കാശിന്റെ ഹുങ്ക്! അയല്‍വാസികളെ പേടിച്ച് 14 കോടിയ്ക്ക് വാങ്ങിയ വീട് താമസിക്കും മുമ്പേ വിറ്റ സെയ്ഫ് അലി ഖാന്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. താരകുടുംബത്തില്‍ നിന്നുമാണ് സെയ്ഫ് സിനിമയിലെത്തുന്നത്. ഇന്ന് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള താരങ്ങളില്‍ ഒരാളാണ് സെയ്ഫ് അലി ഖാന്‍. കരിയറിന്റെ തുടക്കത്തില്‍ ചോക്ലേറ്റ് ബോയ് ഇമേജുള്ള വേഷങ്ങളായിരുന്നു സെയ്ഫ് അധികവും ചെയ്തിരുന്നതെങ്കില്‍ പിന്നീട് വ്യത്യസ്താമായ കഥാപാത്രങ്ങളിലൂടെ കയ്യടി നേടുകയായിരുന്നു.

രാജകുടുംബാംഗമാണ് സെയ്ഫ് അലി ഖാന്‍. ഇന്ന് രാജ്യത്തിന് രാജഭരണമൊന്നുമില്ലെങ്കിലും ആ സ്വഭാവം സെയ്ഫ് ഇപ്പോഴും ഉപേക്ഷിച്ച മട്ടില്ല. അത്തരത്തിലൊന്നായിരുന്നു 2011 ല്‍ നടന്നത്. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കോടികള്‍ വില വരുന്ന വീട് ഒരു ദിവസം പോലും താമസിക്കാതെ സെയ്ഫ് വിറ്റൊഴിവാക്കിയിട്ടുണ്ട്. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

പുതിയ അപ്പാര്‍ട്ട്‌മെന്റ്

2011 ജനുവരിയിലാണ് സെയ്ഫ് അലി ഖാന്‍ തനിക്കായൊരു വീട് വാങ്ങുന്നത്. ഖറിലെ 14 നില ബില്‍ഡിംഗിലായിരുന്നു താരത്തിന്റെ പുതിയ അപ്പാര്‍ട്ട്‌മെന്റ്. പിന്നാലെ നാട്ടില്‍ കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ഇന്റീരിയര്‍ ഡിസൈനര്‍മാരെ വീട് മോടി പിടിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു സെയ്ഫ് അലി ഖാന്‍. വീട് മോടി പിടിപ്പിക്കാനും കോടികളായിരുന്നു സെയ്ഫിന് ചെലവാക്കേണ്ടി വന്നത്. എന്നാല്‍ പിന്നാലെ തന്നെ ഞെട്ടിച്ചു കൊണ്ട് സെയ്ഫ് ആ വീട് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

താമസക്കാര്‍


വീടിന്റെ അറ്റകുറ്റ പണികള്‍ക്കിടെ സെയ്ഫും അന്ന് കാമുകിയായിരുന്ന കരീന കപൂറും പുതിയ വീട് കാണാനെത്തിയിരുന്നു. താരം വാങ്ങുമ്പോള്‍ പുതിയ വീടായിരുന്നു. ബില്‍ഡിംഗിന് ചുറ്റും ബില്‍ഡിംഗുകളുണ്ടായിരുന്നില്ല. എന്നാല്‍ താരം വാങ്ങിയതിന് ശേഷം ചുറ്റിനും മറ്റ് ബില്‍ഡിംഗുകള്‍ ഉയര്‍ന്നു. താരം താമസിച്ചിരുന്ന ബില്‍ഡിംഗിനേക്കാള്‍ വലിയ ബില്‍ഡിംഗുകള്‍ വരെ വന്നു. നേരത്തെ താരം വീട് കാണാന്‍ വന്നപ്പോള്‍ ചുറ്റിനുമുള്ള അപ്പാര്‍ട്ട്‌മെന്റുകളില്‍ ആരും താമസമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴവിടെ താമസക്കാര്‍ വരികയും അവര്‍ ബാല്‍ക്കണിയില്‍ തുണികള്‍ വിരിച്ചിടാനും തുടങ്ങിയിരുന്നു.

സെയ്ഫ് അലി ഖാന് പിടിച്ചില്ല

ഇതൊന്നും പക്ഷെ മനസിലിപ്പോഴും നവാബായിരിക്കുന്ന സെയ്ഫ് അലി ഖാന് പിടിച്ചില്ല. ഇതോടെ താമസം തുടങ്ങും മുമ്പ് തന്നെ സെയ്ഫ് ആ വീട് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അപ്പാര്‍ട്ടുമെന്റിന് സെയ്ഫ് അലി ഖാന്‍ നല്‍കിയ വില 14 കോടിയായിരുന്നു. പണികളൊക്കെ തീര്‍ത്ത അപ്പാര്‍ട്ടുമെന്റ് സെയ്ഫ് വിട്ടത് 25 കോടിക്കാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിക്രം വേദ

ബണ്ടി ഓര്‍ ബബ്ലി 2വാണ് സെയ്ഫിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകള്‍ താരത്തിന്റേതായി അണിയറയിലുണ്ട്. പ്രഭാസ് നായകനായ ആദിപുരുഷിലൂടെ സെയ്ഫ് തെലുങ്കിലെത്തുന്നുണ്ട്. ബോളിവുഡില്‍ സെയ്ഫിന്റേതായി റിലീസ് കാത്തു നില്‍ക്കുന്ന സിനിമ വിക്രം വേദയാണ്. തമിഴില്‍ മാധവന്‍ ചെയ്ത വേഷമാണ് ഹിന്ദിയില്‍ സെയ്ഫ് അവതരിപ്പിക്കുന്നത്. വിജയ് സേതുപതി ചെയ്ത വേഷം ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് ഹൃത്വിക് റോഷനാണ്. തമിഴിന്റെ സംവിധായകരായ പുഷ്‌കറും ഗായത്രിയും തന്നെയാണ് ഹിന്ദി വിക്രം വേദയും സംവിധാനം ചെയ്യുന്നത്.

ഈയ്യടുത്തായിരുന്നു സെയ്ഫ് അലി ഖാനും കരീന കപൂറും രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ജഹാംഗീര്‍ അലി ഖാന്‍ എന്നാണ് കുട്ടിയ്ക്ക് താരങ്ങള്‍ പേരിട്ടിരിക്കുന്നത്. സെയ്ഫിന്റെ മകളാണ് യുവ നടി സാറ അലി ഖാന്‍. മകന്‍ ഇബ്രാഹിം അലി ഖാനും അരങ്ങേറ്റത്തിനായി തയ്യാറെടുക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X