌ക്രീനില്‍ നിന്നും ഒടിടിയിലേക്കുള്ള ബോളിവുഡിന്റെ ചുവടുമാറ്റത്തിന്റെ തുടക്കമിട്ടത് പോലും സെയ്ഫ് ആയിരുന്നു.

നല്ല സുഹൃത്തുക്കളാണ് സെയ്ഫും സല്‍മാന്‍ ഖാനും. സൂരജ് ആര്‍ ബര്‍ജത്യയുടെ ഹം സാത്ത് സാത്ത് ഹേയില്‍ അരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തതിരുന്നു. ഇരുവരുടേയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കാലം പിന്നിട്ടതോടെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും സെയ്ഫും സല്‍മാനും അകലുകയുമായിരുന്നു. ഇന്ന് നല്ല സുഹൃത്തക്കാളെങ്കിലും ഒരിടയ്ക്ക് ഇരുവരും തമ്മില്‍ പിണങ്ങിയിരുന്നു. എന്നാല്‍ ഈ പിണക്കത്തിന് പിന്നിലെ കാരണം എന്താണെന്നത് വര്‍ഷങ്ങളായി രഹസ്യമായി തുടരുകയായിരുന്നു.

Salman Khan

ഒരിക്കല്‍രു അഭിമുഖത്തില്‍ സല്‍മാന്‍ ഖാനുമായുള്ള പിണക്കത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്‍ തന്നെ മനസ് തുറന്നിരുന്നു. ''കാലം പോകവെ ചില അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തിരുന്നു. അത് എനിക്കും അവനും മാത്രം അറിയുന്നതും ഞങ്ങള്‍ക്കിടയില്‍ മാത്രം നിലനില്‍ക്കുന്നതുമായിരിക്കും. ഞാന്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവനും ഒരുപാട് സമയം ചെലവിടുകയും ഞാന്‍ ഒരു സഹോദരനെ പോലെ കാണുകയും ചെയ്യുന്ന വ്യക്തിയുമാണ് അവന്‍. അതൊരിക്കലും മാറുകയില്ല'' എന്നായിരുന്നു സെയ്ഫ് അലി ഖാന്‍ പറഞ്ഞത്. എന്നാല്‍ പിണക്കത്തില്‍ നിന്നും ഇണക്കത്തിലേക്ക് സല്‍മാനും സെയ്ഫും തിരികെ എത്തുന്നത് 2015 ലായിരുന്നു. തന്റെ ചിത്രമായ ബജ്രംഗി ഭായ്ജാന്റെ പ്രീമിയറിലേക്ക് സെയ്ഫിനെ സല്‍മാന്‍ ഖാന്‍ ക്ഷണിക്കുകയായിരുന്നു.

ചിത്രത്തില്‍ സല്‍മാന്റെ നായികയായി എത്തിയത് സെയ്ഫിന്റെ ഭാര്യ കൂടിയായ നടി കരീന കപൂറായിരുന്നു. എന്നാല്‍ കരീനയുടെ ഭര്‍ത്താവായതിനാല്‍ ആണോ തന്നെ ക്ഷണിച്ചതെന്ന് ചോദിച്ചപ്പോള്‍ സെയ്ഫ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ''അല്ലെന്ന് കരുതുന്നു. എന്റെ അറിവില്‍ സല്‍മാന്‍ ഒരു കാര്യവും വെറുതെ ചെയ്യില്ല. കരീനയെ അറിയുന്നതിനേക്കാള്‍ മുമ്പേ എനിക്ക് അവനെ അറിയുന്നതാണ്. അതിനാല്‍ ഞങ്ങളുടെ സമവാക്യം അവളുമായി ബന്ധപ്പെട്ടല്ല കിടക്കുന്നതെന്ന് എനിക്കറിയാം. എനിക്കത് നല്ലതാണെന്നാണ് തോന്നിയത്. എനിക്ക് സല്‍മാനോട് എന്നും സ്‌നേഹവും ബഹുമാനവുമുണ്ട്. ഒരുപാട് നാള്‍ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നില്ല. അതിനാല്‍ അവനുമായി സംസാരിച്ചപ്പോള്‍ വളരെയധികം സന്തോഷം തോന്നി''.

അതേസമയം എന്താണ് സല്‍മാന്‍ ഖാനും സെയ്ഫ് അലി ഖാനും പിണങ്ങാനുണ്ടായ കാരണം എന്നത് വ്യക്തമായിട്ടില്ല ഇതുവരേയും. സല്‍മാനെ വെട്ടിലാക്കിയ കുപ്രസിദ്ധമായ മാന്‍വേട്ട കേസാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നത്തിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ സെയ്ഫും സല്‍മാനൊപ്പമുണ്ടായിരുന്നു. കേസില്‍ സെയ്ഫിനെയും കൂടെയുണ്ടായിരുന്ന നടിമാരായ നീലം, തബു, സൊണാലി ബേന്ദ്ര എന്നിവരേയും പിന്നീട് കോടതി വെറുതെ വിടുകയായിരുന്നു. എന്നാല്‍ ഈ സംഭവത്തിന് ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള അകല്‍ച്ച ആരംഭിക്കുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

അന്തിം ആണ് സല്‍മാന്‍ ഖാന്‍ നായകനായി അവസാനം പുറത്തിറങ്ങിയ സിനിമ. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രമായ ടൈഗര്‍ ത്രീയാണ് അണിയറയിലുള്ള സിനിമ. പിന്നാലെ ഷാരൂഖ് ഖാന്‍ ചിത്രമായ പഠാനിലെ അതിഥി വേഷത്തിലും ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയിലെ അതിഥി വേഷത്തിലും സല്‍മാനെ കാണാം. ബജ്രംഗി ഭായ്ജാന്റെ രണ്ടാം ഭാഗവും കിക്കിന്റെ രണ്ടാം ഭാഗവും സല്‍മാന്‍ ഖാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബണ്ടി ഓര്‍ ബബ്ലി 2വിലാണ് സെയ്ഫ് അലി ഖാനെ അവസാനമായി കണ്ടത്.

Read more about: salman khan saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X