For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമ വൈകിപ്പിക്കാന്‍ കാലൊടിഞ്ഞെന്ന് സല്‍മാന്‍; മുഖത്ത് നോക്കാതെ നായികമാര്‍; പിന്നെ സംഭവിച്ചത്‌

  |

  ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട കള്‍ട്ട് കോമഡി ചിത്രമാണ് അന്ദാസ് അപ്പ്‌നാ അപ്പ്‌നാ. ആമിര്‍ ഖാനും സല്‍മാന്‍ ഖാനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പക്ഷെ തീയേറ്ററില്‍ പരാജയപ്പെട്ട സിനിമയായിരുന്നു. പിന്നീട് ചിത്രം പതിയെ ആരാധകര്‍ക്കിടയില്‍ ഒരു കള്‍ട്ടായി വളരുകയാണ്. ഇന്നും ബോളിവുഡിലെ ഏറ്റവും മികച്ച കോമഡി ചിത്രങ്ങളിലൊന്നായി അന്ദാസ് അപ്പ്‌നാ അപ്പ്‌നാ വിശേഷിപ്പിക്കപ്പെടുന്നു.

  ഏജന്റ് മംമ്ത 007; ബോണ്ട് ഗേളായി മംമ്ത മോഹന്‍ദാസ്, കിടിലന്‍ ഫോട്ടോഷൂട്ട്

  ചിത്രത്തെക്കുറിച്ച് ഒരിക്കല്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞത് രസകരമായ സിനിമയാണ്, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും തമാശനിറഞ്ഞ സിനിമയാണെന്നായിരുന്നു. തങ്ങളുടെ കോമിക് ടൈമിംഗു കൊണ്ട് ആമിറും സല്‍മാനും ഹിറ്റാക്കി മാറ്റിയ സിനിമയാണ് അന്ദാസ് അപ്പ്‌നാ അപ്പ്‌നാ. അന്ന് മുതല്‍ ആമിറും സല്‍മാനും നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു. ചിത്രത്തിലെ ആമിറിന്റെ കഥാപാത്രം സല്‍മാന് ഏറെ പ്രിയപ്പെട്ടതാണ്. വളരെയധികം സംസാരിക്കുന്ന, തമാശക്കാരനായ കഥാപാത്രമാണ് ആമിറിന്റേതെന്നാണ് സല്‍മാന്‍ പറയുന്നത്.

  അതേസമയം ചിത്രത്തിന്റെ ചിത്രീകരണം വൈകിപ്പിക്കാനായി താന്‍ മനപ്പൂര്‍വ്വം ശ്രമിച്ചിരുന്നുവെന്ന് ഒരിക്കല്‍ സല്‍മാന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ''ആറ് മാസത്തിനകം തന്നെ സിനിമ പൂര്‍ത്തിയാകുമായിരുന്നു. ഞാന്‍ സിനിമ വൈകിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവര്‍ക്ക് ഡേറ്റ് കൊടുക്കാതെയും എന്റെ കാല് ഒടിഞ്ഞെന്ന് പറഞ്ഞും മുടി മുറിച്ചു തുടര്‍ച്ച നഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞാണ് വൈകിപ്പിക്കാന്‍ നോക്കിയത്'' സല്‍മാന്‍ പറയുന്നു. രവീണ ടണ്ടനും കരിഷ്മ കപൂറുമായിരുന്നു ചിത്രത്തിലെ നായികമാര്‍. ഇവര്‍ക്ക് പുറമെ പരേഷ് റാവല്‍, ശക്തി കപൂര്‍, വിജു കോട്ടെ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.

  അതേസമയം ചിത്രീകരണത്തിനിടെ ആമിറും സല്‍മാനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി ചില ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം വെറുതെയായിരുന്നുവെന്നാണ് പിന്നീട് ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ സന്തോഷി വെളിപ്പെടുത്തിയത്. സിനിമയുടെ 25-ാം വാര്‍ഷികത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്.

  ''ആമിറും സല്‍മാനും വഴക്കാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ സത്യം അതല്ല. അവര്‍ നല്ല സുഹൃത്തുക്കളായിരുന്നു. പരസ്പരം സഹായിക്കുകയായിരുന്നു സത്യത്തിലവര്‍. പലപ്പോഴും അവര്‍ സിനിമയിലെ ഡയലോഗ് ആയ ഐല-ഉയ്മ എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുമായിരുന്നു ചിത്രീകരണത്തിനിടെ. അത്രയും നല്ല സൗഹൃദമായിരുന്നു.'' എന്നാണ് സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ ചിത്രത്തിലെ നായികമാരായ രവീണയും കരിഷ്മയും തമ്മില്‍ പിണക്കമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

  ''രവീണയ്ക്കും കരിഷ്മയ്ക്കും ഇടയില്‍ പ്രശ്‌നമുണ്ടായിരുന്നു. പക്ഷെ ചിത്രീകരണത്തിനിടെ അവര്‍ അത് പുറത്ത് കാണിച്ചിരുന്നില്ല. ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുമ്പോള്‍ അവര്‍ പരസ്പരം മിണ്ടിയിരുന്നില്ല. ആതിഷില്‍ ചിത്രീകരണം കഴിഞ്ഞ് വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വച്ച് ഇരുവര്‍ക്കിടയില്‍ എന്തോ സംഭവിച്ചതായിരുന്നു കാരണം. പക്ഷെ ആ രംഗം അവരെ ഒരുമിപ്പിച്ചു. പരസ്പരം എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ വഴിയായിരുന്നു അവര്‍ സംസാരിച്ചത്. ഒടുവില്‍ പരസ്പരം സംസാരിച്ചതിന് ശേഷം മാത്രം അവരെ റോപ്പില്‍ നിന്നും തുറന്ന് വിട്ടാല്‍ മതിയെന്ന് ഞാന്‍ പറയുകയായിരുന്നു'' സംവിധായകന്‍ പറയുന്നു.

  Also Read: ഷംന ഉടനെ വിവാഹിതയാവുമോ? ഏറെ കാലമായിട്ടുള്ള ആരാധകരുടെ ചോദ്യത്തിന് ഒടുവില്‍ മറുപടി പറഞ്ഞ് നടി ഷംന കാസിം

  Salman Khan to donate Rs 1,500 to 25,000 film industry workers amid the second wave of COVID-19

  തീയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ പരാജയപ്പെട്ട ചിത്രമാണ് അന്ദാസ് അപ്പ്‌നാ അപ്പ്‌നാ. എന്നാല്‍ പിന്നീട് ടെലിവിഷനിലൂടേയും ഒടിടിയിലൂടേയുമെല്ലാം ചിത്രം ആരാധകരിലേക്ക് എത്തുകയായിരുന്നു. ഇന്ന് ഐഎംഡിബിയില്‍ ഉയര്‍ന്ന റേറ്റിംഗുള്ള ചിത്രമായ അന്ദാസ് അപ്പ്‌നാ അപ്പ്‌നാ വലിയൊരു ആരാധകവൃന്ദമുള്ള സിനിമയാണ്. പലപ്പോഴും ബോളിവുഡിലെ ഏറ്റവും മികച്ച കോമഡി ചിത്രങ്ങളുടെ പട്ടികയില്‍ മുന്നില്‍ തന്നെയുണ്ട് ചിത്രം. അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം ആമിര്‍ ഖാനും സല്‍മാന്‍ ഖാനും സ്‌ക്രീനില്‍ ഒരുമിക്കുകയാണ്. ആമിറിന്റെ ലാല്‍ സിംഗ് ഛദ്ദയില്‍ സല്‍മാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഷാരൂഖ് ഖാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.

  Read more about: salman khan aamir khan
  English summary
  When Salman Khan Deliberately Tried To Delay Andaz Apna Apna With Aamir Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X