രണ്ട് ദിവസം എന്റെ വീട്ടില്‍, പോകാന്‍ നേരം നൂറ് രൂപ തരുമോയെന്ന് ചോദിച്ചു; സെയ്ഫിനെക്കുറിച്ച് മുന്‍ ഭാര്യ!

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. താരകുടുംബത്തില്‍ നിന്നുമാണ് സെയ്ഫ് സിനിമയിലെത്തുന്നത്. നടിയായ അമ്മയുടേയും ക്രിക്കറ്റ് താരമായ അച്ഛന്റേയും മകനായിട്ടായിരുന്നു സെയ്ഫിന്റെ ജനനം. അമ്മയുടെ പാതയായിരുന്നു സെയ്ഫ് തിരഞ്ഞെടുത്തത്. സിനിമയുടെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് തന്നിലെ അഭിനേതാവിനേയും മെച്ചപ്പെടുത്തി മുന്നേറുന്ന താരമാണ് സെയ്ഫ് അലി ഖാന്‍.

തുടക്കകാലത്ത് റൊമാന്റിക് ഹീറോ വേഷങ്ങളായിരുന്നു ചെയ്തിരുന്നതെങ്കില്‍ പിന്നീട് വില്ലനായും സഹനടനായും കയ്യടി നേടുകയായിരുന്നു സെയ്ഫ്. ചോക്ലേറ്റ് ബോയ് ഇമേജുണ്ടായിരുന്ന സെയ്ഫ് അതും തകര്‍ത്ത് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ ചെയ്തും കയ്യടി. ബിഗ് സ്‌ക്രീനില്‍ നിന്നും ഒടിടിയിലേക്കുള്ള ചുവടുവെപ്പിന് തയ്യാറായ ആദ്യത്തെ സൂപ്പര്‍ താരവുമാണ് സെയ്ഫ്. നെറ്റ്ഫ്‌ളിക്‌സ് പുതുചരിത്രം തീര്‍ത്ത സേക്രട്ട് ഗെയിംസില്‍ സെയ്ഫായിരുന്നു നായകന്‍.

 മറയില്ലാതെ സംസാരിക്കുന്ന ശീലക്കാരന്‍


തന്റെ മനസിലുളളത് മറയില്ലാതെ സംസാരിക്കുന്ന ശീലക്കാരന്‍ കൂടിയാണ് സെയ്ഫ്. അതുകൊണ്ട് തന്നെ സെയ്ഫിന്റെ അഭിമുഖങ്ങളും ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു സെയ്ഫും അന്നത്തെ ഭാര്യയായിരുന്ന അമൃത സിംഗും ഒരുമിച്ച് സിമി ഗേര്‍വാളിന് നല്‍കിയ അഭിമുഖം. തങ്ങളുടെ ജീവിതത്തില്‍ അതുവരെ പുറത്ത് പറയാതിരുന്ന പല രഹസ്യങ്ങളും ആ അഭിമുഖത്തില്‍ ഇരുവരും വെളിപ്പെടുത്തുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

തങ്ങളുടെ പ്രണയത്തെക്കുറിച്ചും ഇരുവരും മനസ് തുറക്കുന്നുണ്ട്. സെയ്ഫും അമൃതയും കണ്ടുമുട്ടുന്നത് ഒരു ഫോട്ടോഷൂട്ടില്‍ വച്ചായിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ സെയ്ഫിന് അമൃതയോട് പ്രണയം തോന്നുകയായിരുന്നു. പിന്നാലെ തന്നെ സെയ്ഫ് അമൃതയെ ഡേറ്റിന് ക്ഷണിക്കുകയായിരുന്നു. പിന്നീട് അമൃത സെയ്ഫിനെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇങ്ങനെയായിരുന്നു ഇരുവരുടേയും പ്രണയം ആരംഭിക്കുന്നത്.

നൂറ് രൂപ ചോദിച്ചു


''രണ്ട് ദിവസം അവന്‍ എന്റെ വീട്ടില്‍ ചെലവിട്ടു. പിന്നെ ഷൂട്ടിംഗിന് പോകാനുണ്ടായിരുന്നു. ആദ്യം അവന്‍ എന്നോട് നൂറ് രൂപ ചോദിച്ചു. അവന്റെ കയ്യില്‍ കാശുണ്ടായിരുന്നില്ല. എന്റെ കാര്‍ എടുക്കാമെന്ന് ഞാന്‍ പറഞ്ഞു. തന്നെ കൊണ്ടു പോകാന്‍ പ്രൊഡക്ഷന്റെ കാര്‍ വന്നിട്ടുണ്ടെന്നും അതിനാല്‍ കാര്‍ വേണ്ടെന്നും പറഞ്ഞു. എന്നാല്‍ കാര്‍ കൊണ്ടു പോകാന്‍ ഞാന്‍ നിര്‍ബന്ധിച്ചു. അത് തിരികെ കൊണ്ടു വരുമ്പോള്‍ വീണ്ടും കാണാമല്ലോ?'' അമൃത പറയുന്നു.

''എന്നെക്കാള്‍ പ്രായം കുറഞ്ഞൊരാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നോട് ക്ഷമയോടെ പെരുമാറിയ ഏക മനുഷ്യന്‍ സെയ്ഫായിരുന്നു. അതെനിക്ക് വളരെ വലുതായിരുന്നു'' എന്നാണ് തങ്ങളുടെ വിവാഹത്തെക്കുറിച്ച് അമൃത പറയുന്നത്. അമൃതയും സെയ്ഫും വിവാഹിതരാകുമ്പോള്‍ അമൃത ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു. സെയ്ഫാകട്ടെ കരിയര്‍ തുടങ്ങിയേതയുണ്ടായിരുന്നുള്ളൂ. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്.

സാറ അലി ഖാന്‍

ഇന്നത്തെ യുവനടിയായ സാറ അലി ഖാന്‍ സെയ്ഫിന്റേയും അമൃതയുടേയും മകളാണ്. ഇരുവരുടേയും മകന്‍ ഇബ്രാഹിം അലി ഖാനും അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ സെയ്ഫും അമൃതയും പിന്നീട് പിരിയുകയായിരുന്നു. ഇതിന് ശേഷം സെയ്ഫ് കരീന കപൂറുമായി പ്രണയത്തിലാവുകയായിരുന്നു. സെയ്ഫിനും കരീനയ്ക്കും രണ്ട് മക്കളാണുള്ളത്. തൈമുറും അലി ഖാനും ജഹാംഗീര്‍ അലി ഖാനും. സാറയും ഇബ്രാഹിമും കരീനയുമായും മക്കളുമായും നല്ല അടുപ്പം കാത്തുസൂക്ഷിക്കുന്നുണ്ട്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
വിക്രം വേദ

ബണ്ടി ഓര്‍ ബബ്ലി 2 ആണ് സെയ്ഫിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിക്രം വേദയുടെ ഹിന്ദി റീമേക്കിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. തമിഴില്‍ മാധവന്‍ ചെയ്ത വേഷമാണ് ഹിന്ദിയില്‍ സെയ്ഫ് അവതരിപ്പിക്കുന്നത്. പിന്നാലെ ആദിപുരുഷിലൂടെ തെലുങ്കിലുമെത്തുകയാണ് സെയ്ഫ്. വിവാഹത്തോടെ ഇടവേളയെടുത്തുവെങ്കിലും അമൃതയും അഭിനയത്തിലേക്ക് മടങ്ങി വന്നിരുന്നു. മകള്‍ സാറ അലി ഖാന്‍ ഇന്ന് ബോളുവുഡിലെ മുന്‍നിര നായികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X