36-ാം വയസിലുണ്ടായ ഹൃദയാഘാതം; പുകവലിയും മദ്യപാനവും നിര്‍ത്തിയതിനെക്കുറിച്ച് സെയ്ഫ് അലി ഖാന്‍

ബോളിവുഡിലെ മുന്‍നിര താരമാണ് സെയ്ഫ് അലി ഖാന്‍. അമ്മയുടെ പാതയിലൂടെയാണ് സെയ്ഫ് സിനിമയിലെത്തുന്നത്. തുടക്കകാലത്ത് ചോക്ലേറ്റ് ബോയ് ഇമേജായിരുന്നുവെങ്കിലും പിന്നീട് നായകനായും വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടിയ സെയ്ഫ് അലി ഖാന്‍ തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. ഇമേജ് ബ്രേക്ക് ചെയ്തു കൊണ്ട് തന്നിലെ നടനെ നിരന്തരം മെച്ചപ്പെടുത്തുന്ന താരമാണ് സെയ്ഫ് അലി ഖാന്‍.

അതേസമയം തന്റെ ജീവിതത്തിന്റേയും കരിയറിന്റേയും ഒരു ഘട്ടം സെയ്ഫ് ഓര്‍ക്കാനാഗ്രഹിക്കുന്നതല്ല. 15 വര്‍ഷം മുമ്പ് സെയ്ഫിന് ഹൃദയാഘാതമുണ്ടായി. താരത്തിന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്നതായിരുന്നു ആ സംഭവം. അതേക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

Saif ALi Khan

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, തന്റെ 36-ാം വയസിലാണ് സെയ്ഫിന് ഹൃദയാഘാതമുണ്ടാകുന്നത്. ഇതോടെയാണ് സെയ്ഫ് പുകവലി നിര്‍ത്തുന്നത്. മുംബൈ ലീലാവതി ആശുപത്രിയിലായിരുന്നു സെയ്ഫിന്റെ ചികിത്സ നടന്നത്. താരത്തെ കാണാനായി ആശുപത്രിയിലേക്ക് സഞ്ജയ് ദത്ത്, അമിതാഭ് ബച്ചന്‍, ഫര്‍ദീന്‍ ഖാന്‍, പ്രീതി സിന്റ, കുണാല്‍ കോഹ്ലി, ജാക്കി ഷ്രോഫ് തുടങ്ങിയവര്‍ എത്തിയിരുന്നു.

പിന്നീട് ഇടൈംസിന് നല്‍കിയൊരു അഭിമുഖത്തില്‍ സെയ്ഫ് അലി ഖാന്‍ തന്റെ പുകവലിയെക്കുറിച്ച് മനസ് തുറന്നിരുന്നു. ''പ്രായം എന്നത് ആപേഷികമാണ്. നിങ്ങള്‍ പുകവലിക്കുകയോ, മദ്യപിക്കുകയോ, മയക്കുമരുന്ന് ഉപയോഗിക്കുകയോ ചെയ്യാതെ, നിങ്ങളുടെ ശരീരത്തെ ബഹുമാനിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് 42 ലും ചെറുപ്പമായി നില്‍ക്കാം. പകരം പുകവലിക്കുകയും മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്താല്‍, നിങ്ങള്‍ 20 കളിലല്ലെന്നും രക്ഷപ്പെടാന്‍ പോകില്ലെന്നും മനസിലാക്കുക'' എന്നായിരുന്നു താരം പറഞ്ഞത്.

''ഇപ്പോഴിതൊരു ജീവിതരീതിയായി മാറിയിരിക്കുകയാണ്. മദ്യപാനവും പുകവലിയുമൊക്കെ ആവര്‍ത്തന വിരസമായിരിക്കുകയാണ്. ആരോഗ്യത്തോടെ എഴുന്നേല്‍ക്കാന്‍ സുഖമുണ്ട്. രാവിലെ എഴുന്നേറ്റ് പത്രം വായിക്കുന്നത് എനിക്ക് ഇഷ്ടമാണ്. ഉച്ചവരെ ഹാങ് ഓവറിലിരിക്കുന്നതില്‍ നല്ലതാണ്. അത് കഷ്ടമാണ്. പക്ഷെ ആ അര്‍ത്ഥത്തില്‍ ആളുകളുമായുള്ള ബന്ധം കുറവായിരിക്കാം എനിക്ക്''.

''എനിക്ക് വീട്ടിലിരിക്കുന്നതാണ് ഇഷ്ടം. പുസ്തകം വായിക്കാനും ഭാര്യയോട് സംസാരിക്കാനും ശാന്തമായൊരു ഡിന്നറും കഴിഞ്ഞ് നേരത്തെ കിടന്നുറങ്ങുന്നതാണ് എനിക്ക് ഇഷ്ടം. അര ബോട്ടില്‍ വിസ്‌കി അകത്താക്കിയിട്ട് തൊട്ടടുത്ത ദിവസം 50 വയസായത് പോലെ തോന്നാന്‍ വയ്യ എനിക്ക്. ഞാന്‍ ഇപ്പോള്‍ മദ്യ വിരുദ്ധനും പുകവലി വിരുദ്ധനുമാണ്'' എന്നും സെയ്ഫ് പറയുന്നുണ്ട്.

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X