ഞാന്‍ ഷാരൂഖ് ഖാനല്ല, എന്റെ കയ്യില്‍ അത്രയും കാശില്ല! ജീവനാംശം കൊടുക്കാന്‍ പണമില്ലെന്ന് സെയ്ഫ്‌

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. ബോളിവുഡിലെ മുന്‍ നിര താരങ്ങളായ ഖാന്മാരില്‍ ഏറ്റവും വ്യത്യസ്തമായ സിനിമകളും കഥാപാത്രങ്ങളും ചെയ്യുന്ന താരമാണ് സെയ്ഫ്. സിനിമ പോലെ തന്നെ സെയ്ഫിന്റെ വ്യക്തി ജീവിതവും എന്നും ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്. നടി അമൃത സിംഗ് ആണ് സെയ്ഫിന്റെ ആദ്യ ഭാര്യ. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും. സാറ അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തുകയും ചെയ്തു.

തന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ സമയങ്ങളിലൊന്നാണ് അമൃതയുമായുള്ള ഡിവോഴ്‌സ് സമയം എന്നാണ് സെയ്ഫ് പറയുന്നത്. വിവാഹ ബന്ധം വേര്‍ പിരിയുന്ന സമയത്ത് സാറയേയും ഇബ്രാഹിമിനേയും കാണാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് താന്‍ ഒരുപാട് കരഞ്ഞിട്ടുണ്ടെന്നാണ് സെയ്ഫ് പറയുന്നത്. 2004 ലായിരുന്നു സെയ്ഫും അമൃതയും പിരിയുന്നത്. അഞ്ച് കോടിയായിരുന്നു സെയ്ഫിനോട് അമൃതയ്ക്ക് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ മക്കള്‍ക്ക് വേണ്ടി എത്ര പണം വേണമെങ്കിലും നല്‍കാന്‍ താന്‍ തയ്യാറാണെന്നും സെയ്ഫ് പറഞ്ഞിരുന്നു. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം കാമുകി റോസ കാറ്റലാനോയ്‌ക്കൊപ്പം താമസം ആരംഭിക്കുകയായിരുന്നു സെയ്ഫ്.

എന്റെ മക്കളെ കാണാന്‍ അനുവാദമില്ല

''ഞാനും എന്റെ ഭാര്യയും വേര്‍പിരിഞ്ഞിരിക്കുകയാണ്. ഞാന്‍ അവളുടെ സ്‌പെയ്‌സിനെ മാനിക്കുന്നു. പക്ഷെ ഞാന്‍ എത്ര മോശം ഭര്‍ത്താവണെന്നും അച്ഛന്‍ ആണെന്നും എന്തിനാണ് എപ്പോഴും പറയുന്നത്. എന്റെ മകന്‍ ഇബ്രാഹിമിന്റെ ഫോട്ടോ എന്റെ പേഴ്‌സിലുണ്ട്. ഓരോ തവണയും അത് നോക്കുമ്പോള്‍ ഞാന്‍ കരയും. മകള്‍ സാറയെ എപ്പോഴും മിസ് ചെയ്യുന്നുണ്ട്. എന്റെ മക്കളെ കാണാന്‍ അനുവാദമില്ല. അവര്‍ക്ക് എ്‌നനെ വന്ന് കാണാനോ എനിക്കൊപ്പം താമസിക്കാനോ അനുവാദമില്ല. എന്തിന്? എന്റെ ജീവിതത്തില്‍ പുതിയൊരു സ്ത്രീയുള്ളത് കൊണ്ടും അവര്‍ എന്റെ മക്കളെ അവരുടെ അമ്മയ്‌ക്കെതിരെ തിരിക്കുമെന്നുമാണ് പറയുന്നത്'' എന്നായിരുന്നു ഒരു അഭിമുഖത്തില്‍ സെയ്ഫ് പറഞ്ഞത്.

ജീവനാംശം

''ഒരുപാട് വിഴുപ്പലക്കുന്നുണ്ട്. അതൊക്കെ അമൃതയ്ക്ക് അറിയാം. അപ്പോള്‍ എന്റെ മക്കള്‍ അമൃതയുടെ ബന്ധുക്കള്‍ക്കൊപ്പമാണ് വളരുന്നത്. അവള്‍ സീരിയലുകളില്‍ അഭിനയിക്കുകയാണ്. അവളെന്തിനാണ് അങ്ങനെ ചെയ്യുന്നത്. എന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ എനിക്ക് സാധിക്കുമ്പോള്‍?'' എന്നും സെയ്ഫ് ചോദിക്കുന്നുണ്ട്. അതേസമയം അമൃതയ്ക്ക് ജീവനാംശം നല്‍കേണ്ടി വന്നതോടെ താന്‍ സാമ്പത്തികമായി തകര്‍ന്നുവെന്നും സെയ്ഫ് പറയുന്നുണ്ട്.

അഞ്ച് കോടി

''ഞാന്‍ അമൃതയ്ക്ക് നല്‍കേണ്ടത് അഞ്ച് കോടിയാണ്. അതില്‍ രണ്ടരക്കോടി ഞാന്‍ അവള്‍ക്ക് കൊടുത്തിട്ടുണ്ട്. ഓരോ മാസവും ഒരു ലക്ഷം വീതം കൊടുക്കാനാണ് പറഞ്ഞിരിക്കുന്നത്. മകന് 18 വയസ് ആകുന്നത് വരെയാണത്. ഞാന്‍ ഷാരൂഖ് ഖാനല്ല. എന്റെ പക്കല്‍ അതിനും മാത്രം പണമില്ല. ഞാന്‍ ബാക്കി പണവും നല്‍കുമെന്ന് അവള്‍ക്ക് വാക്ക് കൊടുത്തിട്ടുണ്ട്. ഞാനത് നല്‍കുകയും ചെയ്തു. മരിച്ച് വീഴുന്നത് വരെ അധ്വാനിക്കേണ്ടി വന്നാലും. പരസ്യത്തിലൂടേയേും ഷോകളിലൂടേയും സിനിമയിലൂടേയും ഞാന്‍ നേടിയതൊക്കെ എന്റെ മക്കള്‍ക്ക് നല്‍കും. എന്റെ പക്കല്‍ പണമില്ല. ഞങ്ങളുടെ ബംഗ്ലാവ് അമൃതയ്ക്കും മക്കള്‍ക്കുമുള്ളതാണ്. വേര്‍ പിരിയലിന് ശേഷം അവള്‍ക്കൊപ്പം കൂടിയ ബന്ധുക്കളെ ഞാന്‍ ഗൗനിക്കുന്നില്ല'' എന്നായിരുന്നു സെയ്ഫ് പറഞ്ഞത്.

എന്റെ മക്കളെ വേണം

''എനിക്ക് എന്റെ മക്കളെ വേണം. പക്ഷെ അവര്‍ക്ക് വേണ്ടി എന്നും വഴക്കുണ്ടാക്കാന്‍ വയ്യ. അവരെ എന്റെ പക്കല്‍ നിന്നും കൊണ്ടു പോവുകയാണെങ്കില്‍ അമൃത അവരെ സാറ സിംഗ് എന്നും ഇബ്രാഹിം സിംഗ് എന്നും വിളിക്കട്ടെ. എന്റെ മകള്‍ക്ക് 18 വയസാകുമ്പോള്‍ ചോദിക്കട്ടെ, എനിക്കും സഹോദരനും നിങ്ങളെ ആവശ്യമുണ്ടായിരുന്നപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നുവെന്ന്. നാണക്കേട് കൊണ്ട് ഞാന്‍ മരിക്കട്ടെ. പക്ഷെ ദയവ് ചെയ്ത് കുറ്റബോധത്താല്‍ എനിക്ക് കൊല്ലരുത്. കാരണം ഭാവിയില്ലാത്തൊരു ബന്ധത്തില്‍ നിന്നും പുറത്ത് വരാനുള്ള ധൈര്യം ഞാന്‍ കാണിച്ചിരിക്കുകയാണ്'' എന്നും സെയ്ഫ് പറയുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
അമൃതയില്‍ നിന്നുമൊരു ഉറപ്പ്

എനിക്ക് അമൃതയില്‍ നിന്നുമൊരു ഉറപ്പ് കൂടി വേണം. അവള്‍ എന്റെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമായി തന്നെ തുടരുമെന്ന്. അവളും എന്റെ കുട്ടികളും സന്തോഷത്തോടെ ജീവിക്കുന്നതാണ് എനിക്ക് കാണേണ്ടതെന്നും സെയ്ഫ് പറയുന്നുണ്ട്. എന്തായാലും സെയ്ഫും അമൃതയും ഇന്ന് നല്ല സുഹൃത്തുക്കളാണ്. മക്കളുമായും സെയ്ഫിന് നല്ല അടുപ്പമുണ്ട്. കരീനയ്ക്കും മക്കള്‍ക്കുമൊപ്പം സാറയും ഇബ്രാഹിമുമൊക്കെയായി അവധി ദിവസങ്ങളും മറ്റും പങ്കിടാറുമുണ്ട് സെയ്ഫ്.

More from Filmibeat

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X