For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കഴുത്തില്‍ കുത്തിന് പിടിച്ചു, ഷൂസില്‍ മൂത്രമൊഴിച്ചു; സംവിധായകനെ തല്ലി സല്‍മാന്‍ ഖാന്‍, പിറ്റേന്ന് മാപ്പും!

  |

  ബോളിവുഡിന്റെ സൂപ്പര്‍താരമാണ് സല്‍മാന്‍ ഖാന്‍. നിരവധി ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഓരോ സിനിമയ്ക്കായും ആരാധകര്‍ കാത്തിരിക്കുകയാണ്. ഓരോ സിനിമകളിലും മുന്നത്തെ സിനിമയുടെ റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറി വരികയാണ് സല്‍മാന്‍ ഖാന്‍ എന്ന താരം. ഓണ്‍സ്‌ക്രീനിലെ സല്‍മാന്‍ ഖാനെ പോലെ എപ്പോഴും വാര്‍ത്തകളിലും ചര്‍ച്ചകളിലും നിറഞ്ഞു നില്‍ക്കുന്നയാളാണ് ഓഫ് സ്‌ക്രീനിലെ സല്‍മാന്‍ ഖാനും. വര്‍ഷങ്ങള്‍ നീണ്ട കരിയരില്‍ വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലായിരുന്നു.

  മഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാം

  ഐശ്വര്യ റായ് മുതല്‍ കത്രീന കൈഫ് വരെയുള്ള പ്രണയങ്ങളും കേസുകളും സ്വന്തം സ്വഭാവത്തിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളുമെല്ലാം സല്‍മാന്‍ ഖാനെ വാര്‍ത്തകളിലും നിറ സാന്നിധ്യമാക്കി മാറ്റുകയായിരുന്നു. സല്‍മാന്‍ ഖാന്റെ ദേഷ്യവും പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നിയന്ത്രം വിട്ട് പെരുമാറി ഒരുപാട് തവണ അദ്ദേഹം പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒന്നായിരുന്നു ഫിലിം മേക്കര്‍ സുഭാഷ് ഗായിയുമായുണ്ടായ പ്രശ്‌നം.

  രണ്ടായിരങ്ങളുടെ തുടക്കത്തിലായിരുന്നു സംഭവം. 2002 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ് എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയത്. തന്റെ അന്നത്തെ കാമുകിയായിരുന്ന ഐശ്വര്യ റായിയോട് താന്‍ മോശമായി പെരുമാറുകയും മര്‍ദ്ദിച്ചുവെന്നുമുള്ള ആരോപണങ്ങളെക്കുറച്ച് സംസാരിക്കവെയായിരുന്നു സല്‍മാന്‍ ഖാന്‍ സുഭാഷ് ഗായ് അധ്യായം വെളിപ്പെടുത്തിയത്. പലരും കരുതുന്നത് പോലെ താന്‍ ദേഷ്യക്കാരനല്ലെന്നും ഒരിക്കല്‍ മാത്രമാണ് ദേഷ്യപ്പെട്ട് കൈയ്യുയര്‍ത്തിയതെന്നും അത് സുഭാഷ് ഗായ്‌ക്കെതിരെ ആണെന്നുമായിരുന്നു സല്‍മാന്‍ ഖാന്റെ കുറ്റസമ്മതം. ആ വാക്കുകളിലേക്ക്.

  ''ഞാന്‍ എന്നെ തന്നെ ഒരുപാട് ഉപദ്രവിപ്പിച്ചിട്ടുണ്ട്. എനിക്ക് മറ്റാരേയും വേദനിപ്പിക്കാനാകില്ല. ഞാന്‍ ആകെ തല്ലിയിട്ടുള്ളത് സുഭാഷ് ഗായിയെയാണ്. എന്നിട്ടും ഞാന്‍ പിറ്റേന്ന് തന്നെ അദ്ദേഹത്തോട് മാപ്പ് ചോദിച്ചു'' എന്നായിരുന്നു സല്‍മാന്‍ ഖാന്റെ കുറ്റസമ്മതം. എന്തുകൊണ്ടാണ് താന്‍ അദ്ദേഹത്തോട് മോശമായി പെരുമാറിയതെന്നും സല്‍മാന്‍ ഖാന്‍ വിശദീകരിക്കുന്നുണ്ട്.

  ''ആ വ്യക്തി എന്നെ സ്പൂണ്‍ വച്ച് തല്ലി, ഒരു പ്ലേറ്റ് എന്റെ മുഖത്ത് അടിച്ച് പൊട്ടിക്കാന്‍ നോക്കി. എന്റെ ഷൂസില്‍ മൂത്രമൊഴിക്കുകയും എന്റെ കഴുത്തില്‍ കുത്തിന് പിടിക്കുകയും ചെയ്തു. എനിക്ക് സ്വയം നിയന്ത്രിക്കാന്‍ സാധിച്ചില്ല. എന്നിട്ട് എന്ത് സംഭവിച്ചുവെന്ന് കണ്ടില്ലേ, ഞാന്‍ പിറ്റേ ദിവസം തന്നെ അയാളോട് പോയി മാപ്പ് പറയുകയായിരുന്നു'' എന്നും സല്‍മാന്‍ ഖാന്‍ പറയുന്നു.

  എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് സുഭാഷ് ഗായ് തുറന്ന് പറഞ്ഞത് മറ്റൊരു വശമായിരുന്നു. നണക്കേടുണ്ടാക്കുന്നതും സങ്കടപ്പെടുത്തുന്നതുമായി സംഭവം എന്നായിരുന്നു വഴക്കിനെക്കുറിച്ച് ഗായ് പറഞ്ഞത്. ''കുറ്റബോധമുള്ളൊരു കുട്ടിയെ പോലെ സല്‍മാന്‍ എന്റെ മുന്നില്‍ വന്നു നിന്നു. കഴിഞ്ഞ രാത്രി എന്താണ് സംഭവിച്ചതെന്ന് ഞാന്‍ അവനോട് ചോദിച്ചു. അച്ഛന്‍ പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാന്‍ ഇവിടേക്ക് വന്നതെന്നായിരുന്നു അവന്റെ മറുപടി. അപ്പോള്‍ നിനക്ക് കുറ്റബോധമില്ലേ എന്ന് ഞാന്‍ ചോദിച്ചു. തീര്‍ച്ചയായും എന്നായിരുന്നു അവന്റെ മറുപടി. അങ്ങനെയാണ് ഞങ്ങള്‍ ആ പ്രശ്‌നം പരിഹരിച്ചത്'' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

  Also Read: വലത് കണ്ണിന് കാഴ്ച കുറവാണ്; ഭാര്യയ്‌ക്കൊപ്പം പൊതുവേദിയിലെത്തിയ ബാല ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു

  SS Rajamouli refused to work with Salman Khan, here’s why? | FilmiBeat Malayalam

  അതേസമയം തുടര്‍ പരാജയങ്ങളുടെ ക്ഷീണത്തിലാണ് സല്‍മാന്‍ ഖാന്‍ ഇപ്പോള്‍. അവസാനം പുറത്തിറങ്ങിയ ഭാരതും രാധെയും പ്രതീക്ഷിച്ചത് പോലൊരു വിജയമായി മാറിയില്ല. എന്നാല്‍ ഇനി വരാനിരിക്കുന്നത് എല്ലാം വലിയ സിനിമകളാണ്. അന്തിം ആണ് റിലീസിന് തയ്യാറായി നില്‍ക്കുന്ന സിനിമ. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്ത് വരികയും വൈറലായി മാറുകയും ചെയ്തിരുന്നു.

  ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രമായ ടൈഗര്‍ ത്രീയുടെ ചിത്രീകരണത്തിനായി വിദേശത്താണ് സല്‍മാന്‍ ഖാന്‍ ഇപ്പോള്‍. മൂന്നാം ഭാഗത്തിലും കത്രീന കൈഫ് തന്നെയാണ് നായിക. ഇതിനിടെ ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയില്‍ അതിഥി വേഷത്തിലും സല്‍മാന്‍ ഖാന്‍ എത്തുന്നുണ്ട്. ഷാരൂഖും ഈ ചിത്രത്തിലുണ്ട്. ഇതോടെ ഖാന്‍ ത്രയം ഒരുമിക്കുകയാണെന്നത് ആരാധകര്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയാണ്.

  Read more about: salman khan
  English summary
  When Salman Khan Accepted He Slapped Subhash Ghai But Appologized The Next Day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X