നിന്നെ കൊല്ലും, നിന്റെ കുടുംബത്തെ തീര്‍ക്കും! ഐശ്വര്യയെ ഭീഷണിപ്പെടുത്തി സല്‍മാന്‍; ഫോണ്‍കോള്‍ പുറത്ത്!

ഐശ്വര്യ റായ്-സല്‍മാന്‍ ഖാന്‍ പ്രണയ കഥ ബോളിവുഡിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പ്രണയങ്ങളിലൊന്നാണ്. സിനിമാക്കഥയെ വെല്ലുന്ന നാടകീയത നിറഞ്ഞതായിരുന്നു ആ പ്രണയം. സല്‍മാന്‍ ഖാനെതിരെ ഐശ്വര്യ നടത്തിയ തുറന്ന് പറച്ചിലുകളും നിയമപോരാട്ടവുമെല്ലാം ബോളിവുഡിനെയാകെ പിടിച്ചുലച്ചതാണ്. ഓണ്‍ സ്‌ക്രീനില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളേക്കാളൊക്കെ ധീരയാണ് ഓഫ് സ്‌ക്രീനിലെ ഐശ്വര്യ എന്ന് ലോകം തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.

വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ബന്ധമായിരുന്നു ഐശ്വര്യയുടേയും സല്‍മാന്‍ ഖാന്റേയും. ഒരിക്കല്‍ ഇരുവരുടേയും ഫോണ്‍ കോളുകള്‍ ചോര്‍ത്തപ്പെടുക വരെയുണ്ടായി. ടെലിവിഷന്‍ ചാനലുകളിലൂടെ പുറത്ത് വന്ന ഓഡിയോകളില്‍ സല്‍മാന്‍ ഖാനും ഐശ്വര്യയും തമ്മില്‍ അധോലോകത്തെക്കുറിച്ചടക്കം ചര്‍ച്ച ചെയ്തിരുന്നു. സല്‍മാന്‍ ഐശ്വര്യയേയും കുടുംബത്തേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഓഡിയോയിലുണ്ടായിരുന്നു.

Aishwarya Rai

സല്‍മാനും ഐശ്വര്യയും പ്രണയത്തിലായിരുന്ന സമയത്ത് ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയാണ് പുറത്ത് വന്നത്. അധോലോക നേതാവ് അബു സലീം നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനും ഡാന്‍സ് ചെയ്യാനും സല്‍മാന്‍ ഖാന്‍ ഐശ്വര്യയോട് ആവശ്യപ്പെടുന്നതായിരുന്നു ഓഡിയോ. എന്നാല്‍ ഐശ്വര്യ തയ്യാറായില്ല. തങ്ങളുടെ ഫോണ്‍ റോ റെക്കോര്‍ഡ് ചെയ്യുന്നുണ്ടാകുമെന്നും മിണ്ടാതിരിക്കാനും ഐശ്വര്യ സല്‍മാനോട് പറയുന്നുണ്ട്.

എന്നാല്‍ മദ്യപിച്ചിരുന്ന സല്‍മാന്‍ ഖാന്‍ ഐശ്വര്യയെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയായിരുന്നു. 2001 ഓഗസ്റ്റിലായിരുന്നു ഐശ്വര്യയുടേയും സല്‍മാന്റേയും ഫോണ്‍ കോളുകള്‍ ചോര്‍ത്തപ്പെട്ടത്. സല്‍മാന്റെ ചോരി ചോരി ചുപ്‌കെ എന്ന ചിത്രം അധോലോക നേതാവ് ഛോട്ടാ ഷക്കീലാണ് നിര്‍മ്മിക്കുന്നത് എന്ന് അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐശ്വര്യയെ സല്‍മാന്‍ ഖാന്‍ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതുമൊക്കെ ഓഡിയോയിലൂടെ പുറത്ത് വന്നിരുന്നു.

അബു സലീമിന്റെ പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യാന്‍ സല്‍മാന്‍ ഖാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഐശ്വര്യ നിഷേധിച്ചു. ഫോണുകള്‍ ടാപ്പ് ചെയ്യപ്പെട്ടേക്കാമെന്നും മിണ്ടാതിരിക്കുവെന്നും ഐശ്വര്യ പലവട്ടം സല്‍മാന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇരുവരും പരസ്പരം അസഭ്യ വാക്കുകള്‍ വിളിക്കുന്നതായും ഓഡിയോയില്‍ കേള്‍ക്കാമായിരുന്നു. ''നീ സലീമിന്റെ ഷോ ചെയ്യുന്നുണ്ടോ ഇല്ലയോ? എനിക്കറിയണം നീ ചെയ്യുന്നുണ്ടോ ഇല്ലയോ'' എന്നാണ് സല്‍മാന്‍ പറയുന്നത്.

''ആണോ, നീ മദ്യപിച്ചിട്ടുണ്ടല്ലോ?'' എന്ന് ഐശ്വര്യ പറയുന്നു. ''നീ അബു സലീമിന്റെ ഷോ ചെയ്യുന്നുണ്ടോ ഇല്ലയോ, ഉണ്ടോ ഇല്ലെയോ?'' എന്ന് സല്‍മാന്‍ ആവര്‍ത്തിക്കുന്നു. നിങ്ങളുടെ ഫോണ്‍ ചോര്‍ത്തപ്പെടുന്നുണ്ടാകാം എന്ന് ഐശ്വര്യ പറയുന്നു. പിന്നാലെ അധോലോകവുമായി തനിക്കുള്ള ബന്ധം പറഞ്ഞ് ഐശ്വര്യയെ ഭീഷണിപ്പെടുത്തുകയാണ് സല്‍മാന്‍ ഖാന്‍. എന്നാല്‍ ഐശ്വര്യ വഴങ്ങാന്‍ തയ്യാറായില്ല. ഇതോടെ സല്‍മാന്റെ നിയന്ത്രണം നഷ്ടമായി.

Aishwarya Rai

''നീ എന്നെ തെറിവിളിച്ചു. എനിക്ക് അബു സലീമിനെ അറിയാം, ഛോട്ടാ ഷക്കീലിനെ അറിയാം. എനിക്ക് ദാവൂദ് ഇബ്രാഹിമിനേയും ഛോട്ടാ രാജനേയും അറിയാം. ഗുരു സത്തമിനേയും എല്ലാ അധോലോകക്കാരേയും അറിയാം. ഐശ്വര്യ എന്നോട് ഇങ്ങനെ സംസാരിച്ചുവെന്ന് പറഞ്ഞാല്‍ അവര്‍ നിന്നെ വെടിവെക്കും. ആദ്യം അച്ഛനെ. പിന്നെ സഹോദരനെ. പിന്നെ അവളെ. ആദ്യം കാലില്‍, പിന്നെ തുടയില്‍, പിന്നെ കൈയില്‍, എന്ന് ഞാന്‍ പറഞ്ഞാല്‍. എനിക്ക് അതിനുള്ള അധികാരമുണ്ട്. എനിക്ക് അത് സാധിക്കുമെന്ന് നിനക്ക് അറിയാമല്ലോ. അതൊരു വസ്തുതയാണ്'' എന്നാണ് സല്‍മാന്‍ ഐശ്വര്യയോട് പറഞ്ഞത്.

ഒടുവില്‍ ഐശ്വര്യ സംസാരം അവസാനിപ്പിച്ച് പോവുകയായിരുന്നു. 2001 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലം സല്‍മാന്റെ ഫോണ്‍കോളുകള്‍ ചോര്‍ത്തിയതായി പിന്നീട് മഹാരാഷ്ട്ര സര്‍ക്കാര്‍ തന്നെ സ്ഥിരീകരിച്ചിരുന്നു. അതേസമയം പുറത്ത് വന്ന ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഐശ്വര്യ കൂട്ടാക്കിയിരുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X