'അതവനല്ല, എല്ലാം ഞാനാണ്'; ആമിറിനെക്കുറിച്ചുള്ള പ്രണയ ഗോസിപ്പുകള്‍ സ്വയം ഏറ്റെടുത്ത് സല്‍മാന്‍ ഖാന്‍

ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍ താരങ്ങളാണ് ആമിര്‍ ഖാനും സല്‍മാന്‍ ഖാനും. ഇപ്പോള്‍ ഇരുവരും നല്ല സുഹൃത്തുകളാണ്. എന്നാല്‍ കരിയറിന്റെ തുടക്ക കാലത്ത് രണ്ടു പേരും തമ്മില്‍ പരസ്പരം മിണ്ടുക പോലുമില്ലാത്ത സാഹചര്യമുണ്ടായിരുന്നു. എങ്കിലും പലപ്പോഴും ഇരുവരും പരസ്പരം പുകഴത്തി സംസാരിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. അത്തരത്തില്‍ ഒരു തവണ ആമിര്‍ ഖാനെക്കുറിച്ചുള്ളൊരു പ്രണയ ഗോസിപ്പിനെ സല്‍മാന്‍ ഖാന്‍ നേരിട്ടതും രസകരമായൊരു ഓര്‍മ്മയാണ്.

തൊണ്ണൂറുകളുടെ തുടക്കത്തിലായിരുന്നു സംഭവം. ബോളിവുഡ് താരങ്ങളെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിക്കുന്നത് സ്വാഭാവികമാണ്. എത്രത്തോളം സ്വീകാര്യതയുള്ള താരമാണോ അതുപോലെ തന്നെ ഗോസിപ്പുകളും കൂടുന്നത് ബോളിവുഡില്‍ സ്വാഭാവികമായിരുന്നു. ഇങ്ങനെ ആമിറിനെക്കുറിച്ചും ഗോിസിപ്പുകള്‍ അക്കാലത്തുണ്ടായിരുന്നു. അതെക്കുറിച്ചൊരു അഭിമുഖത്തില്‍ ചോദിച്ചപ്പോഴായിരുന്നു സല്‍മാന്‍ ഖാന്റെ രസകരമായ പ്രതികരണം.

 ഗോസിപ്പുകള്‍ ശരിയാണോ

1992 ല്‍ സല്‍മാന്‍ നല്‍കിയൊരു അഭിമുഖത്തിനിടെയായിരുന്നു സംഭവം. ആ സമയത്ത് ആമിര്‍ ഖാന്‍ വിവാഹിതനായിരുന്നു. റീന ദത്തയായിരുന്നു ആമിറിന്റെ ഭാര്യ. ഇരുവരും ചെറുപ്പം മുതലുള്ള പരിചയമായിരുന്നു. പിന്നീട് 2002 ലാണ് ഇവര്‍ പിരിയുന്നത്. ആമിര്‍ ഖാനെക്കുറിച്ച് കേള്‍ക്കുന്ന ഗോസിപ്പുകള്‍ ശരിയാണോ എന്നായിരുന്നു ചോദ്യകര്‍ത്താവിന് അറിയാനുണ്ടായിരുന്നത്. ഇതിന് സല്‍മാന്‍ ഖാന്‍ നല്‍കിയ മറുപടി രസകരവും തനത് ശൈലിയിലുള്ളതുമായിരുന്നു.

രക്ഷപ്പെടും

അത് ആമിറിനെക്കുറിച്ചുള്ളതല്ല. അത് എല്ലാം എന്നെക്കുറിച്ചുള്ളതാണെന്നായിരുന്നു സല്‍മാന്‍ ഖാന്‍ നല്‍കിയ ഉത്തരം. ആമിറിനൊരു ക്ലീന്‍ ഇമേജാണ്. അവന്‍ എങ്ങനെയാണ് അത് മാനേജ് ചെയ്യുന്നത് എന്ന് എനിക്കറിയില്ലെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. അവന്‍ വിവാഹിതനാണ്. കാണാനും സ്വീറ്റാണ്. ഞാന്‍ എന്റെ ഭാര്യയെ പ്രണയിക്കുന്നു. ഞാനവളെ ഭ്രാന്തമായി സ്‌നേഹിക്കുന്നുവെന്നൊക്കെ പറയും. രക്ഷപ്പെടും. ഇനി അവന്‍ എന്നെ കൊല്ലുമെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍.

ആമിറും സല്‍മാനും തമ്മില്‍ പ്രശ്‌നങ്ങള്‍

എന്നാല്‍ വിടാന്‍ കൂട്ടാക്കാത്ത ചോദ്യകര്‍ത്താവ് എന്തെങ്കിലും ഇല്ലാതിരിക്കുമോ എന്ന് വീണ്ടു ചോദിച്ചു. ഇത്തവണ ഇല്ല എന്ന് സല്‍മാന്‍ ഖാന്‍ തറപ്പിച്ച് പറയുകയായിരുന്നു. രസകരമായ നിമിഷങ്ങളായിരുന്ന്ു ഇത്. അന്ദാസ് അപ്പ്‌ന അപ്പ്‌ന എന്ന ചിത്രത്തിലായിരുന്നു ഇരുവരും അഭിനയിച്ചത്. ബോളിവുഡിലെ കള്‍ട്ട് ക്ലാസിക് കോമഡികളിലൊന്നാണ് സിനിമ. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആമിറും സല്‍മാനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ഇനിയൊരിക്കലും സല്‍മാനൊപ്പം അഭിനയിക്കില്ലെന്ന് വരെ ആമിര്‍ ഖാന്‍ തീരുമാനിച്ചിരുന്നു.

Recommended Video

Salman Khan to donate Rs 1,500 to 25,000 film industry workers amid the second wave of COVID-19
വിവാഹ ബന്ധം

രസകരമായ മറ്റൊരു വസ്തുത ചിത്രത്തിലെ നായികമായ രവീണ ടണ്ടനും കരിഷ്മ കപൂറും പരസ്പരം പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനാല്‍ ഷൂട്ടിംഗ് സമയത്ത് ആരും പരസ്പരം മിണ്ടുകയുണ്ടായിരുന്നില്ലെന്ന് രവീണ പിന്നീട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ രവീണയും കരിഷ്മയും തമ്മിലുണ്ടായിരുന്ന പിണക്കം മാറ്റാനായി ആമിറും സല്‍മാനും തന്നെയായിരുന്നു ഇടപ്പെട്ടതുമെന്നതാണ് മറ്റൊരു വസ്തുത. അന്നത്തെ പിണക്കം ആമിറും സല്‍മാന്‍ ഖാനും പരസ്പരം തീര്‍ക്കുന്നത് ആമിര്‍ ഖാന്‍ ആദ്യ വിവാഹം പിരിഞ്ഞതിന് ശേഷമാണ്. തകര്‍ന്നു പോയ തനിക്ക് സല്‍മാന്‍ നല്ലൊരു സുഹൃത്തായി മാറുകയായിരുന്നുവെന്ന് ആമിര്‍ ഖാന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.

അതേസമയം ഈയ്യടുത്തായിരുന്നു ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹ ബന്ധം വേര്‍പിരിഞ്ഞത്. 15 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചത്. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളായി തന്നെ തുടരുമെന്ന് ഇരുവരും വ്യക്തമാക്കി. ആമിര്‍ ഖാന്‍ അഭിനയിക്കുന്ന പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ആമിറിന്റേയും കിരണിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.

Read more about: aamir khan salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X