അമ്മയേയും സഹോദരിയേയും അപമാനിച്ചു, മോശം ഭര്‍ത്താവെന്ന് വരുത്തി തീര്‍ത്തു; മുന്‍ഭാര്യ സെയ്ഫിനോട് ചെയ്തത്‌

ബോളിവുഡിലെ മുന്‍നിര നായകനാണ് സെയ്ഫ് അലി ഖാന്‍. ഇന്ന് പുലര്‍ച്ചെ തന്റെ വീട്ടിലുണ്ടായ മോഷണ ശ്രമത്തെ ചെറുക്കുന്നതിനിടെ പരുക്കേറ്റ സെയ്ഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തന്റെ ഭാര്യയേയും മക്കളേയും മോഷ്ടാക്കളില്‍ നിന്നും സംരക്ഷിക്കാനാണ് സെയ്ഫ് അവരെ നേരിട്ടത്. സെയ്ഫിന് പരുക്കേറ്റെന്ന വാര്‍ത്ത ബോളിവുഡിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. താരത്തിന്റെ സുഖപ്രാപ്തിയ്ക്കായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകം.

അതേസമയം സെയ്ഫിന്റെ വ്യക്തജീവിതവും സ്വത്ത വിവരവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നുണ്ട്. സെയ്ഫിന്റെ ആദ്യ വിവാഹവും വാര്‍ത്തകളില്‍ നിറയുകയാണ്. 1991 ലാണ് സെയ്ഫ് അലി ഖാന്‍ അമൃത സിംഗിനെ വിവാഹം കഴിക്കുന്നത്. അന്ന് അമൃത ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു. സെയ്ഫ് അകട്ടെ കരിയറിന്റെ തുടക്കത്തിലും. മതത്തിന്റേയും പ്രായത്തിന്റേയുമെല്ലാം അതിര്‍വരമ്പുകള്‍ മറികടന്നാണ് സെയ്ഫും അമൃതയും ഒന്നായത്.

Saif ali Khan

എന്നാല്‍ 13 വര്‍ഷത്തെ ആയുസേ സെയ്ഫിന്റേയും അമൃതയുടേയും ദാമ്പത്യ ജീവിതത്തിന്. പ്രശ്‌നഭരിതമായിരുന്നു ആ വിവാഹ മോചനം. പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയര്‍ത്തി സെയ്ഫും അമൃതയും വിവാദങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ഒരിക്കല്‍ അമൃത തന്റെ അമ്മയേയും സഹോദരിയേയും അപമാനിച്ചതായി സെയ്ഫ് ആരോപിച്ചിരുന്നു. താന്‍ നിര്‍ഗുണനാണെന്ന് അവഹേളിക്കുന്നത് പതിവായിരുന്നുവെന്നും സെയ്ഫ് ആരോപിക്കുന്നുണ്ട്.

''സ്ഥിരമായി നിങ്ങളൊരു നിര്‍ഗുണനാണെന്ന് ഓര്‍മ്മപ്പെടുത്തുന്നതും കളിയാക്കുന്നതും, അമ്മയേയും സഹോദരിയേയും നിരന്തരം അവഹേളിക്കുന്നതും ഒട്ടും സുഖകരമല്ല. ഞാന്‍ അതിലൂടെയെല്ലാം കടന്നു പോയിട്ടുണ്ട്'' എന്നാണ് സെയ്ഫ് പറഞ്ഞത്. അതേസമയം താന്‍ അഭിനയിക്കുന്നത് സെയ്ഫിന് ഇഷ്ടമായിരുന്നില്ലെന്നാണ് അമൃത പറഞ്ഞത്. താന്‍ അമ്മയാകേണ്ടെന്ന് തീരുമാനിച്ചത് പോലും സെയ്ഫിന്റെ കരിയറിന് വേണ്ടിയാണെന്നാണ് അമൃത പറഞ്ഞത്. വിവാഹ മോചന ശേഷം അമൃത സീരിയലില്‍ അഭിനയിച്ചതിനെ പോലും സെയ്ഫ് അംഗീകരിച്ചിരുന്നില്ലെന്നും അവര്‍ ആരോപിക്കുന്നുണ്ട്.

''ഞാനും എന്റെ ഭാര്യയും രണ്ട് വഴിയ്ക്ക് പിരിഞ്ഞു. എന്റെ ഭാര്യയുടെ സ്‌പേസ് ഞാന്‍ അംഗീകരിക്കുന്നുണ്ട്. പക്ഷെ ഞാന്‍ മോശം ഭര്‍ത്താവാണെന്ന് നിരന്തരം പറയുന്നു. നല്ല അച്ഛനല്ലെന്നും പറയുന്നു. മകന്‍ ഇബ്രാഹിമിന്റെ ഫോട്ടോ എന്റെ പേഴ്‌സില്‍ ഇപ്പോഴുമുണ്ട്. ഓരോ തവണ അത് കാണുമ്പോഴും എനിക്ക് കരച്ചില്‍ വരും. മകള്‍ സാറയെ ഞാന്‍ എല്ലായിപ്പോഴും മിസ് ചെയ്യുന്നുണ്ട്'' എന്നുമായിരുന്നു സെയ്ഫ് അലി ഖാന്‍ പറഞ്ഞത്.

Saif ali Khan

അമൃതയുമായി പിരിഞ്ഞ ശേഷമാണ് സെയ്ഫ് അലി ഖാന്‍ കറീന കപൂറുമായി പ്രണയത്തിലാകുന്നത്. ഇരുവരും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. രണ്ട് മക്കളാണ് സെയ്ഫിനും കരീനയ്ക്കുമുള്ളത്. സെയ്ഫിന്റേയും അമൃത സിംഗിന്റേയും മക്കളാണ് സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സാറ സിനിമയിലെത്തി. ഇബ്രാഹിം ഈ വര്‍ഷം അരങ്ങേറും.

അതേസമയം സെയ്ഫ് അലി ഖാന്‍ അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി പുറത്തു വിട്ട ബുള്ളറ്റിന്‍ പറയുന്നത്. താരത്തെ കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തി കാണുകയും ചെയ്തിരുന്നു. മോഷ്ടണ ശ്രമത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഷണ ശ്രമം തടയുന്നതിനിടെയാണ് സെയ്ഫിന് പരുക്കേല്‍ക്കുന്നത്. താരത്തിന് ആറിടത്തായി പരുക്കേറ്റിട്ടുണ്ടെന്നും അതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും റി്‌പ്പോര്‍ട്ടുകള്‍ പറയുന്നു.

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X