മദ്യലഹരിയില്‍ സല്‍മാനെ കെട്ടിപ്പിടിച്ചും അടുത്തിടപഴകിയും ട്വിങ്കിള്‍; സല്‍മാനെ തല്ലി അക്ഷയ് കുമാര്‍!

ബോളിവുഡിലെ മുന്‍ നിര നായികമാരില്‍ ഒരാളായിരുന്നു ഒരിക്കല്‍ ട്വിങ്കിള്‍ ഖന്ന. രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളായ ട്വിങ്കിള്‍ അവരുടെ പാതയിലൂടെയാണ് സിനിമയിലെത്തുന്നത്. എന്നാല്‍ സിനിമയില്‍ അച്ഛന്റേയും അമ്മയുടേയും വിജയം ആവര്‍ത്തിക്കാന്‍ ട്വിങ്കിളിന് സാധിച്ചിരുന്നില്ല. ഇതോടെ താരം സിനിമ ജീവിതം ഉപേക്ഷിച്ച് എഴുത്തുകാരിയായി മാറുകയായിരുന്നു. എഴുത്തുകാരിയെന്ന നിലയില്‍ വിജയം കൈവരിക്കാന്‍ ട്വിങ്കിളിന് സാധിച്ചിരുന്നു.

അതേസമയം ട്വിങ്കിള്‍ ഖന്നയുടെ വ്യക്തിജീവിതം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. നടന്‍ അക്ഷയ് കുമാറാണ് ട്വിങ്കിളിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ട് മക്കലാണുള്ളത്. ഇപ്പോഴിതാ ട്വിങ്കിള്‍ ഖന്നയുടെ പഴയൊരു കഥ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ട്വിങ്കിള്‍ ഖന്നയുടെ പേരില്‍ അക്ഷയ് കുമാറും സല്‍മാന്‍ ഖാനും തമ്മില്‍ വഴക്കിലേക്ക് നയിച്ച സംഭവമാണ് ചര്‍ച്ചയാകുന്നത്.

Salman Khan

ട്വിങ്കിള്‍ ഖന്നയും സല്‍മാന്‍ ഖാനും ഒരുമിച്ച് ജബ് പ്യാര്‍ കിസി സേ ഹോത്താ ഹേ എന്ന റൊമാന്റിക് സിനിമയില്‍ അഭിനയിച്ചിരുന്നു. ചിത്രീകരണത്തിനിടെ ഇരുവരും തമ്മില്‍ നല്ല സൗഹൃദം ഉടലെടുക്കുകയും ചെയ്തു. പിന്നീട് ബോണി കപൂറിന്റെ മകന്‍ അര്‍ജുന്‍ കപൂറിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ട്വിങ്കിള്‍ എത്തിയിരുന്നു. അവിടെ വച്ച് മദ്യ ലഹരിയില്‍ ട്വിങ്കിള്‍ ഖന്ന സല്‍മാന്‍ ഖാനുമായി അടുത്തിടപഴകിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മദ്യലഹരിയില്‍ സ്വയം മറന്ന ട്വിങ്കിള്‍ സല്‍മാനെ കെട്ടിപ്പിടിച്ചതും അടുത്തിടപഴകിയതും അക്ഷയ് കുമാറിനെ കുപിതിനാക്കി. ഇതോടെ അക്ഷയും സല്‍മാനും തമ്മില്‍ വഴക്കായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് പൂര്‍ണമായും ശരിയല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അന്ന് ട്വിങ്കിള്‍ മദ്യപിച്ചതും സല്‍മാനുമായി അടുത്തിടപഴകിയെന്നതും ശരി തന്നെ. എന്നാല്‍ അക്ഷയും സല്‍മാനും തമ്മില്‍ വഴക്കുണ്ടായി എന്നത് ശരിയല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Salman Khan

അതേസമയം സല്‍മാനും ട്വിങ്കിളും തമ്മില്‍ അത്തരത്തിലൊരു ബന്ധവുമില്ലെന്നും ചിലര്‍ പറയുന്നു. സല്‍മാന്‍ ഖാന്‍ തനിക്ക് സഹോദരനെ പോലെയാണെന്നാണ് ട്വിങ്കിള്‍ മുമ്പ് പറഞ്ഞിട്ടുള്ളതെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം മറ്റൊരാള്‍ പറയുന്നത് ഒരുപക്ഷെ ട്വിങ്കില്‍ സല്‍മാന്‍ ഖാനുമായി അടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും സല്‍മാന്‍ ഖാന്‍ അവളെ അവഗണിക്കുകയായിരുന്നു എന്നാണ്. സല്‍മാന്‍ ഖാനുമായി വഴക്കുണ്ടാക്കാന്‍ അക്ഷയ് കുമാര്‍ ശ്രമിക്കില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം തന്റെ സിനിമാ ജീവിതത്തിലേക്ക് ഇനി മടങ്ങി വരില്ലെന്ന് പ്രഖ്യാപിച്ച നടിയാണ് ട്വിങ്കിള്‍ ഖന്ന. അഭിനയിച്ച പതിമൂന്ന് സിനിമകളില്‍ ഭൂരിഭാഗവും പരാജയപ്പെട്ടതോടെയാണ് ട്വിങ്കിള്‍ അഭിനയം നിര്‍ത്തുന്നത്. പിന്നീട് താരം മാധ്യമ പ്രവര്‍ത്തനത്തിലേക്ക് തിരിയുകയായിരുന്നു. അധികം വൈകാതെ എഴുത്തുകാരിയായും ട്വിങ്കിള്‍ സാന്നിധ്യം അറിയിച്ചു. ട്വിങ്കിള്‍ ഖന്നയുടെ പുസ്തകം ബെസ്റ്റ് സെല്ലറായി മാറിയിരുന്നു.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X