കരീനയല്ല, ഏറ്റവും ഹോട്ട് ഈ നായികയെന്ന് സെയ്ഫ് അലി ഖാൻ; കരൺ ജോഹറിനെയും ഷാഹിദിനെയും ഞെട്ടിച്ച മറുപടി!

ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളാണ് സെയ്ഫ് അലി ഖാന്‍. നടിയായ അമ്മയുടേയും ക്രിക്കറ്റ്താരമായ അച്ഛന്റേയും മകനായി ജനിച്ച സെയ്‌ഫ് അമ്മയുടെ പാത പിന്തുടരുകയായിരുന്നു. തുടക്കത്തില്‍ ചോക്ലേറ്റ് ബോയ് ആയാണ് സെയ്ഫ് ബോളിവുഡിൽ നിറഞ്ഞത്. ആ ഇമേജില്‍ പെട്ടുപോയെങ്കിലും പിന്നീട് വില്ലനായും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായെല്ലാം അഭിനയിച്ച് നടൻ ബോളിവുഡിലെ ശക്തമായ സാന്നിധ്യമായി മാറുകയായിരുന്നു.

കരിയറിൽ പല ഉയർച്ച താഴ്ചകളിലൂടെയും കടന്ന് പോയിട്ടുണ്ട് സെയ്ഫ്. വ്യക്തിജീവിതത്തിലും അങ്ങനെ തന്നെ ആയിരുന്നു. തന്നേക്കാള്‍ വലിയ താരവും തന്നേക്കാള്‍ പ്രായത്തിന് മൂത്തതുമായ നടി അമൃത സിംഗിനെയായിരുന്നു സെയ്ഫ് ആദ്യം വിവാഹം കഴിച്ചത്. തന്റെ കരിയറിന്റെ എറ്റവും മികച്ച സമയത്തായിരുന്നു സെയ്‌ഫിന്റെ വിവാഹം. എന്നാൽ 13 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.

രണ്ട് മക്കളാണ് താരദമ്പതികള്‍ക്കുള്ളത്

പിന്നീട് നടി കരീന കപൂറുമായി പ്രണയത്തിലായ സെയ്ഫ് 2012 ൽ നടിയെ വിവാഹം കഴിച്ചു. അഞ്ച് വർഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ബോളിവുഡ് ചർച്ച ചെയ്ത പ്രണയവും വിവാഹവും ആയിരുന്നു ഇവരുടേത്. രണ്ട് മക്കളാണ് താരദമ്പതികള്‍ക്കുള്ളത്. ഷാഹിദ് കപൂറുമായി കരീന പിരിഞ്ഞതിന് ശേഷമായിരുന്നു കരീന സെയ്‌ഫുമായി ഇഷ്ടത്തിലായത്. ഇന്ന് വിജയകരമായി ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് ഇരുവരും.

ഒരു ചോദ്യത്തിന് മുന്നിൽ സൈഫ്‌ പെട്ട് പോയിട്ടുണ്ട്

പൊതുവേദികളിലൊക്കെ പരസ്‍പരം പുകഴ്ത്താറുള്ള താരങ്ങളാണ് ഇരുവരും. എന്നാൽ ഒരിക്കൽ കരൺ ജോഹറിന്റെ ഒരു ചോദ്യത്തിന് മുന്നിൽ സൈഫ്‌ പെട്ട് പോയിട്ടുണ്ട്. താരങ്ങളെ അവരുടെ ഹോട്ട്‌നസിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താറുള്ള ആളാണ് കരൺ ജോഹർ. 2015 ൽ, ഡാൻസ് റിയാലിറ്റി ഷോ ആയ ജലക് ദിഖ്‌ല ജാ സീസൺ 8 ൽ സെയ്ഫ് അലി ഖാനെയും കത്രീന കൈഫിനെയും കിട്ടിയപ്പോഴും കരൺ അത് തന്നെ ചെയ്തു. ഷാഹിദ് കപൂറും കരണും ഷോയുടെ വിധികർത്താക്കൾ ആയിരുന്നു.

ആരാണ് കൂടുതൽ ഹോട്ടർ എന്നായിരുന്നു കരണിന്റെ ചോദ്യം

പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയതായിരുന്നു സെയ്ഫും കത്രീനയും. ഷോയിൽ വെച്ച് ആരാണ് കൂടുതൽ ഹോട്ടർ എന്നായിരുന്നു കരണിന്റെ ചോദ്യം. ഷാഹിദിനെയും സെയ്‌ഫിനെയും ഇരുത്തി ആയിരുന്നു ചോദ്യമെങ്കിലും ഏറ്റവും കൂടുതൽ വെള്ളം കുടിച്ചത് സെയ്ഫ് ആയിരുന്നു.

കത്രീന കൈഫ്, കരീന കപൂർ, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര, സോനം കപൂർ എന്നിവരിൽ ആരാണ് ഹോട്ടെന്ന് ആയിരുന്നു കരണിന്റെ ചോദ്യം. അതിന് താൻ പ്രൊഫഷണലാണെന്ന് പറഞ്ഞു കൊണ്ട്. കത്രീന കൈഫ് എന്ന മറുപടിയാണ് സെയ്ഫ് നൽകിയത്. കരൺ ഒന്നുടെ ചോദിച്ചെങ്കിലും കത്രീന തന്നെയാണെന്ന് ആവർത്തിക്കുകയായിരുന്നു സെയ്ഫ്. അപ്പോൾ കരീനയേക്കാൾ ഹോട്ട് കത്രീന തന്നെയാണോ എന്ന് കരൺ ആവർത്തിച്ച് ചോദിക്കുമ്പോൾ.

കരീന, കത്രീന, ദീപിക, പ്രിയങ്ക, സോനം എന്നായിരുന്നു സെയ്‌ഫിന്റെ മറുപടി

ആദ്യം നിങ്ങൾ പറയുന്നത് കേൾക്കുന്നില്ല എന്നൊക്കെ പറയുന്ന സെയ്ഫ് പിന്നീട് കരീന തന്നെയാണ് ഹോട്ട് എന്ന് തിരുത്തി പറയുന്നുണ്ട്. പിന്നീട് ഓഡറിൽ ആരാണ് കൂടുതൽ ഹോട്ട് എന്ന് പറയാൻ പറയുമ്പോൾ കരീന, കത്രീന, ദീപിക, പ്രിയങ്ക, സോനം എന്നായിരുന്നു സെയ്‌ഫിന്റെ മറുപടി. ഇടയിൽ രസകരമായ സംഭാഷണങ്ങളിലേക്ക് ഇവർ പോകുന്നുണ്ട്. ഷാഹിദിനോടും ചോദിക്കു എന്ന് സെയ്ഫ് പറയുന്നത് കാണാം.

ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

ഇതേ ചോദ്യം ഷാഹിദിനോട് ചോദിച്ചപ്പോൾ മീര കപൂർ ആണെന്ന് ആയിരുന്നു ഷാഹിദ് പറഞ്ഞത്. അതേസമയം നടന്മാരിൽ ആരാണെന്ന് കത്രീനയോട് ചോദിക്കുമ്പോൾ നടിയാവട്ടെ അന്നത്തെ തന്റെ കാമുകനാണ് ഒന്ന് മുതൽ എല്ലാ സ്ഥാനങ്ങളിലും എന്നാണ് പറഞ്ഞത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X