For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ രണ്ട് കല്യാണം കഴിച്ചവനാണ്, ഇനിയും സംശയങ്ങളോ? സെയ്ഫ് അലി ഖാന്‍ പറയുന്നു

  |

  ബോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് സെയ്ഫ് അലി ഖാന്‍. എപ്പോഴും പരീക്ഷണങ്ങള്‍ക്കും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കും പിന്നാലെ പോകുന്ന താരമാണ് സെയ്ഫ്. താരസുന്ദരി കരീന കപൂറാണ് സെയ്ഫിന്റെ ഭാര്യ. ഇന്ന് സെയ്ഫ് അലി ഖാന്റെ ജന്മദിനമാണ്. തന്റെ കരിയറിന്റെ തുടക്കത്തില്‍ ചോക്ലേറ്റ് ബോയ് കഥാപാത്രങ്ങളായിരുന്നു സെയ്ഫ് കൂടുതലും ചെയ്തത്. പിന്നീട് വില്ലന്‍ കഥാപാത്രങ്ങളും ഗ്യാങ്‌സ്റ്റര്‍ കഥാപാത്രങ്ങളുമൊക്കെ ചെയ്ത് നിറഞ്ഞു നില്‍ക്കുകയായിരുന്നു.

  വീണ്ടും കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത; പുത്തന്‍ ലുക്ക് കാണാം

  പക്ഷെ സെയ്ഫ് ഒരു കാലത്ത് കൂടുതലും ചെയ്തിരുന്നത് കമ്മിറ്റ്‌മെന്റിനെ അംഗീകരിക്കാന്‍ ഭയന്നിരുന്ന യുവാവിന്റെ വേഷമായിരുന്നു. ക്യാ കെഹ്നാ തും, ലവ് ആജ് കല്‍, കോക്ക്‌ടെയ്ല്‍ തുടങ്ങിയ സിനിമകള്‍ ഉദാഹരണം. എന്നാല്‍ ഇത്തരം കഥാപാത്രങ്ങള്‍ തന്നെ ബോറടിപ്പിച്ചിരുന്നുവെന്നാണ് സെയ്ഫ് 2018 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ പറയുന്നത്. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് സെയ്ഫ് മനസ് തുറന്നത്.

  ''എനിക്ക് എന്തെങ്കിലും പുതിയത് ചെയ്യണമായിരുന്നു. അങ്ങനെയാണ് ഞാന്‍ ഏജന്റ് വിനോദ് ചെയ്യുന്നത്. പക്ഷെ അത് വിജയിച്ചില്ല. എങ്കിലും അത് നല്ലൊരു സിനിമയായിരുന്നു. അത് വിജയിച്ചിരുന്നുവെങ്കില്‍, എപ്പോഴും റൊമാന്റിക് റോള്‍ ചെയ്യുന്നൊരാള്‍ കുറേക്കൂടി പ്രായത്തിന് ചേരുന്നൊരു സിനിമ ചെയ്യുന്നത് ആകുമായിരുന്നു. നാല്‍പ്പതുകളില്‍ റോ എജന്റ് ആകാവുന്നതാണല്ലോ. എപ്പോഴും നമ്മുടെ വിധിയെ സ്വാധീനിക്കാന്‍ സാധിക്കണമെന്നില്ല'' എന്നാണ് സെയ്ഫ് പറഞ്ഞത്.

  കോക്ക്‌ടെയ്ല്‍ ആയിരിക്കും താന്‍ അവസനമായി ചെയ്യുന്ന റൊമാന്റിക് കോമഡിയെന്ന് മനസില്‍ ഉറപ്പിച്ചിരുന്നുവെന്നാണ് സെയ്ഫ് പറയുന്നത്. '' എനിക്ക് ബോറടിച്ച് തുടങ്ങിയിരുന്നു. ഭാവിയെക്കുറിച്ച് ആശങ്കയുള്ള, ഒരു ബന്ധത്തിലേക്ക് കടക്കാന്‍ ഭയപ്പെടുന്ന ഹീറോയായിരുന്നു എന്റെ കഥാപാത്രം. കുറേക്കഴിയുമ്പോള്‍ ആളുകള്‍ക്ക് അത് മടുക്കുമെന്നുറപ്പായിരുന്നു. ഇയാള്‍ക്ക് പ്രായമില്ലേ എന്നവര്‍ ചിന്തിക്കും'' സെയ്ഫ് പറയുന്നു.

  താന്‍ അതേക്കുറിച്ച് ഒരുപാട് ചിന്തിച്ചു. രണ്ട് തവണ കല്യാണം കഴിച്ചയാളാണ് താന്‍. എന്നിട്ടും സംശയങ്ങളോ എന്ന് ചിന്തിച്ചു പോയെന്നും സെയ്ഫ് പറയുന്നു. 2012 ലാണ് സെയ്ഫ് കരീനയെ വിവാഹം കഴിക്കുന്നത്. നേരത്തെ നടി അമൃത സിംഗും സെയ്ഫും വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. നടി സാറ അലി ഖാനും ഇബ്രാഹിമും. സെയ്ഫിനും കരീനയ്ക്കും രണ്ട് മക്കളാണുള്ളത്.

  അതേസമയം പിറന്നാള്‍ ദിനത്തില്‍ സെയ്ഫ് അലി ഖാന് ആശംസകളുമായി സിനിമാലോകത്തു നിന്നും നിരവധി പേരാണ് എത്തിയിരിക്കുന്നത്. ബോളിവുഡിലെ ഏറ്റവും വിശ്വസ്തനായ ഖാന്‍ ആണ് സെയ്ഫ് അലി ഖാന്‍ എന്നാണ് ആരാധകര്‍ പറയുന്നത്. സിനിമ വലിയ സാമ്പത്തിക വിജയം ആയില്ലെങ്കിലും എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാന്‍ സെയ്ഫ് തെളിയിക്കുമെന്ന് ആരാധകര്‍ പറയുന്നു. കാലത്തിനനുസരിച്ച് സെയ്ഫ് മാറുന്നുണ്ടെന്നും അവര്‍ പറയുന്നു. ഇന്ത്യയിലെ ഒടിടി യുഗത്തിന് തുടക്കം കുറിച്ച സേക്രട്ട് ഗെയിംസിലെ നായക വേഷം ചെയ്യാന്‍ സെയ്ഫ് കാണിച്ച ധൈര്യമാണ് മറ്റുള്ളവര്‍ പിന്നീട് പിന്തുടര്‍ന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

  നടി ശര്‍മിള ടാഗോറിന്റേയും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മന്‍സൂര്‍ അലി ഖാന്റേയും മകനാണ് സെയ്ഫ്. 1993ല്‍ പുറത്തിറങ്ങിയ പരമ്പര എന്ന ചിത്രത്തിലൂടെയായിരുന്നു സെയ്ഫിന്റെ അരങ്ങേറ്റം. യേ ദില്ലഗി, മേം കില്ലാഡി തൂ അനാരി തുടങ്ങിയ സിനിമകളിലൂടെയാണ് താരമായി മാറുന്നത്. ദില്‍ ചാഹ്താ ഹേ, കല്‍ ഹോ നാ ഹോ തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിലെ മികച്ച നടന്മാരുടെ പട്ടികയിലേക്ക് സെയ്ഫ് കടന്നു വന്നു.

  മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള താരമാണ് സെയ്ഫ്. 2005 ല്‍ പുറത്തിറങ്ങിയ ഹം തും എന്ന ചിത്രത്തതിലൂടെയാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടുന്നത്. വിശാല്‍ ഭരദ്വാജിന്റെ ഓം കാരയിലെ ലംഗ്ഡാ ത്യാഗി എന്ന കഥാപാത്രത്തിലൂടെ തന്നിലെ നടനെ സംശയിച്ചവര്‍ക്കെല്ലാം സെയ്ഫ് മറുപടി നല്‍കിയിരുന്നു. 2010 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു.

  Also Read: പൃഥ്വിയ്ക്ക് വിവാഹം കഴിക്കാൻ ഇവരെയാണോ കിട്ടിയത്; ഒരൊറ്റ അഭിമുഖത്തിലൂടെ സുപ്രിയ മേനോനെ വാഴ്ത്തി ആരാധകരും

  നടി അമൃത സിംഗിനെയായിരുന്ന സെയ്ഫ് ആദ്യം വിവാഹം കഴിച്ചത്. അച്ഛനേയും അമ്മയേയും പോലെ മകള്‍ സാറ അലി ഖാനും സിനിമയിലേക്ക് എത്തി. രണ്ടാമതാണ് നടി കരീന കപൂറിനെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്. മൂത്തമകന്‍ തൈമുര്‍ അലി ഖാന്‍. രണ്ടാമത്തെ മകന്‍ ജേഹ് എന്നു വിളിക്കുന്ന ജഹാംഗീര്‍ അലി ഖാന്‍. ഈയ്യടുത്തായിരുന്നു കരീന രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.

  Read more about: saif ali khan
  English summary
  When Saif Ali Khan Opened Up About The Kind Of Confused Romantic Hero Roles He Played
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X