കത്രീനയെ നായികയാക്കണം! നടിയുടെ കയ്യും പിടിച് സല്‍മാന്‍ സംവിധായകന്റെ മുന്നില്‍; അവിടെ പിന്നെ സംഭവിച്ചത്
ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ബോളിവുഡിന്റെ താരറാണിയാണ് കത്രീന കൈഫ്. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഫലം വാങ്ങുന്ന, മുന്‍നിര നായികയാണ് കത്രീന കൈഫ്. ബോളിവുഡിലെ താരകുടുംബത്തിന്റെ പാരമ്പര്യമോ ഇന്ത്യയില്‍ വേരുകളോ ഇല്ലാതെയാണ് കത്രീന കൈഫ് നടിയാകാന്‍ വരുന്നത്. ആദ്യ സിനിമ കനത്ത പരാജയമായിരുന്നിട്ടും, പലരും എഴുതിത്തള്ളിയിട്ടും തന്റെ കഠിനാധ്വാനത്തിലൂടെ ബോളിവുഡിലെ ഏറ്റവും മൂല്യമുള്ള താരങ്ങളില്‍ ഒരാളായി വളരുകയായിരുന്നു കത്രീന കൈഫ്.
കത്രീനയുടെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കത്രീനയുടെ പ്രണയങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായി മാറിയത് സല്‍മാന്‍ ഖാനുമായുള്ള പ്രണയമായിരുന്നു. ഇരുവരും ഏറെനാള്‍ പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ വക്കോളം എത്തിയിരുന്ന ബന്ധമായിരുന്നു കത്രീനയുടേയും സല്‍മാന്റേയും. പ്രണയ ബന്ധം അവസാനിച്ചുവെങ്കിലും സുഹൃത്തുക്കളാണ് ഇന്ന് കത്രീനയും സല്‍മാന്‍ ഖാനും.

കത്രീനയുടെ കരിയറിന്റെ തുടക്കകാലത്ത് സല്‍മാന്‍ ഖാന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. പല സംവിധായകരോടും നായികയായി കത്രീനയുടെ പേര് സല്‍മാന്‍ തന്നെ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരു സംവിധായകനാണ് സഞ്ജയ് ലീല ബന്‍സാലി. ബാജിറാവു മസ്താനിയേക്കുറിച്ച് ബന്‍സാലി ആലോചിച്ചു കൊണ്ടിരിക്കെയാണ് സല്‍മാന്‍ ഖാന്‍ സമീപിക്കുന്നത്.
ബന്‍സാലിയുമായുള്ള സൗഹൃദം മനസില്‍ വച്ചാണ് സല്‍മാന്‍ ഖാന്‍ കത്രീനയേയും കൂട്ടി അദ്ദേഹത്തിന്റെ അരികിലെത്തുന്നത്. തന്റെ ആവശ്യം ബന്‍സാലി നിരസിക്കുമെന്ന് സല്‍മാന്‍ ഖാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. എന്നാല്‍ ബാജിറാവു മസ്താനിയില്‍ മസ്താനിയായി കത്രീനയെ അഭിനയിപ്പിക്കാനാകില്ല എന്ന് സഞ്ജയ് ലീല ബന്‍സാലി തീര്‍ത്തു പറഞ്ഞു. അതിന് വ്യക്തമായ കാരണവും ബന്‍സാലി നല്‍കി.
കത്രീനയുടെ ഭാഷയായിരുന്നു കാരണം. മസ്താനിയ്ക്ക് നീളത്തിലുള്ള ഹിന്ദിയും ഉറുദു ഡയലോഗുകളുണ്ടായിരുന്നു. എന്നാല്‍ കത്രീനയ്ക്കാകട്ടെ ഹിന്ദിയില്‍ നമസ്‌തേ, കൈസേ ഹേ ആപ്പ് എന്ന രണ്ട് വാചകങ്ങള്‍ മാത്രമേ അറിയുകയുള്ളൂ. എന്നാല്‍ സല്‍മാന്‍ പിന്മാറാന്‍ തയ്യാറായില്ല. ''കുഴപ്പമില്ല, അത് നമുക്ക് ശരിയാക്കാം. നീ ഞങ്ങളെ രണ്ട് പേരെയും വച്ചെടുത്താല്‍ മതി'' എന്നായി സല്‍മാന്‍ ഖാന്‍. പക്ഷെ ബന്‍സാലി തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയില്ല.

ബന്‍സാലിയുടെ പ്രതികരണം സല്‍മാന്‍ ഖാന് സ്വാഭാവികമായും ദേഷ്യമുണ്ടാക്കി. അവിടെ നിന്നും കുപിതനായാണ് സല്‍മാന്‍ ഖാന്‍ തിരിച്ചു പോയത്. അധികം വൈകാതെ ആ സിനിമയില്‍ നിന്നും സല്‍മാന്‍ ഖാനും ഇല്ലാതായി. പിന്നീട് രണ്‍വീര്‍ സിംഗിനെയാണ് ബന്‍സാലി നായകനാക്കിയത്. സല്‍മാന്‍ ചോദിച്ച മസ്താനിയുടെ നായിക വേഷത്തില്‍ അഭിനയിച്ചത് ദീപിക പദുക്കോണും. ചിത്രം വലിയ വിജയമായി മാറുകയും ചെയ്തു.
ഇന്ന് കത്രീന കൈഫ് എന്തായാലും താന്‍ ആഗ്രഹിച്ചിരുന്ന താരത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്. നിരവധി സിനിമകളാണ് കത്രീനയുടേതായി അണിയറയിലുള്ളത്. സല്‍മാന്‍ ഖാനുമായി വീണ്ടും ഒരുമിക്കുന്ന ടൈഗര്‍ ത്രീ, മെറി ക്രിസ്തുമസ് എന്നിവയാണ് കത്രീനയുടെ അണിയറയിലുള്ള സിനിമകള്‍. ഫോണ്‍ ഭൂത് ആണ് കത്രീനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല.


Click it and Unblock the Notifications











