For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ തിരുത്താന്‍ നീ ആരാ? ഷാഹിദിനോട് പൊട്ടിത്തെറിച്ച് സല്‍മാന്‍; കരീന ഇടപെട്ടിട്ടും സല്‍മാന്‍ തണുത്തില്ല!

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. ലോകമെമ്പാടും ആരാധകരുള്ള സല്‍മാന്റെ താരപദവി നാള്‍ക്കുനാള്‍ വളരുകയല്ലാതെ കുറയുന്നില്ല. സിനിമയുടെ വലിയ സ്‌ക്രീനില്‍ മാത്രമല്ല ടെലിവിഷന്‍ രംഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട് സല്‍മാന്‍ ഖാന്‍. സൂപ്പര്‍ഹിറ്റ് ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിന്റെ അവതാരകനാണ് സല്‍മാന്‍. 15-ാം സീസണിലെത്തിയിരിക്കുന്ന ഷോയുടെ മുഖ്യ ആകര്‍ഷണം സല്‍മാന്‍ ഖാന്‍ എന്ന താരത്തിന്റെ സാന്നിധ്യമാണ്. ഷോയില്‍ തങ്ങളുടെ പുതിയ സിനിമകളുടേയും ഷോകളുടേയും പ്രൊമോഷന് വേണ്ടി പല താരങ്ങളും എത്താറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം എത്തിയത് ഷാഹിദ് കപൂറും മൃണാല്‍ ഠാക്കൂറുമായിരുന്നു.

  അമ്മാവൻ സംവിധാനം, അമ്മ നിർമ്മാണം, അച്ഛനും ചേട്ടനും ഒപ്പമുള്ള ചിത്രത്തെ കുറിച്ച് ധ്യാൻ

  തങ്ങളുടെ പുതിയ സിനിമയായ ജേഴ്‌സിയുടെ പ്രചരണത്തിന്് വേണ്ടിയാണ് ഷാഹിദും മൃണാലും ബിഗ് ബോസിലെത്തിയത്. ബോളിവുഡിലെ രണ്ട് മുന്‍നിര നായകന്മാരായ സല്‍മാനും ഷാഹിദും തമ്മിലുള്ള കെമിസ്ട്രി ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലൂടെ അവര്‍ അറിയിക്കുകയും ചെയ്തിരുന്നു. ചിത്രത്തിലെ നായികയായ മൃണാലും പരിപാടിയില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ പലര്‍ക്കും അറിയാത്തൊരു വസ്തുതയാണ് സല്‍മാന്‍ ഖാനും ഷാഹിദ് കപൂറും തമ്മില്‍ ഒരുകാലത്ത് വഴക്കുണ്ടായിരന്നുവെന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  2007 ലായിരുന്നു സല്‍മാന്‍ ഖാനും ഷാഹിദ് കപൂറും തമ്മില്‍ പിണങ്ങുന്നത്. റോക്ക്‌സ്റ്റാര്‍സ് വേള്‍ഡ് ടൂര്‍ എന്ന ഷോയില്‍ സല്‍മാനും ഷാഹിദും പങ്കെടുത്തിരുന്നു. ഇതിന്‍്‌റെ ഭാഗമായി യുഎസില്‍ നടന്ന പരിശീലനത്തിനിടെയാണ് സല്‍മാന്‍ ഖാനും ഷാഹിദ് കപൂറും തമ്മില്‍ ഉരസുന്നത്. ബോളിവുഡിലെ മികച്ച ഡാന്‍സര്‍മാരില്‍ ഒരാളാണ് ഷാഹിദ് കപൂര്‍. പരിശീലിനത്തിനിടെ സല്‍മാന്‍ ഖാന്‍ ചില സ്‌റ്റെപ്പുകള്‍ ചെയ്യുന്നത് തെറ്റാണെന്ന് കണ്ട ഷാഹിദ് കപൂര്‍ അത് ചൂണ്ടിക്കാണിക്കുകയും സല്‍മാന്‍ ഖാന തിരുത്തുകയുമായിരുന്നു. ഷാഹിദ് നല്ല ഉദ്ദേശത്തോടെ ചെയ്ത ഈ കാര്യം പക്ഷെ സല്‍മാന്‍ ഖാന് തീരെ പിടിച്ചില്ല. എന്നെ തിരുത്താന്‍ നീ ആരെന്ന തരത്തിലായിരുന്നു സല്‍മാന്റെ പ്രതികരണം.

  ഷാഹിദ് കപൂറിനോട് പൊട്ടിത്തെറിക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍. ഷാഹിദിന്റെ കാമുകിയും സല്‍മാന്റെ അടുത്ത സുഹൃത്തും കൂടിയായ നടി കരീന കപൂര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുവെങ്കിലും സല്‍മാന്‍ ഖാന്‍ അടങ്ങിയില്ല. ഷാഹിദ് മാപ്പ് പറഞ്ഞിട്ടും സല്‍മാന്‍ ഖാന്‍ ക്ഷമിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഏറെ നാള്‍ തന്റെ മനസില്‍ ഷാഹിദിനോടുള്ള ദേഷ്യം സല്‍മാന്‍ ഖാന് കൊണ്ട് നടന്നിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം 2009 ലാണ് സല്‍മാന്‍ ഷാഹിദിനോട് ക്ഷമിക്കുന്നത്. സല്‍മാന്‍ ഖാന്‍ അവതാരകനായിരുന്ന ദസ് കാ ദം എന്ന ഷോയില്‍ ഷാഹിദ് അതിഥിയായി എത്തിയപ്പോഴാണ് ഷാഹിദിനെ കെട്ടിപ്പിടിച്ച് സല്‍മാന്‍ ഖാന്‍ പ്രശ്‌നം പരിഹരിക്കുന്നത്. റാണി മുഖര്‍ജിയോടൊപ്പം ദില്‍ ബോല്‍ ഹഡിപ്പ എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി എത്തിയതായിരുന്നു ഷാഹിദ്.

  പിന്നീട് പലപ്പോഴും സല്‍മാന്‍ ഖാന്‍ അവതാരകനായുള്ള ബിഗ് ബോസില്‍ ഷാഹിദ് അതിഥിയായി എത്തിയിട്ടുണ്ട്. 2013 ല്‍ ഷാഹിദ് കപൂര്‍ നായകനായ ഫട്ടാ പോസ്റ്റര്‍ നിക്കല ഹീറോ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലുമെത്തിയിരുന്നു സല്‍മാന്‍ ഖാന്‍. '' ഞാനെന്നും അദ്ദേഹത്തിന്റെ ആരാധകനാണ്. മുമ്പ് ചെറിയ ചില തെറ്റിദ്ധാരണകളുണ്ടായിട്ടുണ്ട്. പക്ഷെ അദ്ദേഹം ഊഷ്മളമായാണ് ഇപ്പോള്‍ പെരുമാറുന്നത്. എപ്പോള്‍് കണ്ടാലും ഞങ്ങള്‍ നന്നായി തന്നെ സംസാരിക്കുകയും സമയം ചെലവിടുകയും ചെയ്യാറുണ്ട്'' എന്നായിരുന്നു ആ പിണക്കത്തെക്കുറിച്ച് പിന്നീട് ഷാഹിദ് കപൂര്‍ പറഞ്ഞത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  തെലുങ്ക് ചിത്രമായ ജേഴ്‌സിയുടെ ഹിന്ദി റീമേക്കാണ് ഷാഹിദിന്റെ ജേഴ്‌സി. നാനിയായിരുന്നു തെലുങ്കിലെ നായകന്‍. തെലുങ്കില്‍ ശ്രദ്ധ ശ്രീനാഥ് നായികയായപ്പോള്‍ ഹിന്ദിയില്‍ മൃണാല്‍ ഠാക്കൂര്‍ ആണ് നായിക. ചിത്രത്തിന്റെ റിലീസ് ഒമിക്രോണിനെ തുടര്‍ന്ന് നീട്ടി വച്ചിരിക്കുകയാണ്.

  Read more about: salman khan shahid kapoor
  English summary
  When Salman Khan Got Angry Against Shahid Kapoor During A World Tour
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X