കരീനയേക്കാള്‍ ഹോട്ട് കത്രീന കൈഫ് എന്ന് സെയ്ഫ്; ഒട്ടും സെയ്ഫ് ആകാതെ പുലിവാല് പിടിച്ച് താരം
കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന ഷോയാണ് കോഫി വിത്ത് കരണ്‍. സൂപ്പര്‍ഹിറ്റ് ഷോയില്‍ ബോളിവുഡിലെ സൂപ്പര്‍താരങ്ങളാണ് അതിഥികളായി എത്തുന്നത്. തനിക്ക് മുന്നിലെത്തുന്ന താരങ്ങളോടുള്ള കരണിന്റെ ചോദ്യങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും കാരണമായ മറുപടികളിലേക്ക് നയിക്കാറുണ്ട്. കോഫി വിത്ത് കരണില്‍ മാത്രമല്ല, അതേ തരത്തിലുള്ള ചോദ്യങ്ങള്‍ താന്‍ വിധി കര്‍ത്താവായി എത്തുന്ന റിയാലിറ്റി ഷോകളിലും സ്‌റ്റേജ് ഷോകളിലുമെല്ലാം കരണ്‍ ആവര്‍ത്തിക്കാറുണ്ട്. കരണ്‍ വിധി കര്‍ത്താവായി എത്തുന്ന ഷോയായിരുന്നു ജലക്ക് ദിഖലാ ജാ. ഈ പരിപാടിയില്‍ ഒരിക്കല്‍ അതിഥികളായി സെയ്ഫ് അലി ഖാനും കത്രീന കൈഫും എത്തിയിരുന്നു. ഷാഹിദ് കപൂറും പരിപാടിയില്‍ വിധി കര്‍ത്താവായി ഉണ്ടായിരുന്നു.
താരങ്ങളെ അവരുടെ ഹോട്ട്‌നെസിന്റെ അടിസ്ഥാനത്തില്‍ റേറ്റ് ചെയ്യാന്‍ കരണ്‍ പലപ്പോഴും ആവശ്യപ്പെടാറുണ്ട്. ഇത്തരത്തില്‍ സെയ്ഫിനോടും കരണ്‍ ആവശ്യപ്പെട്ടിരുന്നു. കബിര്‍ ഖാന്‍ സംവിധാനം ചെയ്ത ഫാന്റം എന്ന ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയായിരുന്നു സെയ്ഫും കത്രീനയും പരിപാടിയില്‍ അതിഥികളായി എത്തിയത്. പിന്നാലെ തന്റേതായ ശൈലിയില്‍ കരണ്‍ സെയ്ഫിനോട് ആരാണ് ഏറ്റവും ഹോട്ട് എന്ന് കരണ്‍ ചോദിക്കുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

ആരാണ് കൂടുതല്‍ ഹോട്ട് എന്ന് കരണ്‍ ചോദിച്ചതും സെയ്ഫ് തന്റെ നായികയായ കത്രീന കൈഫിന്റെ പേര് പറയുകയായിരുന്നു. തന്റെ ഭാര്യയായ കരീനയുടെ പേര് പറയാതെ കത്രീനയുടെ പേര് പറഞ്ഞതോടെ കരണ്‍ വീണ്ടും സെയ്ഫിനോട് അതേ ചോദ്യം ചോദിക്കുകയായിരുന്നു. താരത്തോട് താരങ്ങളെ പട്ടിക പെടുത്താനും കരണ്‍ ആവശ്യപ്പെട്ടു. കത്രീന കൈഫ്, കരീന കപൂര്‍, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, സോനം കപൂര്‍ എന്നിങ്ങനെ ആയിരുന്നു സെയ്ഫിന് കരണ്‍ നല്‍കിയ ലിസ്റ്റ്. എന്നാല്‍ തന്റെ ഉത്തരത്തില്‍ ഉറച്ചു നിന്ന സെയ്ഫ് കത്രീനയുടെ പേര് തന്നെ ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ കരീനയുടെ പേര് പറയാത്തതില്‍ ഷാഹിദും കരണും പൊട്ടിച്ചിരിക്കുകയായിരുന്നു.

ഇതോടെ കരീനയേക്കാള്‍ ഹോട്ട് ആണോ കത്രീന എന്ന് കരണ്‍ സെയ്ഫിനോട് ചോദിക്കുകയായിരുന്നു. ഇതോടെ എനിക്ക് ശബ്ദം കേള്‍ക്കുന്നില്ലല്ലോ എന്ന് പറഞ്ഞുകൊണ്ട് ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു സെയ്ഫ് അലി ഖാന്‍. എന്നാല്‍ പിന്നീട് കരീനയ്ക്ക് ഒന്നാം സ്ഥാനം നല്‍കി കൊണ്ട് സെയ്ഫ് വീണ്ടും തന്റെ ലിസ്റ്റ് പറയുകയായിരുന്നു. കരീന, കത്രീന, ദീപിക, പ്രിയങ്ക, സോനം എന്നിങ്ങനെയായിരുന്നു സെയ്ഫിന്റെ ലിസ്റ്റ്. പിന്നാലെ കരണ്‍ അതേ ചോദ്യം ഷാഹിദിനോടും ആവര്‍ത്തിക്കുകയായിരുന്നു. പക്ഷെ രണ്ടാമത് ഒന്ന് ആലോചിക്കാതെ തന്നെ എന്റെ പ്രിയപ്പെട്ടത് മിര കപൂര്‍ ആണെന്ന് ഷാഹിദ് പറയുകയായിരുന്നു. ഇതേ ചോദ്യം കത്രീനയോടും ആവര്‍ത്തിച്ചപ്പോള്‍ രണ്‍ബീറിന്റെ പേരായിരുന്നു നാല് സ്ഥാനങ്ങളിലും കത്രീന പറഞ്ഞത്. രണ്‍ബീറും കത്രീനയും തമ്മില്‍ പ്രണയത്തിലായിരുന്നു ആ സമയത്ത്.
Recommended Video

ഈയ്യടുത്തായിരുന്നു സെയ്ഫിനും കരീനയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ജഹാംഗീര്‍ അലി ഖാന്‍ എന്നാണ് രണ്ടാമത്തെ മകന് സെയ്ഫും കരീനയും പേരിട്ടത്. എന്നാല്‍ സെയ്ഫും കരീനയും മകന് നല്‍കിയ പേരിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. നേരത്തെ മൂത്ത മകന്‍ തൈമുര്‍ അലി ഖാന്റെ പേരിനെ ചൊല്ലിയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രസവത്തിനായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത കരീന വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആമിര്‍ ഖാന്‍ നായകനായി എത്തുന്ന ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ സിനിമ. ഭൂത് പോലീസാണ് സെയ്ഫിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications