ഞാന്‍ നല്ല ഇടി ഇടിക്കും, അവള്‍ക്ക് താങ്ങാന്‍ പറ്റില്ല; ഐശ്വര്യയെ തല്ലിയെന്ന് സമ്മതിച്ച സല്‍മാന്‍ ഖാന്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. ഇന്നും സല്‍മാന്‍ ഖാന്റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുന്നു. ഓണ്‍ സ്‌ക്രീനില്‍ എന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണ് സല്‍മാന്‍ ഖാന്‍. അതുകൊണ്ട് തന്നെ വിവാദങ്ങളും എന്നും സല്‍മാന്‍ ഖാനൊപ്പമുണ്ട്. തന്റെ ആരേയും കൂസാത്ത പെരുമാറ്റത്തിന്റെ പേരില്‍ പരുക്കനെന്നും അഹങ്കാരിയെന്നുമൊക്കെ വിളി കേള്‍ക്കേണ്ടി വരാറുണ്ട് സല്‍മാന്‍ ഖാന്.

സല്‍മാന്‍ ഖാന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സല്‍മാന്റെ പ്രണയങ്ങളും എന്നും വാര്‍ത്തയായി മാറിയിട്ടുണ്ട്. സല്‍മാന്‍ ഖാന്റെ പ്രണയങ്ങളില്‍ വിവാദമായി മാറിയ ഒന്നായിരുന്നു ഐശ്വര്യ റായുമായുള്ളത്. ഐശ്വര്യയെ സല്‍മാന്‍ ഖാന്‍ മര്‍ദ്ദിച്ചതായടക്കം ആരോപണങ്ങളുണ്ട്. സല്‍മാനൊപ്പം ഇനിയൊരിക്കലും താന്‍ അഭിനയിക്കില്ലെന്ന് വരെ ഐശ്വര്യ പിന്നീട് പറഞ്ഞിട്ടുണ്ട്.

Aishwarya Rai

ഇപ്പോഴിതാ സല്‍മാന്റെ പഴയൊരു അഭിമുഖത്തിന്റെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താന്‍ ഒരു സ്ത്രീയെ തല്ലിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുന്ന സല്‍മാന്‍ ഖാന്‍ ആണ് വീഡിയോയിലുള്ളത്. തന്നെ സല്‍മാന്‍ ഖാന്‍ മര്‍ദ്ദിച്ചുവെന്ന ഐശ്വര്യയുടെ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലിന് ശേഷമുള്ള അഭിമുഖമാണിത്. അഭിമമുഖത്തില്‍ താരത്തോടായി എപ്പോഴെങ്കിലും സ്ത്രീകള്‍ക്ക് നേരെ കയ്യുയര്‍ത്തിയിട്ടുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. അതിന് സല്‍മാന്‍ നല്‍കിയ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു.

തനിക്കെതിരെയുള്ള ആരോപണം അംഗീകരിക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍ ചെയ്തത്. ''ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്് അവള്‍ പറയുന്നുണ്ടല്ലോ'' എന്നും സല്‍മാന്‍ പറയുന്നുണ്ട്. അതേസമയം തന്നോട് മുമ്പ് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ദേഷ്യത്തില്‍ ടേബിള്‍ ഇടിച്ച് പൊട്ടിച്ചതിനെക്കുറിച്ചും സല്‍മാന്‍ ഖാന്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ''ഞാന്‍ ആരേയെങ്കിലും ഇടിക്കുകയാണെങ്കില്‍ അതൊരു അടി തന്നെയായിരിക്കും. ഞാന്‍ ശരിക്കും ദേഷ്യപ്പെട്ടിട്ടുണ്ടാകും. എന്റെ ഏറ്റവും ബെസ്റ്റ് തന്നെ ഞാന്‍ കൊടുക്കും. അവള്‍ അതിനെ അതിജീവിച്ചിട്ടുണ്ടാകില്ല' എന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്.

അഭിമുഖത്തില്‍ സല്‍മാന്‍ ഖാനോ റിപ്പോര്‍ട്ടറോ ഐശ്വര്യയുടെ പേര് പറയുന്നില്ല. എന്നാല്‍ ഐശ്വര്യയുമായുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു താരം മനസ് തുറന്നത് എന്ന് എല്ലാവര്‍ക്കും മനസിലായിരുന്നു. 2002 ലാണ് ഇരുവരും പിരിയുന്നത്. സല്‍മാനെതിരെ ഐശ്വര്യ പോലീസില്‍ പരാതിപ്പെടുക വരെയുണ്ടായിട്ടുണ്ട്. തുടര്‍ന്നാണ് താരം പരസ്യമായി തന്നെ സല്‍മാന്‍ ഖാനെതിരെ രംഗത്തെത്തുന്നതും മേലാല്‍ ഒരുമിച്ച് അഭിനയിക്കില്ലെന്നും പറയുന്നത്. ഇന്നു വരെ ഇരുവരും പിന്നീട് സ്‌ക്രീന്‍ പങ്കിട്ടിട്ടില്ല.

Aishwarya Rai

1998 ല്‍ ഹം ദില്‍ ദേ ചുക്കേ സനം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് സല്‍മാന്‍ ഖാനും ഐശ്വര്യ റായും പ്രണയത്തിലാകുന്നത്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഇരുവരും. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും പിരിയുകയായിരുന്നു. സല്‍മാന്‍ ദുശ്ലീലങ്ങളും അഗ്രസീവായ പെരുമാറ്റവുമാണ് പ്രണയ തകര്‍ച്ചയുടെ കാരണമായി പറയപ്പെടുന്നത്. പ്രണയം തകര്‍ന്നുവെങ്കിലും ഇന്നും ആരാധകര്‍ ഇവരെക്കുറിച്ച് സംസാരിക്കാറുണ്ട്.

ഐശ്വര്യ പിന്നീട് അഭിഷേക് ബച്ചനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും ആരാധ്യ എന്നൊരു മകളുമുണ്ട്. കഴിഞ്ഞ ദിവസമാണ് ഐശ്വര്യ പ്രധാന വേഷത്തിലെത്തിയ പൊന്നിയിന്‍ സെല്‍വന്‍ 2 റിലീസ് ചെയ്തത്. അതേസമയം സല്‍മാന്‍ ഖാന്‍ പിന്നീട് മറ്റ് പലരുമായും പ്രണയത്തിലായെങ്കിലും താരം ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. ടൈഗര്‍ പരമ്പരയിലെ ടൈഗര്‍ ത്രീയാണ് സല്‍മാന്‍ ഖാന്റെ പുറത്തിറങ്ങാനുള്ള സിനിമ.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X