ഒന്നെങ്കില്‍ കാമുകി, അല്ലെങ്കില്‍ സിനിമ! സംവിധായകന്റെ ഭീഷണിയെക്കുറിച്ച് സെയ്ഫ് അലി ഖാന്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. നായകനായി മാത്രമല്ല സഹനടനായും വില്ലനായുമെല്ലാം സെയ്ഫ് കയ്യടി നേടിയിട്ടുണ്ട്. ദേശീയ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. മുന്‍നിര നായിക ശര്‍മില ടാഗോറിന്റേയും മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടേയും മകനായ സെയ്ഫ് പരമ്പര എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്. പിന്നീട് സെയ്ഫിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

കാലം കടന്നു പോയപ്പോള്‍ സെയ്ഫ് അലി ഖാന്റെ മകളും മകനുമെല്ലാം സിനിമയിലേക്ക് കടന്നു വന്നിരിക്കുകയാണ്. 1991 ലാണ് സെയ്ഫ് അലി ഖാന്‍ നടി അമൃത സിംഗിനെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. യുവ നടി സാറ അലി ഖാന്‍ അമൃതയുടേയും സെയ്ഫിന്റേയും മകളാണ്. 2012 ലാണ് സെയ്ഫ് നടി കരീന കപൂറും വിവാഹം കഴിക്കുന്നത്. ആ ബന്ധത്തിലും സെയ്ഫിന് രണ്ട് മക്കളുണ്ട്.

Saif Ali Khan

1992 ല്‍ ബേഖുദി എന്ന സിനിമയില്‍ സെയ്ഫ് അലി ഖാനെ നായകനാക്കാന്‍ സംവിധായകന്‍ രാഹുല്‍ റാവെയ്ല്‍ തീരുമാനിച്ചിരന്നു. കജോള്‍ ആയിരുന്നു നായിക. സെയ്ഫിന് വലിയൊരു അരങ്ങേറ്റമായി മാറിയേനെ ഈ സിനിമ. അമ്മ ശര്‍മിളയും വളരെ സന്തുഷ്ടയായിരുന്നു ഈ അവസരത്തില്‍. കജോളിന്റെ അമ്മ തനൂജ ശര്‍മിളയുടെ അടുത്ത സുഹൃത്താണ്. എന്നാല്‍ അവസാന നിമിഷം ആ സിനിമയില്‍ നിന്നും സെയ്ഫിനെ ഒഴിവാക്കുകയായിരുന്നു. പകരം മറ്റൊരു നടന്റെ അരങ്ങേറ്റ സിനിമയായി ബേഖുദി മാറി.

സെയ്ഫിന്റെ അണ്‍പ്രൊഫഷണലായ പെരുമാറ്റമാണ് സെയ്ഫിനെ ഈ സിനിമയില്‍ നിന്നും ഒഴിവാക്കാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ സെയ്ഫിന് മറ്റൊരു കഥയാണ് പറയാനുള്ളത്. തന്നോട് സംവിധായകന്‍ ഒന്നെങ്കില്‍ സിനിമ അല്ലെങ്കില്‍ കാമുകി അമൃത സിംഗ്, രണ്ടില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ പറഞ്ഞുവെന്നാണ് സെയ്ഫ് പറയുന്നത്.

Saif Ali Khan

''പലരും കഷ്ടപ്പാടുകളെക്കുറിച്ച് പറയാറുണ്ട്. എന്താണ് നിങ്ങള്‍ പറയുന്ന കഷ്ടപ്പാട്? ഓട്ടോറിക്ഷയിലിരുന്ന് പത്ത് റൗണ്ട് കറങ്ങണം, ആരുടെയെങ്കിലും ഓഫീസിന്റെ മുന്നില്‍ മൂന്ന് മണിക്കൂര്‍ കാത്തിരിക്കണം. ഇതാണ് കഷ്ടപ്പാട്. ഞാനും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ എന്റെ കഷ്ടപ്പാട് വേറെയായിരുന്നു. എന്റെ ആദ്യ സിനിമയില്‍ നിന്നും എന്നെ പുറത്താക്കിയിട്ടുണ്ട്. കാരണം എന്നോട് സംവിധായകന്‍ പറഞ്ഞത് കാമുകിയെ ഉപേക്ഷിച്ച് വന്ന് ആ സിനിമ ചെയ്യണം എന്നായിരുന്നു. എന്റെ ധാര്‍മ്മികതയാണ് ചോദ്യം ചെയ്യപ്പെട്ടത്'' എന്നാണ് മുമ്പൊരിക്കല്‍ സെയ്ഫ് പറഞ്ഞത്.

പിന്നീടാണ് സെയ്ഫിനെ തേടി പരമ്പരയെത്തുന്നത്. 1993ലാണ് പരമ്പര പുറത്തിറങ്ങിയത്. ചിത്രത്തിലെ നായകനായിരുന്നില്ല സെയ്ഫ്. സുനില്‍ ദത്ത്, വിനോദ് ഖന്ന, ആമിര്‍ ഖാന്‍, അനുപം ഖേര്‍, രവീണ ടണ്ടന്‍, നീലം കോത്താരി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. എങ്കിലും തന്നെ അടയാളപ്പെടുത്താന്‍ സെയ്ഫിന് സാധിച്ചു. പിന്നീട് താരത്തെ തേടി നിരവധി സിനിമകളുമെത്തി. അതേസമയം ദേവാരയാണ് സെയ്ഫിന്റെ പുതിയ സിനിമ. പിന്നാലെ ജ്വല്‍ തീഫും അണിയറയിലുണ്ട്.

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X