മാപ്പ് പറഞ്ഞിട്ടും വെറുതെ വിട്ടില്ല, അരിജിത്തിന്റെ കരിയര്‍ നശിപ്പിക്കാന്‍ ഒരുങ്ങിയിറങ്ങി സല്‍മാന്‍! കാരണം ഇതാ

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. ലോകമെമ്പാടും ആരാധകരുള്ള താരം. തന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി എന്തിനും തയ്യാറാകുന്ന സല്‍മാന്‍ ഖാന്‍ പക്ഷെ ആരെയെങ്കിലും വെറുത്താല്‍ ആ പകയും ദേഷ്യവും അടങ്ങാനും ഒരുപാട് സമയമെടുക്കും. സല്‍മാന്റെ ദേഷ്യത്തിന്റെ പാത്രമായി മാറിയ ഒരുപാട് പേരുണ്ട് ബോളിവുഡില്‍. സൂപ്പര്‍ഹിറ്റ് ഗായകന്‍ ആയ അരിജിത് സിംഗിനും ഒരിക്കല്‍ സല്‍മാന്റെ പക തൊട്ടറിയേണ്ടി വന്നിട്ടുണ്ട്. അതിലൂടെ അരിജിത്തിന്റെ കരിയര്‍ പോലും പ്രതിസന്ധിയിലായിട്ടുണ്ടെന്നതാണ് സത്യം.

ബോളിവുഡിലെ നമ്പര്‍ വണ്‍ ഗായകനാണ് അരിജിത് സിംഗ്. അരിജിത്തിന്റെ ശബ്ദത്തിന്റെ മാജിക്കില്‍ വീണു പോകാത്തവരായി ആരുമില്ല. പ്രണയവും വിരഹവുമെല്ലാം ഇത്രമേല്‍ പ്രതിഫലിപ്പിക്കുന്ന മറ്റൊരു ഗായകനുണ്ടോ എന്ന് പോലും അറിയില്ല. തന്റെ ലാളിത്യം നിറഞ്ഞ പെരുമാറ്റത്തിലൂടെ ജീവിതത്തിലും ഒരുപാട് പേരുടെ ആരാധന നേടിയിട്ടുണ്ട് അരിജിത്ത്. എന്നാല്‍ സാക്ഷാല്‍ സല്‍മാന്‍ ഖാന്‍ പക്ഷെ അരിജിത്തിന്റെ ആരാധകനല്ല. 2014 ലായിരുന്നു അതിന് കാരണമായി മാറിയ സംഭവം നടക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

സല്‍മാന്റെ പരിഹാസം

2014 ല്‍ നടന്നൊരു അവാര്‍ഡ് ഷോയിലായിരുന്നു സംഭവം അരങ്ങേറിയത്. സല്‍മാന്‍ ഖാന്‍ ആയിരുന്നു ഷോയുടെ അവതാരകന്‍. മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചത് അരിജിത്തിനായിരുന്നു. പ്രീതം ചക്രവര്‍ത്തിയ്ക്ക് വേണ്ടിയൊരു പാട്ട് പാടി ക്ഷീണിതനായി നേരെ ഷോയിലേക്ക് വരികയായിരുന്നു അരിജിത്. അതുകൊണ്ട് തന്നെ ഗായകന്‍ സാധാരണ വേഷവും സാധാരണ ചെരുപ്പുമൊക്കെയായിരുന്നു ധരിച്ചിരുന്നത്. മുഖത്ത് ക്ഷീണവും വ്യക്തമായി കാണാമായിരുന്നു. അവാര്‍ഡ് വാങ്ങാനായി അരിജിത് സ്റ്റേജിലേക്ക് വന്നപ്പോള്‍ താരത്തെ സല്‍മാന്‍ ഖാന്‍ കളിയാക്കുകയായിരുന്നു. നീയാണോ വിജയിച്ചത് എന്ന് ചോദിച്ചായിരുന്നു സല്‍മാന്റെ പരിഹാസം. അരിജിത് ഉറങ്ങുകയായിരുന്നുവോ എന്നും സല്‍മാന്‍ ചോദിച്ചു.

ചുട്ട മറുപടി

സല്‍മാന്റെ പരിഹാസത്തിന് ചുട്ട മറുപടി നല്‍കുകയായിരുന്നു അരിജിത്. നിങ്ങള്‍ എന്നെ ഉറക്കി കളഞ്ഞുവെന്നായിരുന്നു ഗായകന്റെ മറുപടി. തമാശയായി മാത്രം അരിജിത് പറഞ്ഞ ഈ വാക്കുകള്‍ പക്ഷെ സല്‍മാന്‍ ഖാനെ ചൊടിപ്പിക്കുന്നതായിരുന്നു. തന്റെ പക സല്‍മാന്‍ വീട്ടിയത് അരിജിത്തിന്റെ അവസരങ്ങള്‍ തട്ടിക്കളഞ്ഞു കൊണ്ടായിരുന്നു. തന്റെ സിനിമയായ കിക്കില്‍ മീറ്റ് ബ്രദേഴ്‌സിനൊപ്പം ആലപിച്ച പാട്ടില്‍ നിന്നും അരിജിത്തിനെ ഒഴിവാക്കി കൊണ്ടായിരുന്നു സല്‍മാന്‍ ആദ്യം പ്രതികരിച്ചത്. പിന്നാലെ തന്റെ അടുത്ത സിനിമയായിരുന്ന ബജ്‌രംഗി ഭായ്ജാനിലെ പാട്ട് പാടാനുള്ള അവസരവും നിഷേധിച്ചു. തന്റെ മറ്റൊരു സിനിമയായ സുല്‍ത്താനിലെ അരിജിത്ത് പാടിയ പാട്ട് രാഹത്ത് ഫത്തേ അലി ഖാനെ കൊണ്ട് പാടിപ്പിക്കുകയും ചെയ്തു സല്‍മാന്‍ ഖാന്‍.

മാപ്പ്

അരിജിത് സല്‍മാനോട് മാപ്പ് ചോദിച്ച് മെസേജ് അയച്ചിരുന്നു ഇതിനിടെ. എല്ലാം ക്ഷമിച്ചുവെന്ന് പറഞ്ഞുവെങ്കിലും ക്ഷമിക്കാന്‍ കൂട്ടാക്കാതെ അരിജിത്തിന്റെ അവസരങ്ങളൊക്കെ തട്ടിക്കളയുകയായിരുന്നു സല്‍മാന്‍ ചെയ്തത്. സല്‍മാന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഒരു തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു അരിജിത്. എന്നാല്‍ ഉടനെ തന്നെ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. അരിജിത്തിന്റെ കരിയര്‍ തന്നെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു സല്‍മാന്റെ നീക്കങ്ങള്‍. സല്‍മാനെ പിണക്കാന്‍ മടിയുള്ള പലരും അരിജിത്തിന് അവസരം നല്‍കാന്‍ മടിച്ചിരുന്നു. എന്നാല്‍ എന്നും അരിജിത്തിനെ പോലൊരു ഗായകനെ പിടിച്ചു കെട്ടി നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. താരം ശക്തമായി തന്നെ തിരികെ വരികയും വീണ്ടും ഹിറ്റുകള്‍ സമ്മാനിക്കുകയും ചെയ്തു.

Recommended Video

Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?
അന്തിം

അതേസമയം അന്തിം ആണ് സല്‍മാന്‍ ഖാന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് സല്‍മാന്‍ ഖാന്റേതായി പുറത്തിറങ്ങാനുളളത്. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രമായ ടൈഗര്‍ ത്രീയാണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. പിന്നാലെ ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയിലും ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലും അതിഥി വേഷത്തിലും സല്‍മാന്‍ എത്തുന്നുണ്ട്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X