വിദ്യ തടിച്ചി, അവള്‍ കെട്ടിപിടിച്ച് നിന്നെ 'ക്രഷ്' ആക്കും; പരസ്യമായി കളിയാക്കി സംവിധായകന്‍, വിമര്‍ശനം!

മുന്‍നിര നായികമാരില്‍ പോലും പരസ്യമായി അധിക്ഷേപിക്കപ്പെടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. സമൂഹത്തിന്റെ മറ്റേത് മേഖലയേയും പോലെ സിനിമയിലും അടിച്ചുയറച്ചു കിടക്കുന്ന സ്ത്രീവിരുദ്ധതയും പിന്തിരിപ്പിന്‍ കാഴ്ചപ്പാടുകളുമൊക്കെ വെളിപ്പെടുന്നതാണ് ഇത്തരം സന്ദര്‍ഭങ്ങള്‍. തന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കൊണ്ട് കുപ്രസിദ്ധി നേടിയിട്ടുള്ള വ്യക്തിയാണ് സംവിധായകന്‍ സാജിദ് ഖാന്‍. സഹപ്രവര്‍ത്തകരെ സാജിദ് പരസ്യമായി അപമാനിച്ച സംഭവങ്ങള്‍ ഒരുപാടുണ്ട്.

ഇപ്പോഴിതാ ഋതേഷ് ദേശ്മുഖും സാജിദും തമ്മിലുള്ള സംസാരം സോഷ്യല്‍ മീഡിയ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ്. സാജിദും ഋതേഷും വിദ്യ ബാലനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. വിദ്യയ്‌ക്കെതിരെ സാജിദ് നടത്തിയ ബോഡി ഷെയ്മിംഗിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Vidya Balan

സാജിദ് സംവിധാനം ചെയ്ത് 2007 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഹേയ് ബേബി. വിദ്യ ബാലന്‍ ആയിരുന്നു ചിത്രത്തിലെ നായിക. അക്ഷയ് കുമാര്‍, ഋതേഷ് ദേശ്മുഖ്, ഫര്‍ദീന്‍ ഖാന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഹേയ് ബേബി. ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലുമെത്തി. ചിത്രം മികച്ച വിജയം നേടുകയും ചെയ്തു.

സാജിദ് അവതാരകനായ ഷോയില്‍ ഋതേഷ് അതിഥിയായി എത്തിയപ്പോഴത്തെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഷോയുടെ ഭാഗമായി വിദ്യ ബാലന്‍ വീഡിയോയിലൂടെ ഋതേഷിനോട് ചോദ്യ ചോദിക്കുകയായിരുന്നു. എന്നോട് എല്ലാവരും ചോദിക്കുന്നു, എനിക്കും അറിയില്ല, നീ സിംഗിള്‍ ആണോ? എന്നായിരുന്നു വിദ്യ ഋതേഷിനോട് ചോദിച്ചത്. അതിന് ഋതേഷ് നല്‍കിയ മറുടി നിനക്കായി ഞാന്‍ എന്നും സിംഗിള്‍ ആണ് ഡാര്‍ലിംഗ് എന്നാണ്.

ഇതിനിടെ സാജിദ് ഇടപെട്ടു. ഹേയ് ബേബിയുടെ ചിത്രീകരണത്തിനിടെ നിനക്ക് എപ്പോഴെങ്കിലും വിദ്യയോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന് സാജിദ് ഋതേഷിനോട് ചോദിച്ചു. ഋതേഷ് ചോദ്യത്തിന് മറുപടി നല്‍കും മുമ്പ് തന്നെ സാജിദ് വീണ്ടും ഇടപെട്ടു. കാരണം അന്ന് വിദ്യയ്ക്ക് നിന്നോട് ക്രഷ് തോന്നിയിരുന്നു എന്ന് സാജിദ് പറഞ്ഞു. ഇതോടെ ഋതേഷ് ആശങ്കയിലായി. വിദ്യയ്ക്ക് തടി കൂടുതല്‍ ആയതിനാല്‍ എപ്പോള്‍ കെട്ടിപ്പിടിച്ചാലും ക്രഷ് ചെയ്യും എന്ന് സാജിദ് പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് പൊട്ടിച്ചിരിക്കുന്നതാണ് വീഡിയോ.

നിരവധി പേരാണ് വീഡിയോയിലെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. എന്തൊരു വൃത്തികെട്ടവനാണ് സാജിദ്, താന്‍ നടത്തിയത് ബോഡി ഷെയ്മിംഗ് ആണെന്ന ബോധ്യം പോലും അയാള്‍ക്കില്ല. രണ്ടും പേരും അതും പറഞ്ഞ് പൊട്ടിച്ചിരിക്കുകയാണ്. ബോഡി ഷെയ്മിംഗ് എന്നത് ഇത്രത്തോളം സാധാരണവത്കരിക്കപ്പെട്ടിരിക്കുന്നു. വിദ്യ ഒന്നിന് പുറകെ ഒന്നായി നല്ല പ്രകടനങ്ങള്‍ കാഴ്ചവെക്കുമ്പോഴും അവരുടെ ശ്രദ്ധ അവളുടെ ശരീരത്തിലാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Vidya Balan

സ്വയം തടിയുണ്ടായിരിക്കെയാണ് സാജിദ് വിദ്യയ്‌ക്കെതിരെ ബോഡി ഷെയ്മിംഗ് നടത്തിയതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. താന്‍ നേരിട്ടിട്ടുള്ള ബോഡി ഷെയ്മിംഗിനെക്കുറിച്ച് പലവട്ടം പറഞ്ഞിട്ടുള്ള താരമാണ് വിദ്യ ബാലന്‍. നാഷണല്‍ ടെലിവിഷനിലൂടെ ഇങ്ങനെ കളിയാക്കുന്നവര്‍ നേരിട്ട് എങ്ങനെയായിരിക്കും അപ്പോഴെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

അതേസമയം നീയത്ത് ആണ് വിദ്യയുടെ പുതിയ സിനിമ. അനു മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ ഈയ്യടുത്താണ് പുറത്ത് വന്നത്. തനിക്കെതിരെ നിരവധി പേര്‍ മീടു ആരോപണങ്ങളുമായി വന്നതോടെ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് സാജിദ് ഖാന്‍. ഈയ്യടുത്ത് ബിഗ് ബോസിലൂടെ സാജിദ് തിരിച്ചു വന്നിരുന്നു. എന്നാല്‍ സാജിദിനെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടു വരാനുള്ള ശ്രമം കടുത്ത വിമര്‍ശനം ഏറ്റുവാങ്ങി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X