For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്‍ മരിച്ചപ്പോള്‍ കൊട്ടാരം വാടകയ്ക്ക് കൊടുത്തു; തിരിച്ചുവാങ്ങിയത് സ്വന്തം പണം നല്‍കി: സെയ്ഫ് അലി ഖാന്‍

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. നായകനെന്നോ വില്ലനെന്നോ ഇല്ലാതെ, എന്നും തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും ചെയ്യുന്ന താരമാണ് സെയ്ഫ് അലി ഖാന്‍. വില്ലന്‍ വേഷത്തിലും കോമഡിയിലുമെല്ലാം സെയ്ഫ് കയ്യടി നേടിയിട്ടുണ്ട്. അതുപോലെ തന്നെ ബിഗ് സ്‌ക്രീനില്‍ നിന്നും ഒടിടിയിലേക്കുള്ള മാറ്റത്തിനൊപ്പവും സെയ്ഫുണ്ടായിരുന്നു. നാവാബ് എന്നാണ് സെയ്ഫിനെ ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കാറുള്ളത്. രാജകുടുംബാംഗമാണ് സെയ്ഫ് അലി ഖാന്‍ എന്നത് തന്നെ കാരണം.

  സിമ്പിൾ ലുക്കിൽ സ്റ്റൈലായി നടി അഞ്ജു കുര്യൻ, ചിത്രങ്ങൾ നോക്കൂ

  ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നമായ പട്ടൗഡി രാജകുടുംബത്തിലെ പിന്തുടര്‍ച്ചക്കാരനാണ് സെയ്ഫ്. എന്നാല്‍ രസകരമായൊരു വസ്തുത തന്റെ കുടുംബ സ്വത്തില്‍ നിന്നും ഒന്നും തന്നെ സെയ്ഫിന് അനുഭവിക്കാന്‍ സാധിക്കില്ലെന്നതാണ്. പഴയൊരു നിയമമാണ് സെയ്ഫിനെ ഇതില്‍ നിന്നും തടയുന്നത്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ തന്റെ കുടുംബ സ്വത്തിനെക്കുറിച്ച് സെയ്ഫ് തന്നെ മനസ് തുറന്നിട്ടുണ്ട്. തനിക്ക് ഒരു പാരമ്പര്യ സ്വത്തും ഇല്ലെന്നും പ്രവീലേജ്ഡ് ആയൊരു കുട്ടിക്കാലം അല്ലാതെ എന്നായിരുന്നു സെയ്ഫ് പറഞ്ഞത്.

  Saif Ali Khan

  തന്റെ കുടുംബത്തിന്റെ സ്വത്തായ വീട് പോലും തനിക്ക് പിന്നീട് പണം കൊടുത്ത് വാങ്ങേണ്ടി വരികയായിരുന്നുവെന്നുമാണ് സെയ്ഫ് പറഞ്ഞത്. താനൊരു സെല്‍ഫ് മെയ്ഡ് താരമാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സെയ്ഫ് അലി ഖാന്‍്. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സെയ്ഫ് അലി ഖാന്‍ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

  ''നിങ്ങള്‍ക്ക് നരേറ്റീവുകള്‍ക്കെതിരെ വാദിച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. അത് സത്യമാണെങ്കിലും അല്ലെങ്കിലും. ആളുകള്‍ക്ക് ചില ഉറച്ച വിശ്വാസങ്ങളുണ്ട്. പട്ടൗണ്ടി പാലസിനെക്കുറിച്ചുമുണ്ട്. എന്റെ അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി മരിച്ചപ്പോള്‍ പാലസ് നീമറാന ഹോട്ടല്‍സിന് വാടകയ്ക്ക് നല്‍കുകയായിരുന്നു. അമനും ഫ്രാന്‍സിനുമാണ് ഹോട്ടല്‍ നടത്തിയിരുന്നത്. ഫ്രാന്‍സിസ് മരിച്ചു പോയി. എനിക്ക് പാലസ് തിരിച്ചുവേണമെങ്കില്‍ ഞാന്‍ അവനെ അറിയിക്കണമെന്ന് പറഞ്ഞു. എനിക്ക് തിരിച്ചു വേണമെന്ന് പറഞ്ഞു. അവരൊരു കോണ്‍ഫറന്‍സ് നടത്തി. എന്നിട്ട് എന്നോട് ഒരുപാട് പണം ആവശ്യപ്പെട്ടു'' എന്നായിരുന്നു സെയ്ഫ് പറഞ്ഞത്.

  ഇതിനാല്‍ തനിക്ക് തന്റെ തന്നെ സമ്പാദ്യം നല്‍കി വീട് തിരിച്ച് വാങ്ങേണ്ടി വന്നുവെന്നാണ് സെയ്ഫ് പറയുന്നത്. ''ഞാന്‍ അവകാശിയായി മാറേണ്ട വീട് പോലും ഞാന്‍ സിനിമയില്‍ നിന്നും നേടിയ പണം കൊടുത്ത് വാങ്ങേണ്ടി വരികയായിരുന്നു. ഭൂതകാലം കൊണ്ട് ജീവിക്കാന്‍ സാധിക്കില്ല. കുറഞ്ഞ പക്ഷം ഞങ്ങളുടെ കുടുംബത്തിലെങ്കിലും. കാരണം അവിടെ ഒന്നുമുണ്ടായിരുന്നില്ല. ചരിത്രമുണ്ട്. സംസ്‌കാരമുണ്ട്. സുന്ദരമായ ചിത്രങ്ങളുണ്ട്. തീര്‍ച്ചയായും കുറച്ച് ഭൂമിയുമുണ്ട്. പ്രിവിലേജ് നിറഞ്ഞൊരു കാലമുണ്ട്. പക്ഷെ പാരമ്പര്യമായി സ്വത്തം കൈവശം വന്നിരുന്നില്ല'' എന്നാണ് സെയ്ഫ് പറയുന്നത്.

  ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടേയും ഇതിഹാസ നടി ശര്‍മിള ടഗോറിന്റേയും മകനാണ് സെയ്ഫ് അലി ഖാന്‍. അമ്മയുടെ പാതയിലൂടെ സിനിമയിലെത്തുകയായിരുന്നു സെയ്ഫ്. 1993 ല്‍ പുറത്തിറങ്ങിയ പരമ്പരയാണ് സെയ്ഫിന്റെ ആദ്യ സിനിമ. അതേ വര്‍ഷം തന്നെ ആഷിഖ് ആവാര, പെഹല നഷ, പെഹ്ചാന്‍ എന്നീ സിനിമകളിലും സെയ്ഫ് അഭിനയിച്ചു. ആഷിഖ് ആവാരയിലൂടെ ഫിലിം ഫെയര്‍ പുരസ്‌കാരവും സെയ്ഫിനെ തേടിയെത്തി. പിന്നെ എല്ലാം ചരിത്രമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം റാണി മുഖര്‍ജിയുമൊത്ത് അഭിനയിച്ച ബണ്ടി ഓര്‍ ബബ്ലി 2വാണ് സെയ്ഫിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.

  'ആചാരങ്ങൾ ഇങ്ങനെയല്ലെന്ന് അറിയാം, ആരും പൊങ്കാല ഇടരുത്', അപേക്ഷയുമായി കുടുംബവിളക്ക് താരം

  Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan

  നടി കരീന കപൂരാണ് സെയ്ഫിന്റെ ഭാര്യ. രണ്ട് കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്. ഈയ്യടുത്തായിരുന്നു കരീന രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. തെലുങ്ക് ചിത്രമായ ആദിപുരുഷ് ആണ് സെയ്ഫിന്റെ പുതിയ ചിത്രം. പ്രഭാസ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സെയ്ഫ് അഭിനയിക്കുന്നത്. തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കും അണിയറയിലുണ്ട്.

  Read more about: saif ali khan
  English summary
  When Saif Ali Khan Said He Had To Rebuy The Palace Belonged To His Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X