ഇനി മേലാല്‍ ആവര്‍ത്തിക്കില്ല! നൈറ്റ് ക്ലബ്ബില്‍ തല്ലുണ്ടാക്കി; ഭാര്യയോട് പരസ്യമായി മാപ്പ് പറഞ്ഞ് സെയ്ഫ്‌

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. പതിറ്റാണ്ടുകളായി ബോളിവുഡിനെ മുന്നില്‍ നിന്ന് നയിക്കുന്ന ഖാന്മാരില്‍ ഒരാള്‍. താരകുടുംബമാണ് സെയ്ഫ് അലി ഖാന്റേത്. അമ്മയും ഭാര്യയും മകളുമെല്ലാം അഭിനേതാക്കള്‍. സെയ്ഫിന്റേയും ആദ്യ ഭാര്യ അമൃത സിംഗിന്റെ മകളാണ് യുവനടി സാറ അലി ഖാന്‍. എന്നും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും തിരഞ്ഞെടുക്കാന്‍ കരുതല്‍ കാണിക്കുന്ന നടനാണ് സെയ്ഫ് അലി ഖാന്‍. ഓണ്‍ സ്്ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ സെയ്ഫിന്റെ ഓഫ് സ്‌ക്രീന്‍ ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്.

വിവാദങ്ങള്‍ക്കും സെയ്ഫിന്റെ ജീവിതത്തില്‍ പഞ്ഞമില്ല. അമൃത സിംഗുമായുള്ള സെയ്ഫിന്റെ വിവാഹ ജീവിതത്തേയും വിവാദങ്ങള്‍ അലട്ടിയിരുന്നു. അത്തരത്തില്‍ ഒരു വിവാദ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

Saif Ali Khan

തൊണ്മൂറുകളില്‍ സെയ്ഫിന്റെ താരപദവി ഉയര്‍ന്ന സമയമായിരുന്നു. മേം കില്ലാഡി തു അനാരി എന്ന ചിത്രത്തിന്റെ വിജയത്തോടെ സെയ്ഫിന് ഒരുപാട് ആരാധകരെയാണ് ലഭിച്ചത്. അക്ഷയ് കുമാറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. സിനിമയുടെ വിജയം ആഘോഷിക്കുന്നതും സ്വാഭാവികമാണ്. അങ്ങനെ ഈ വിജയം ആഘോഷിക്കാനായി തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം സെയ്ഫ് ഒരു നൈറ്റ് ക്ലബ്ബിലെത്തുകയായിരുന്നു. എന്നാല്‍ നിനച്ചിരിക്കാതെ ഈ സന്തോഷ സംഭവം വലിയ വിവാദമായി മാറുകയായിരുന്നു. ക്ലബിലുണ്ടായിരുന്ന ഒരാളുമായി സെയ്ഫ് തല്ലുണ്ടാക്കുകയായിരുന്നു.

പിന്നീട് ഒരു അഭിമുഖത്തില്‍ അന്നുണ്ടായ വഴക്കിനെക്കുറിച്ച് സെയ്ഫ് മനസ് തുറന്നിരുന്നു. ആ സംഭവം അമൃത സിംഗിനെ വല്ലാതെ ബാധിച്ചിരുന്നുവെന്നാണ് സെയ്ഫ് പറഞ്ഞത്. നൈറ്റ് ക്ലബ്ബില്‍ വച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് തന്നോടൊപ്പം ഡാന്‍സ് ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് എത്തുകയായിരുന്നു. ആവശ്യം അംഗീകരിച്ച സെയ്ഫ് അവര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുകയും ചെയ്തു. ഇതിനിടെ ആ പെണ്‍കുട്ടികളില്‍ ഒരാളുടെ കാമുകന്‍ വരികയും സെയ്ഫിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.

നിന്റെ മില്യണ്‍ ഡോളര്‍ മുഖം ഞാന്‍ ഇടിച്ച് ഷേപ്പ് മാറ്റിക്കളയുമെന്നായിരുന്നു ഭീഷണിയെന്ന് സെയ്ഫ് ഓര്‍ക്കുന്നുണ്ട്. പിന്നാലെ അയാള്‍ സെയ്ഫിനെ മര്‍ദ്ദിക്കുകയും ചെയ്തു. നെറ്റിയിലായിരുന്നു അയാള്‍ സെയ്ഫിനെ ഇടിച്ചത്. സംഭവത്തെക്കുറിച്ച് സെയ്ഫ് പറയുമ്പോള്‍ ഭാര്യ അമൃതയും കൂടെയുണ്ടായിരുന്നു. ക്യാമറയുടെ മുന്നില്‍ വച്ചു തന്നെ സെയ്ഫ് അമൃതയോട് മാപ്പ് ചോദിക്കുകയായിരുന്നു. ഭാവിയില്‍ ഇങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്യുകയും ചെയ്തു സെയ്ഫ് അലി ഖാന്‍.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

ബണ്ടി ഓര്‍ ബബ്ലി 2വാണ് സെയ്ഫിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. അഭിഷേക് ബച്ചനും റാണി മുഖര്‍ജിയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. അഭിഷേക് അഭിനയിച്ച കഥാപാത്രത്തെയാണ് രണ്ടാം ഭാഗത്തില്‍ സെയ്ഫ് അവതരിപ്പിച്ചത്. സിദ്ധാന്ത് ചതുര്‍വേദി, ശര്‍വരി വാഗ് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. നിരവധി സിനിമകളാണ് സെയ്ഫിന്റേതായി പുറത്തിറങ്ങാനുള്ളത്. തെലുങ്ക് ചിത്രം ആദിപുരുഷാണ് ആരാധകര്‍ കാത്തിരിക്കുന്ന സനിമ.

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X