സെയ്ഫിനെ കല്യാണം കഴിക്കാന്‍ കരീന രഹസ്യമായി മതം മാറിയോ? അന്ന് നടന്നത് ഇങ്ങനെ
ബോളിവുഡിലെ താരദമ്പതിമാരാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ടഷന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇരുവരും അഞ്ച് വര്‍ഷക്കാലത്തോളം ലിവിംഗ് ടുഗദറിലായിരുന്നു. പിന്നീടാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. 2012 ലാണ് സെയ്ഫും കരീനയും വിവാഹം കഴിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരജോഡിയുടെ വിവാഹം ആരാധകര്‍ വലിയ ആഘോഷമാക്കി മാറ്റി. എന്നാല്‍ ചിലര്‍ വിവാദങ്ങള്‍ക്കും തിരികൊളുത്തി.
സെയ്ഫും കരീനയും വിവാഹം കഴിച്ചപ്പോള്‍ ചിലരുടെ കണ്ണില്‍ പെട്ടത് അവരുടെ മതവിശ്വാസങ്ങളായിരുന്നു. ഹിന്ദു മതവിശ്വാസയായ കരീന ഇസ്ലാം മതവിശ്വാസിയായ സെയ്ഫ് അലി ഖാനെ വിവാഹം കഴിക്കാനായി മതം മാറിയോ എന്നതായിരുന്നു അന്നത്തെ പ്രധാന വിവാഹം. സെയ്ഫിനെതിരെ ലവ് ജിഹാദ് ആരോപണങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികളടക്കം രംഗത്തെത്തി.

എല്ലാ എതിര്‍പ്പുകളേയും വിവാദങ്ങളേയും മറികടന്നത് 2012 ഒക്ടോബര്‍ 16 നായിരുന്നു സെയ്ഫും കരീനയും വിവാഹിതരായത്. സെയ്ഫിന്റെ അമ്മ ശര്‍മിള ടാഗോറിന്റെ വിവാഹ വസ്തരമായിരുന്ന കരീന വിവാഹത്തിന് അണിഞ്ഞിരുന്നത്. സെയ്ഫിനേയും കരീനയേയും പോലെ മിശ്രവിവാഹമായിരുന്നു സെയ്ഫിന്റെ മാതാപിതാക്കളുടേതും. ശര്‍മിള ഹിന്ദു മതവിശ്വാസിയും അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ഇസ്ലാം മത വിശ്വാസിയുമായിരുന്നു. വിവാഹത്തിനായി ആരും മതം മാറുകയും ചെയ്തിരുന്നില്ല.
ഒരിക്കല്‍ മെയില്‍ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കരീന മതം മാറുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളോട് സെയ്ഫ് അലി ഖാന്‍ പ്രതികരിച്ചിരുന്നു. ''ഞാന്‍ അവള്‍ മതം മാറിക്കാണാന്‍ ആഗ്രഹിക്കുന്നില്ല. ഇതാണ് മതത്തിന്റെ കുഴപ്പം. മാറാണമെന്ന് തോന്നിപ്പിക്കും. ഞാനത് വിശ്വസിക്കുന്നില്ല. സര്‍ക്കാരും വിശ്വസിക്കുന്നില്ലെന്ന് തോന്നുന്നു. ഞങ്ങള്‍ വിവാഹം കഴിക്കുമ്പോള്‍ ആര്‍ക്കും മതം മാറേണ്ടി വരില്ല'' എന്നാണ് സെയ്ഫ് അലി ഖാന്‍ അന്ന് പറഞ്ഞത്.
പിന്നീടൊരിക്കല്‍ ലവ് ജിഹാദ് ആരോപണങ്ങള്‍ക്കും സെയ്ഫ് അലി ഖാന്‍ മറുപടി നല്‍കി. ''അവള്‍ മതം മാറിയെന്നാണ് ആളുകള്‍ പറയുന്നത്. ഇല്ല അവള്‍ മാറിയിട്ടില്ല. ഈ സംസാരത്തിന്, വൈകാരികമായും ഭൗതികമായും സാമൂഹികമായും ഞങ്ങളുടെ ജീവിതത്തില്‍ സ്ഥാനമില്ല. ഇത്തരം കാര്യങ്ങള്‍ ഗൗരവ്വത്തിലെടുക്കരുത്. സിനിമയ്ക്കും സമൂഹത്തിനും കരീന നല്‍കിയ സംഭാവനയെക്കുറിച്ചായിരിക്കണം രാജ്യം സംസാരിക്കേണ്ടത്. അവളെ ആധുനിക മനുഷ്യന്റെ അടയാളമായി വേണം ആഘോഷിക്കാന്‍'' സെയ്ഫ് പറയുന്നു.

രണ്ട് മക്കളാണ് സെയ്ഫിനും കരീനയ്ക്കും. തൈമുര്‍ അലി ഖാനും ജഹാംഗീര്‍ അലി ഖാനും. മക്കളുടെ പേരിന്റെ പേരിലും താരദമ്പതികള്‍ക്ക് തീവ്ര വലതുപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അതൊന്നും ഇതുവേരയും സെയ്ഫിന്റേയും കരീനയുടേയും ദാമ്പത്യത്തെ ബാധിച്ചിട്ടില്ല. ഇരുവരും ജീവിതത്തിലും കരിയറിലുമെല്ലാം ഒരുപോലെ മുന്നോട്ട് പോവുകയാണ്.
സെയ്ഫിന്റെ രണ്ടാം വിവാഹമായിരുന്നു കരീനയുമായുള്ളത്. നേരത്തെ നടി അമൃത സിംഗിനെ സെയ്ഫ് വിവാഹം കഴിച്ചിരുന്നു. യുവനടി സാറ അലി ഖാനും ഇബ്രാഹിം അലി ഖാനുമാണ് സെയ്ഫിന്റേയും അമൃതയുടേയും മക്കള്‍. സെയ്ഫിന്റെ ആദ്യ വിവാഹത്തിലെ മക്കളുമായും കരീനയ്ക്ക് നല്ല അടുപ്പമാണുള്ളത്. കുടുംബസമേതം സെയ്ഫും കരീനയും സ്ഥിരമായി യാത്രകള്‍ നടത്തുന്നതും പതിവാണ്.


Click it and Unblock the Notifications











