എന്നെ വിട്ട് രണ്‍ബീറിന്റെ കൂടെ പോകരുത്! അടിച്ച് പൂസായി കത്രീനയുടെ ബില്‍ഡിംഗില്‍ ബഹളം വച്ച് സല്‍മാന്‍
തന്റെ ഓണ്‍ സ്‌ക്രീന്‍ പ്രണയങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീന്‍ പ്രണയങ്ങളുടെ പേരിലും പ്രശസ്തനാണ് സല്‍മാന്‍ ഖാന്‍. സിനിമകളേക്കാള്‍ നാടകീയമാണ് സല്‍മാന്‍ ഖാന്റെ മിക്ക പ്രണയങ്ങളും അവസാനിച്ചത്. സല്‍മാന്‍ ഖാന്റെ പ്രണയങ്ങളില്‍ ഏറെ പ്രശസ്തമായ ഒന്നാണ് കത്രീന കൈഫുമായുള്ളത്. ഇരുവരും വളരെകാലം പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമാണ് കത്രീനയും സല്‍മാനും പിരിയുന്നത്.
സല്‍മാന്‍ ഖാനുമായി പിരിഞ്ഞ ശേഷമാണ് കത്രീന കൈഫ് രണ്‍ബീര്‍ കപൂറുമായി അടുപ്പത്തിലാകുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെയാണ് പ്രണയത്തിലാകുന്നത്. കത്രീനയും രണ്‍ബീറും ഒരുമിച്ച് നടത്തിയ വിദേശയാത്രയുടെ ചിത്രങ്ങള്‍ പുറത്തായതോടെയാണ് ഈ പ്രണയം ചര്‍ച്ചയായി മാറുന്നത്. വിദേശ ബീച്ചില്‍ രണ്‍ബീറിനൊപ്പം ബിക്കിനിയണിഞ്ഞ് നടക്കുന്ന കത്രീനയുടെ ചിത്രം കാട്ടുതീ പോലെയാണ് വൈറലായത്.

എന്നാല്‍ ഈ ബന്ധം അംഗീകരിക്കാന്‍ സല്‍മാന്‍ ഖാന് സാധിച്ചില്ല. മുമ്പൊരിക്കല്‍ വിവാഹത്തിന്റെ വക്കില്‍ നിന്നും പിരിഞ്ഞു പോയ ഐശ്വര്യ റായ് വിവേക് ഒബ്‌റോയുമായി അടുപ്പത്തിലായപ്പോഴും സല്‍മാന്‍ ഖാന്‍ ഇതുപോലെ കലിപ്പിലായിരുന്നു. ദേഷ്യം അടക്കാന്‍ പറ്റാതെ കത്രീനയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു സല്‍മാന്‍ ഖാന്‍. അര്‍ധ രാത്രി മദ്യപിച്ച് കത്രീനയുടെ ബില്‍ഡിംഗിന് മുന്നിലെത്തിയ സല്‍മാന്‍ ഖാന്‍ ബഹളം വച്ച് രംഗം വഷളാക്കുകയായിരുന്നു.
''രണ്‍ബീറിന്റെ കൂടെ പോകരുത്. നീ ചെയ്യുന്നത് തെറ്റാണ്. അവന്‍ നിന്റെ ഹൃദയം തകര്‍ത്ത് കടന്നു കളയും. രണ്‍ബീറിന് വേണ്ടി എന്ന ഉപേക്ഷിച്ചതില്‍ നീ പിന്നീട് വേദനിക്കും'' എന്നായിരുന്നു അടിച്ചു പൂസായി കത്രീനയുടെ ബില്‍ഡിംഗിന് മുന്നിലെത്തിയ സല്‍മാന്‍ വിളിച്ച് കൂവിയത്. തന്നെ ഉപേക്ഷിച്ച് പോകരുതെന്ന് സല്‍മാന്‍ ഖാന്‍ കത്രീനയോട് അപേക്ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നായപ്പോള്‍ സല്‍മാന്റെ മാനേജറും ഡ്രൈവറും ചേര്‍ന്ന് താരത്തെ അവിടെ നിന്നും കൊണ്ടു പോവുകയായിരുന്നു. എന്തായാലും കത്രീന സല്‍മാന്റെ അപേക്ഷ കേട്ടില്ല. രണ്‍ബീറും കത്രീനയും ഏറെ നാള്‍ പ്രണയത്തിലായിരുന്നു. കാലം മായ്ക്കാത്ത മുറിവില്ല എന്ന് പറയുന്നത് പോലെ സല്‍മാന്‍ ഖാനും കത്രീനയും തമ്മിലുള്ള പ്രശ്‌നങ്ങളും അവസാനിച്ചു. ഇരുവരും പിന്നീടും ഒരുമിച്ച് അഭിനയിച്ചു. ഇപ്പോഴിതാ കത്രീനയും സല്‍മാന്‍ ഖാനും ഒരുമിക്കുന്ന ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രവും റിലീസിനെത്തുകയാണ്.

അതേസമയം രണ്‍ബീറും കത്രീനയും നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് പിരിയുന്നത്. കത്രീന പിന്നീട് വിക്കി കൗശലുമായി പ്രണയത്തിലായി. തുടര്‍ന്ന് വിവാഹം കഴിക്കുകയും ചെയ്തു. രണ്‍ബീര്‍ കപൂറാകട്ടെ ആലിയ ഭട്ടുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. സല്‍മാന്‍ ഖാന്‍ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്.
കിസി കാ ഭായ്, കിസി കാ ജാന്‍ ആണ് സല്‍മാന്‍ ഖാന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ടൈഗര്‍ ത്രീയാണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. നേരത്തെ ഷാരൂഖ് ഖാന്‍ ചിത്രം പഠാനില്‍ അതിഥി വേഷത്തിലും സല്‍മാന്‍ ഖാന്‍ എത്തിയിരുന്നു. ഫോണ്‍ഭൂത് ആണ് കത്രീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ടൈഗര്‍ ത്രീയ്ക്ക് പിന്നാലെ കത്രീനയുടേതായി റിലീസ് ചെയ്യാനുള്ള സിനിമ മെറി ക്രിസ്തുമസ് ആണ്. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്‍.


Click it and Unblock the Notifications











