For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ അമ്മയേയും സഹോദരിയേയും ഉപദ്രവിച്ചു; കാശും വീടും അവളുടേതായി; മുന്‍ഭാര്യയെക്കുറിച്ച് സെയ്ഫ്

  |

  ബോളിവുഡിലെ മുന്‍നിര താരമാണ് സെയ്ഫ് അലി ഖാന്‍. ഓണ്‍ സ്‌ക്രീനിലെ മിന്നും പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ സെയ്ഫിന്റെ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സെയ്ഫിന്റെ വിവാഹ ജീവിതവും എന്നും ചര്‍ച്ചയാകുന്ന വിഷയങ്ങളാണ്. നേരത്തെ നടി അമൃത സിംഗിനെ സെയ്ഫ് വിവാഹം കഴിച്ചിരുന്നു. സെയ്ഫിന്റെ അമൃതയുടേയും മക്കളാണ് സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സാറ സിനിമയിലെത്തി. മകനും അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ്.

  Also Read: സ്വാസികയെ ഉമ്മ വെക്കാന്‍ തയ്യാറായില്ല, വഴക്കിട്ട് നടി; ഹിറ്റ്‌ലര്‍ വിടാനുള്ള കാരണം ആരോടും പറഞ്ഞിട്ടില്ല

  ഇന്ന് സുഹൃത്തുക്കളാണെങ്കിലും ഒരുകാലത്ത് സെയ്ഫും അമൃതയും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. 13 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2004 ലാണ് സെയ്ഫും അമൃതയും പിരിയുന്നത്. പിന്നീട് 2005 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ എന്തുകൊണ്ടാണ് താനും അമൃതയും പിരിഞ്ഞതെന്ന് സെയ്ഫ് വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ''ഞാനും എന്റെ ഭാര്യയും പിരിഞ്ഞിരിക്കുകയാണ്. എന്റെ ഭാര്യയുടെ സ്‌പേസിനെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. പക്ഷെ എന്തുകൊണ്ടാണ് ഞാന്‍ ഒരു മോശം ഭര്‍ത്താവും അച്ഛനുമായിരുന്നുവെന്ന് നിരന്തരം ഓര്‍മ്മിപ്പിക്കപ്പെടുന്നത്. എന്റെ മകന്‍ ഇബ്രാഹിമിന്റെ ചിത്രം എപ്പോഴും എന്റെ പേഴ്‌സിലുണ്ട്. ഒരോ തവണയും അത് കാണുമ്പോള്‍ എനിക്ക ്കരയാന്‍ തോന്നും. എന്റെ മകള്‍ സാറയെ എപ്പോഴും മിസ് ചെയ്യും. എനിക്ക് എന്റെ മക്കളെ കാണാനോ അവരെ എനിക്കൊപ്പം താമസിപ്പിക്കാനോ കഴിയില്ല. എന്തുകൊണ്ട്?'' എന്നായിരുന്നു സെയ്ഫിന്റെ പ്രതികരണം.

  ''എന്റെ ജീവിതത്തില്‍ പുതിയൊരു സ്ത്രീയുണ്ടെന്നും അവള്‍ അവരെ അവരുടെ അമ്മയ്‌ക്കെതിരെ തിരിയ്ക്കുമെന്നും കരുതിയിട്ടാണോ? അത് വെറും വിവരക്കേടാണ്. അമൃതയ്ക്ക് അത് അറിയാം. അമൃത സീരിയലില്‍ അഭിനയിക്കുന്നതിനാല്‍ അമൃതയുടെ ബന്ധുക്കളുടേയും ജോലിക്കാരുടേയും കൂടെയാണ് എന്റെ കുട്ടികള്‍ വളരുന്നത്. അവളെന്തിന് അങ്ങനെ ചെയ്യണം. എന്റെ കുടുംബത്തെ പിന്തുണയ്ക്കാന്‍ ഞാന്‍ തയ്യാറാണ്'' എന്നും സെയ്ഫ് പറയുന്നുണ്ട്.

  ''അമൃതയ്ക്ക് ഞാന്‍ അഞ്ച് കോടി കൊടുക്കണം എന്നാണ്. മകന് പതിനെട്ട് ആകുന്നത് വരെ ഓരോ മാസവും ഒരു ലക്ഷം വീതം നല്‍കുന്നുണ്ട്. ഞാന്‍ ഷാരൂഖ് ഖാനൊന്നുമല്ല. എന്റെ പക്കല്‍ അത്രയും കാശൊന്നുമില്ല. ഞാന്‍ ആ പണം നല്‍കാമെന്ന് ഏറ്റതാണ്. ഞാനത് നല്‍കും. അതിപ്പോള്‍ മരിക്കുന്നത് വരെ പണിയെടുത്തിട്ടാണെങ്കിലും ശരി. പരസ്യങ്ങളില്‍ നിന്നും ഷോകളഇല്‍ നിന്നും സിനിമയില്‍ നിന്നുമൊക്കെ സമ്പാദിച്ചതൊക്കെ കുട്ടികള്‍ക്ക് നല്‍കുകയാണ്. എന്റെ കയ്യില്‍ കാശില്ല. ഞങ്ങളുടെ ബംഗ്ലാവ് അമൃതയ്ക്കും മക്കള്‍ക്കുമുള്ളതാണ്'' എന്നും സെയ്ഫ് പറയുന്നു.

  ഈ സമയത്ത് സെയ്ഫ് റോസ കാറ്റലാനോ എന്ന വിദേശ വനിതയുമായി പ്രണയത്തിലായിരുന്നു. ''ഞാനും റോസയും രണ്ട് മുറി അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്. എങ്കിലും ഞാന്‍ സമാധാനത്തോടെയാണ് ജീവിക്കുന്നത്. ഒരുപാട് കാലത്തിന് ശേഷം ആത്മാഭിമാനം തിരികെ ലഭിച്ചിരിക്കുന്നു. ഒന്നും കൊള്ളാത്തവനെന്ന് പറയുന്നത് കേള്‍ക്കണ്ട, കളിയാക്കലുകളും അപമാനിക്കലും, അസഭ്യ വര്‍ഷവുമില്ല. അമ്മയേയും സഹോദരിയേയും അസഭ്യം പറയുന്നില്ല. ഞാന്‍ അതൊക്കെ അനുഭവിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ അതൊക്കെ മാറി'' എന്നാണ് സെയ്ഫ് പറയുന്നത്.


  ''ഇന്ന് എന്നെ ഞാനായി കാണുന്നയാളെ കണ്ടെത്തി. അതിലെന്താണ് തെറ്റ്. നേരത്തെ എന്റെ ആത്മവിശ്വാസമൊക്കെ നശിച്ചിരുന്നു. ആരെങ്കിലും എന്റെ ലുക്കിനെ പ്രശംസിച്ചാല്‍ പോലും ഞാന്‍ ഞെട്ടുമായിരുന്നു. ഇന്ന് ആരെങ്കിലും പ്രശംസിച്ചാല്‍ ഇത് താരജീവിതത്തിന്റെ ഭാഗമാണെന്ന് പറയാന്‍ എനിക്കാകും. അമൃതയെ പോലെയല്ല, റോസ സിനിമയില്‍ നിന്നുമുള്ളവളല്ല. അമൃതയിലൂടെ വലിയ ആളുകളെ പരിചയപ്പെടുന്നത് എനിക്ക് ഇഷ്ടമായിരുന്നു. കരണ്‍ ജോഹറിനെ പോലെയുള്ളവര്‍ക്കൊപ്പം ഡിന്നറിന് പോകുന്നതും. പക്ഷെ എന്റെ വഴി സ്വയം കണ്ടെത്തുന്നതാണ് സുഖം''.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ''അമൃതയുടെ വിരല്‍ പിടിച്ച് നടന്നാണ് ഞാന്‍ ഇന്നത്തെ നിലയിലെത്തിയതെന്നൊരു തിയറിയുണ്ട്. ഒരു നടന്‍ എന്ന നിലയിലും വ്യക്തിയെന്ന നിലയിലും എന്റെ ജീവിതത്തില്‍ അമൃതയുടെ സ്വാധീനം വളരെ വലുതാണ്. പക്ഷെ സിനിമയുമായി ഒരു ബന്ധവുമില്ലാത്തൊരാളൂടെ ജീവിക്കുക എന്നത് വലിയ അനുഗ്രഹമാണ്. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി സിനിമയില്‍ നിന്നുമുള്ള ആളല്ല. ഞാനും ആ വഴിയാണ് തിരഞ്ഞെടുക്കുന്നത്'' എന്നും സെയ്ഫ് പറയുന്നുണ്ട്. എന്നാല്‍ പിന്നീട് സെയ്ഫ് റോസയുമായി പിരിയുകയും നടി കരീന കപൂറിനെ പ്രണയിക്കുകയും വിവാഹം കഴിക്കുകയുമായിരുന്നു.

  English summary
  When Saif Ali Khan Claim Ex-wife Amrita Used To Insult His Sisters And Mother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X