സെക്‌സിന് വേണ്ടി മാത്രം സ്ത്രീകളോട് ഐ ലവ് യു പറയാറില്ല; ലൈംഗിക ജീവിതത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. ഓണ്‍ സ്്ക്രീന്‍ പ്രകടനങ്ങള്‍ പോലെ ഓഫ് സ്‌ക്രീനിലെ സെയ്ഫിന്റെ തുറന്ന് സംസാരിക്കുന്ന ശീലവും ഒരുപാട് കയ്യടി നേടിക്കൊടുത്തിട്ടുണ്ട്. പലരും സംസാരിക്കാന്‍ മടിക്കുന്ന വിഷയങ്ങളെക്കുറിച്ച് സെയ്ഫ് തുറന്ന് സംസാരിക്കാറുണ്ട്. നടി അമൃത സിംഗിനെയായിരുന്നു സെയ്ഫ് ആദ്യം വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. എന്നാല്‍ ഇരുവരും പിന്നീട് പിരിയുകയായിരുന്നു. പിന്നീട് സെയ്ഫ് കരീന കപൂറുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. വിവാഹ മോചനത്തെക്കുറിച്ചും മറ്റും പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട് സെയ്ഫ്.

അതുപോലെ തന്നെ പലരും പരസ്യമായി സംസാരിക്കാന്‍ മടിക്കുന്ന വിഷയമായ ലൈംഗികതയെക്കുറിച്ചും സെയ്ഫ് തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്തും പലരും സംസാരിക്കാന്‍ തയ്യാറാകുന്നുണ്ടെങ്കിലും സെയ്ഫ് ലൈംഗികതയെക്കുറിച്ചും മറ്റും സംസാരിക്കുന്നത് തൊണ്ണൂറുകളിലായിരുന്നു. ലൈംഗിക ജീവിതം താനും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരിക്കലം കൂടെ കിടക്കണം എന്നൊരു ആഗ്രഹത്തിന്റെ പേരില്‍ മാത്രം താനൊരു സ്ത്രീയെ സമീപിക്കില്ലെന്നും സെയ്ഫ് പറഞ്ഞിരുന്നു. വലിയ വിവാദമായി മാറിയ സെയ്ഫിന്റെ പ്രസ്താവനകളെക്കുറിച്ച് വായിക്കാം.

ലൈംഗികത

സ്റ്റാര്‍ഡസ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സെയ്ഫ് മനസ് തുറന്നത്. ഇന്നും ലൈംഗികതയെ തങ്ങളുടെ പൊതുവേദികളിലെ ചര്‍ച്ചാ വിഷയമാക്കാന്‍ മടിക്കുന്നൊരു രാജ്യമാണ് ഇന്ത്യ. അവിടെയാണ് സെയ്ഫ് തൊണ്ണൂറുകളുടെ തുടക്കത്തില്‍ തുറന്ന് സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ സ്വാഭാവികമായും വലിയ ചര്‍ച്ചയും വിവാദവുമൊക്കെയായി മാറിയിരുന്നു. ''ലൈംഗികതയ്ക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. പക്ഷെ അതൊരു പുതിയ കാര്യമൊന്നുമില്ല. ആദത്തിന്റെ ഈവിന്റേയും കാലം തൊട്ടേയുള്ളതാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള കമ്യൂണിക്കേഷന്റെ പ്രഥമ രൂപങ്ങളിലൊന്നാണത്. എന്നെ സംബന്ധിച്ച് ശാരീരികമായ ആവശ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വൈകാരികമായ ആവശ്യവും. രണ്ടിനേയും വേര്‍തിരിച്ച് കാണാനാകില്ല. വൈകാരികമായ അടുപ്പം കുറഞ്ഞു നില്‍ക്കുന്ന സാഹചര്യങ്ങളുമുണ്ടായിട്ടുണ്ടെങ്കിലും'' എന്നായിരുന്നു സെയ്ഫ് പറഞ്ഞത്.

കിടപ്പറയിലേക്ക്

''കിടപ്പറയിലേക്ക് കൊണ്ടു വരാന്‍ വേണ്ടി മാത്രമായി ഞാന്‍ ഒരിക്കലും ഒരു സ്ത്രീയോടും ഐ ലവ് യു എന്ന് പറഞ്ഞിട്ടില്ല. ടെക്‌നിക്കുകള്‍ പഠിക്കാന്‍ ഒരിക്കലും പുസ്തകങ്ങള്‍ വായിക്കേണ്ടി വന്നിട്ടില്ല. എനിക്ക് എന്റേതായ രീതികളുണ്ട്. എന്റെ പെണ്ണിനെ എന്നും ബഹുമാനിച്ചിട്ടുണ്ട്'' എന്നും സെയ്ഫ് പറഞ്ഞിരുന്നു. ''ഇന്ന് എന്റെ പിന്നാലെ വരുന്നൊരു സ്ത്രീയെ ഞാന്‍ ബഹുമാനിക്കില്ല. ഞാന്‍ വിവാഹിതനാണ്. എന്റെ ഭാര്യയെ വേദനിപ്പിക്കുന്നതൊന്നും ഞാന്‍ ചെയ്യില്ല. സോറി മാഡം, റോംഗ് നമ്പര്‍ എന്ന് ഞാന്‍ പറയും. ഞാന്‍ വിദേശത്ത് വളര്‍ന്നയാളാണ്. വിദേശത്തുള്ളവരെ അപേക്ഷിച്ച് ശരാശരി ഇന്ത്യന്‍ പുരുഷന് ലൈംഗികതയെക്കുറിച്ചുള്ള അറിവ് കുറവാണ്. അതുകൊണ്ടാണ് അവര്‍ സെക്ഷ്വലി ഫ്രസ്റ്റ്രേറ്റഡ് ആകുന്നത്'' എന്നും സെയ്ഫ് അഭിപ്രായപ്പെടുന്നുണ്ട്.

Recommended Video

നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
 ഭൂത് പോലീസ്

അതേസമയം ഭൂത് പോലീസ് ആണ് സെയ്ഫിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. പക്ഷെ സിനിമ പ്രതീക്ഷിച്ച പോലൊരു വിജയമായി മാറിയില്ല. അര്‍ജുന്‍ കപൂറും യാമി ഗൗതവും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. നിരവദി സിനിമകളാണ് സെയ്ഫിന്റേതായി അണിയറയില്‍ തയ്യാറെടുക്കുന്നുത്. വിക്രം വേദയുടെ ഹിന്ദി റീമേക്കാണ് ആരാധകര്‍ കാത്തിരിക്കുന്ന സിനിമ. തമിഴില്‍ വിക്രം ചെയ്ത വേഷമാണ് ഹിന്ദിയില്‍ സെയ്ഫ് അവതരിപ്പിക്കുന്നത്. ഗോ ഗോവ ഗോണിന്റെ രണ്ടാം ഭാഗവും അണിയറയിലുണ്ട്. പിന്നാലെ പ്രഭാസ് ചിത്രം ആദിപുരുഷിലെ വില്ലന്‍ വേഷത്തിലൂടെ സെയ്ഫ് തെലുങ്കിലുമെത്തും. ഈയ്യടുത്തായിരുന്നു സെയ്ഫിനും കരീനയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ജഹാംഗീര്‍ അലി ഖാന്‍ എന്നാണ് രണ്ടാമത്തെ കുട്ടിയ്ക്ക് സെയ്ഫും കരീനയും പേരിട്ടിരിക്കുന്നത്. കുട്ടിയുടെ പേരിടല്‍ വലിയ വിവാദമായി മാറിയിരുന്നു.

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X