ഞാനാരെന്ന് നിന്റെ അച്ഛനോട് പോയി ചോദിക്ക്! ജാഡയിട്ട സല്‍മാനെ ഐസാക്കി സൂപ്പര്‍ താരം

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാള്‍. സിനിമാ കുടുംബത്തില്‍ നിന്നുമാണ് സല്‍മാന്‍ ഖാന്‍ സിനിമയിലെത്തുന്നത്. പിന്നീട് ആരേയും അസൂയപ്പെടുത്തുന്നത്ര വലിയ താരമായി മാറുകയായിരുന്നു. തന്റെ പ്രകടനത്തെ വിമര്‍ശിക്കുന്നവര്‍ക്ക് പോലും സല്‍മാന്‍ ഖാന്‍ എന്ന താരത്തിന് ആരാധകര്‍ക്കിടയിലുള്ള താരപദവിയെ അവഗണിക്കില്ല.

കരിയറില്‍ വിവാദങ്ങളും പ്രശ്‌നങ്ങളുമെല്ലാം പതിവാണ് സല്‍മാന്‍ ഖാന്. കേസുകളും ജയില്‍വാസവുമൊക്കെ സല്‍മാന്‍ ഖാന്റെ കരയറിലുണ്ട്. എന്നാല്‍ ഇതൊന്നും സല്‍മാനുള്ള ആരാധക പിന്തുണ കുറച്ചിട്ടില്ലെന്നതാണ് വാസ്തവം. അതേസമയം തന്റെ പെരുമാറ്റത്തിന്റെ നിരന്തരം വിമര്‍ശിക്കപ്പെടാറുമുണ്ട് സല്‍മാന്‍ ഖാന്‍. ആരാധകര്‍ മുതല്‍ മറ്റ് താരങ്ങളോട് വരെ മോശമായി പെരുമാറിയതിന്റെ പേരില്‍ വാര്‍ത്തയില്‍ ഇടം നേടിയിട്ടുണ്ട് സല്‍മാന്‍ ഖാന്‍.

ചുട്ടമറുപടി

തന്റെ താരപദവി നല്‍കുന്ന ധൈര്യത്തിന്റെ ബലത്തില്‍ പലപ്പോഴും സഹതാരങ്ങളോടും സല്‍മാന്‍ ഖാന്‍ മോശമായി പെരുമാറിയിട്ടുണ്ട്. താരത്തിന്റെ മുന്‍കാമുകിമാര്‍ മുതല്‍ മറ്റ് താരങ്ങള്‍ വരെ നടത്തിയ തുറന്നു പറച്ചിലുകള്‍ ഇതിന് ഉദാഹരണമായുണ്ട്. എന്നാല്‍ ഒരിക്കല്‍ സല്‍മാന്‍ ഖാന്‍ ഇങ്ങനെ കളിയാക്കാന്‍ ചെന്നപ്പോള്‍ ചുട്ടമറുപടി നല്‍കിയ താരമാണ് രാജ് കുമാര്‍. ബോളിവുഡിലെ ഐക്കോണിക് നായകമാരില്‍ ഒരാളാണ് രാജ് കുമാര്‍.

മേനെ പ്യാര്‍ കിയ

മേനെ പ്യാര്‍ കിയ എന്ന തന്റെ സിനിമയുടെ വന്‍ വിജയത്തോടെയാണ് സല്‍മാന്‍ ഖാന്‍ താരമായി മാറുന്നത്. സൂരജ് ബര്‍ജത്യയായിരുന്നു സിനിമയുടെ സംവിധാനം. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സംവിധാനം ചിത്രത്തിലുള്ളവര്‍ക്കും ബോളിവുഡിലെ മറ്റ് താരങ്ങള്‍ക്കുമൊക്കെയായ ഒരു സക്‌സസ് പാര്‍ട്ടി ഒരുക്കിയിരുന്നു. പാര്‍ട്ടിയില്‍ ബോളിവുഡിലെ മുന്‍നിര താരങ്ങളടക്കം വലിയൊരു താരനിര തന്നെ എത്തുകയും ചെയ്തിരുന്നു.

ഈ പാര്‍ട്ടിയില്‍ സംവിധായകന്റെ ക്ഷണം സ്വീകരിച്ച് എത്തിയതായിരുന്നു രാജ് കുമാറും. പാര്‍ട്ടി നടക്കുന്നിടത്തേക്ക് രാജ് കുമാര്‍ എത്തിയും സ്വാഭാവികമായും സ്വീകരിക്കാനായി സൂരജ് ഓടിയെത്തി. പിന്നാലെ തന്റെ നായകന്‍ സല്‍മാന്‍ ഖാനെ രാജ് കുമാറിന് പരിചയപ്പെടുത്തിക്കൊടുക്കാന്‍ സൂരജ് തീരുമാനിച്ചു. എന്നാല്‍ രാജ് കുമാറിനെ സല്‍മാന്‍ ഖാന് മനസിലായില്ല. ബോളിവുഡിലെ ഐക്കോണിക് ഹീറോയായ രാജ് കുമാറിനോട് നിങ്ങള്‍ ആരാണ്? എന്നായിരുന്നു സല്‍മാന്‍ ഖാന്‍ ആദ്യം ചോദിച്ചത്.

നിന്റെ അച്ഛനോട് പോയി ചോദിക്കൂ

തന്റെ മനസിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരനായിരുന്നു രാജ് കുമാറും. അതുകൊണ്ട് തന്നെ സല്‍മാന്റെ ചോദ്യം രാജ് കുമാറിന് ഇഷ്ടപ്പെട്ടില്ല. തുറന്നടിച്ചത് പോലെ തന്നെ രാജ് കുമാര്‍ മറുപടിയും നല്‍കി. ''മോനെ, ഞാനാരാണെന്ന് അറിയണമെങ്കില്‍ നിന്റെ അച്ഛനോട് പോയി ചോദിക്കൂ'' എന്നായിരുന്നു രാജ് കുമാറിന്റെ മറുപടി. ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് തിരക്കഥാകൃത്തുക്കൡലൊരാള സലീം ഖാന്‍ ആണ് സല്‍മാന്‍ ഖാന്റെ പിതാവ്. സലീമിനെ രാജ് കുമാറിന് അടുത്തറിയുകയും ചെയ്തു.

മാപ്പ്


രാജ് കുമാറിന്റെ മറുപടി കേട്ടതും സല്‍മാന്‍ ഖാന് തന്റെ തെറ്റ് മനസിലാവുകയും മാപ്പ് ചോദിക്കുകയുമായിരുന്നു. അതേസമയം രസകരമായ വസ്തുത എന്തെന്നാല്‍ മേനെ പ്യാര്‍ കിയ വന്‍ വിജയമായെങ്കിലും അത് തനിക്ക് ഉപകരിച്ചില്ലെന്നാണ് പിന്നീട് സല്‍മാന്‍ ഖാന്‍ പറഞ്ഞത്. ചിത്രത്തിലെ നായികയായ ഭാഗ്യശ്രീയായിരുന്നു ചിത്രത്തോടെ താരമായത്. പക്ഷെ സിനിമ റിലീസാകും മുമ്പേ ഭാഗ്യശ്രീ അഭിനയം നിര്‍ത്തി പോവുകയും ചെയ്തിരുന്നു. പിന്നീട് മാസങ്ങളോളം കാത്തിരുന്നാണ് തനിക്കൊരു സിനിമ ലഭിച്ചതെന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

അതേസമയം തന്റെ കരിയറിലെ മോശം സമയങ്ങളിലൊന്നിലൂടെയാണ് സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ കടന്നു പോകുന്നത്. ഒടുവില്‍ പുറത്തിറങ്ങിയ അന്തിം, രാധെ ഒക്കെ അമ്പേ പരാജയപ്പെട്ടിരുന്നു. തനിക്ക് ഹിറ്റുകള്‍ സമ്മാനിച്ച ടൈഗര്‍ പരമ്പരയിലെ മൂന്നാം ഭാഗമാണ് സല്‍മാന്‍ ഖാന്റേതായി നിലവില്‍ അണിയറയിലുള്ളത്. കത്രീന കൈഫ് തന്നെയാണ് മൂന്നാം ഭാഗത്തിലും നായിക. ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തുന്നത്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X