നൂറ് കോടി തരാം, പട്ടിയുമായി സെക്‌സ് ചെയ്യുമോ? സാജിദ് ഖാനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആഹന

ഫാളിംഗ് ഫ്രം ഗ്രേസ് എന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണമാണ് സാജിദ് ഖാന്റെ പതനം. ഒരു കാലത്ത് ബോളിവുഡിലെ മുന്‍നിര സംവിധായകനായിരുന്നു സാജിദ്. തന്റെ സഹോദരിയും സൂപ്പര്‍ ഹിറ്റ് സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്റെ പാതയിലൂടെയാണ് സാജിദും സിനിമയിലെത്തുന്നത്. സഹോദരിയെ പോലെ തുടക്കം കൊറിയോഗ്രാഫിയിലൂടെ. പിന്നീട് സംവിധായകന്റെ കുപ്പായം അണിഞ്ഞു.

ചിരിപ്പടങ്ങളായിരുന്നു സാജിദ് ചെയ്തത്. ചിത്രങ്ങള്‍ ഹിറ്റായതോടെ സാജിദ് ബോളിവുഡില്‍ അറിയപ്പെടുന്ന സംവിധായകനായി മാറി. ഇതിനിടെ അവതാരകനായും റിയാലിറ്റി ഷോ വിധികര്‍ത്താവായുമെല്ലാം സാജിദ് സാന്നിധ്യം അറിയിച്ചിരുന്നു. എന്നാല്‍ സാജിദിന് മറ്റൊരു മുഖം കൂടിയുണ്ടായിരുന്നു. ആ മുഖം ലോകം കാണുന്നത് മീടു തുറന്നു പറച്ചിലുകളിലൂടെയാണ്.

Sajid Khan

നടി സലോണിയാണ് സാജിദിനെതിരായി ആദ്യം മീടു ആരാപണം ഉന്നയിക്കുന്നത്. സലോണിയ്ക്ക് ശേഷം നിരവധി നടിമാരാണ് സാജിദിനെതിരെ സമാന ആരോപണങ്ങളുമായി എത്തിയത്. മന്ദനാ കരീമി, ഷെര്‍ലിന്‍ ചോപ്ര, റാണി ചാറ്റര്‍ജി തുടങ്ങിയവരും സാജിദിനെതിരെ ആരോപണം ഉന്നയിച്ചവരാണ്. ലിപ്സ്റ്റിക് അണ്ടര്‍ ബുര്‍ഖ പോലുള്ള സിനിമകളിലൂടെ ശ്രദ്ധ നേടിയ നടി ആഹന കുമ്രയും സാജിദിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

ഈടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ആഹനയുടെ തുറന്നു പറച്ചില്‍. മറ്റ് പലരും പറഞ്ഞത് പോലെ തന്നെയും രാത്രിയാണ് സാജിദ് തന്റെ വീട്ടിലേക്ക് മീറ്റിംഗിനായി വിളിച്ച് വരുത്തിയതെന്നാണ് ആഹന പറയുന്നത്. ''എനിക്ക് സാജിദുമായൊരു മീറ്റിംഗുണ്ടായിരുന്നു. അവനൊരു വൃത്തികെട്ടവനാണെന്ന് അറിഞ്ഞിട്ടും ഞാന്‍ പോയി. സലോണിയോട് പറഞ്ഞത് തന്നെയാണ് എന്നോടും പറഞ്ഞത്. അവന്റെ വീട്ടില്‍ ചെന്നാല്‍ നേരെ നമ്മളെ അവന്റെ റൂമിലേക്ക് കൊണ്ടു പോകും. അവിടെ ഇരുട്ടാണ്. അവന്‍ എന്താണോ കാണുന്നത് അത് തന്നെ നമ്മളേയും കാണിക്കും'' ആഹന പറയുന്നു.

പുറത്തിരിക്കാം എന്ന് പറഞ്ഞപ്പോള്‍ അവിടെ അമ്മ ഇരിക്കുന്നുണ്ടെന്നും അവര്‍ക്ക് ബുദ്ധിമുട്ടാകുമെന്നും സാജിദ് പറഞ്ഞു. ലൈറ്റ് ഇടാന്‍ ആവശ്യപ്പെട്ടപ്പോള്‍ സാജിദ് ചെയ്തു. സാജിദിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയപ്പോള്‍ എന്റെ അമ്മ പോലീസിലാണെന്ന് പറഞ്ഞു. അതോടെ അവന്റെ പെരുമാറ്റം കുറച്ചുമെച്ചപ്പെട്ടു. എന്നാല്‍ അപ്പോഴും അസഭ്യ ചോദ്യങ്ങള്‍ ചോദിച്ചു. ഞാന്‍ നിനക്ക് നൂറ് കോടി തന്നാല്‍ പട്ടിയുടെ കൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമോ എന്ന് ചോദിച്ചു എന്നാണ് ആഹന പറയുന്നത്.

സാജിദ് തന്റെ ദേഹത്ത് സ്പര്‍ശിച്ചില്ലെന്നും അതേസമയം അസഭ്യ ചോദ്യങ്ങള്‍ ചോദിച്ചുവെന്നും താരം പറയുന്നു. എങ്ങനെ ഒരു മണ്ടിയെ പോലെ അയാളുടെ സ്ത്രീവിരുദ്ധ തമാശകള്‍ക്ക് ചിരിച്ചു കൊടുക്കണമെന്ന് പഠിപ്പിക്കുകയായിരുന്നു. മുഖ്യധാരാ നടിയാകണമെങ്കില്‍ ഇങ്ങനൊക്കെ ചെയ്യേണ്ടി വരുമെന്നാണ് പറഞ്ഞത്. ഞാന്‍ വല്ലാതെ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്, മനസിലുള്ളത് പറയും അതിനാല്‍ മുഖ്യാധാര നടിയാകാന്‍ പറ്റില്ലെന്ന് സാജിദ് പറഞ്ഞുവെന്നും ആഹന പറഞ്ഞു.

Sajid Khan

സാജിദിനെതിരായ ആരോപണങ്ങള്‍ ബോളിവുഡില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സാജിദ് സംവിധാനം ചെയ്തിരുന്ന ഹൗസ്ഫുള്‍ 4ല്‍ നിന്നും സാജിദിനെ പുറത്താക്കി. അതോടെ സാജിദ് എല്ലായിടത്തു നിന്നും അപ്രതക്ഷ്യമാവുമായി. എന്നാല്‍ പോയ വര്‍ഷം സാജിദ് ബിഗ് ബോസിലൂടെ തിരികെ വന്നു. സാജിദിനെ പോലൊരാള്‍ക്ക് ബിഗ് ബോസ് പോലൊരു ഷോയിലൂടെ തിരിച്ചുവരാന്‍ അവസരം നല്‍കിയതും വിവാദമായി. സാജിദിന് സ്വീകാര്യത നല്‍കിയതിനെതിരെ ആരോപണമുന്നയിച്ച നടിമാര്‍ രംഗത്തെത്തി. നടി മന്ദന കരീമി പ്രതിക്ഷേധിച്ച് ബോളിവുഡ് തന്നെ വിടുകയുണ്ടായി.

സലാം വെങ്കിയാണ് ആഹനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ക്യാന്‍സര്‍ ആണ് താരത്തിന്റേതായി അണിറയിലുള്ള സിനിമ. ഒടിടിയിലും സജീവമാണ് ആഹന. ഇതിനോടകം നിരവധി സീരീസുകളില്‍ അഭിനയിച്ചിട്ടുണ്ട്. അവതാരക എന്ന നിലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അവരോധ് സീസണ്‍ 2വിലാണ് ഒടിടിയില്‍ ആഹനയെ ഒടുവില്‍ കണ്ടത

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X