എസി കേടായി, അരിശം മൂത്ത സല്‍മാന്‍ ഖാന്‍ ഷര്‍ട്ട് വലിച്ചു കീറി; നടന്റെ ചൂടന്‍ സ്വഭാവം കാരണം സംഭവിച്ചത്!

മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പൊതുവെ താരങ്ങളെക്കുറിച്ച് പറയാറുണ്ട്. സ്‌ക്രീനില്‍ നീതിമാനായ നായകനെ അവതരിപ്പിക്കുന്നവര്‍ ഓഫ് സ്‌ക്രീനില്‍ ചിലപ്പോള്‍ അതിന്റെ നേര്‍വിപരീതമായിരിക്കാം. പലപ്പോഴും ആരാധിക്കുന്നവരെ അടുത്തറിയുമ്പോള്‍ പിന്നീട് അങ്ങോട്ട് വെറുക്കേണ്ടി വരാറുണ്ട്. പുറമെ കാണുന്ന ഗ്ലാമറിന്റെ മുഖത്തിന് പിന്നിലെ യഥാര്‍ത്ഥ മുഖം പലപ്പോഴും ആരാധകരെ നിരാശപ്പെടുത്തുന്നതാകും.

ഇത്തരത്തില്‍ ഓണ്‍ സ്‌ക്രീന്‍ നായകന്മാരുടെ ഓഫ് സ്‌ക്രീന്‍ വില്ലനിസത്തിന്റെ കഥകള്‍ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. കൊലപാതകം മുതല്‍ അധോലോക ബന്ധം വരെയുള്ള വിവാദങ്ങളിലൂടെ ഓഫ് സ്‌ക്രീനില്‍ നായകനില്‍ നിന്നും വില്ലനിലേക്ക് പതിച്ച ഒരുപാട് താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. തന്റെ വ്യക്തിജീവിതത്തിലെ പ്രവര്‍ത്തികളുടെ പേരില്‍ പലവട്ടം സല്‍മാന്‍ ഖാന്‍ വെട്ടിലായിട്ടുണ്ട്.

Salman Khan

എന്നാല്‍ അതൊന്നും സല്‍മാന്റെ ജനപ്രീതി കുറക്കുന്നില്ല എന്നതൊരു വസ്തുത. ഇതിനിടെ ഇപ്പോഴിതാ സല്‍മാന്‍ ഖാന്റെ ദേഷ്യത്തെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ ബിഗ് ബോസ് ഷൂട്ടിനിടെയുണ്ടായ സംഭവത്തെക്കുറിച്ച് ഒരാള്‍ നടത്തിയ വെളിപ്പെടുത്തലാണ് വൈറലാകുന്നത്. ദേഷ്യം കാരണം സല്‍മാന്‍ ഖാന്‍ സ്വന്തം ഷര്‍ട്ട് വലിച്ചു കീറിയതിനെക്കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്.

''എന്റെയൊരു അടുത്ത സുഹൃത്ത് ബിഗ് ബോസിന്റെ പ്രൊഡക്ഷന്‍ ടീമില്‍ ജോലി ചെയ്തിരുന്നു. അവളുടെ ജോലി കോസ്റ്റിയും ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു. ഒരു ദിവസം അവര്‍ വീക്കെന്‍ഡ് എപ്പിസോഡ് ഷൂട്ട് ചെയ്യുകയായിരുന്നു. ഷൂട്ടിനിടെ സല്‍മാന്‍ ഖാന് ദേഷ്യപ്പെട്ടു. വല്ലാത്ത ചൂടാണെന്നും എസി ശരിയായി വര്‍ക്ക് ചെയ്യുന്നില്ല എന്നുമായിരുന്നു ദേഷ്യപ്പെടാനുള്ള കാരണം. അദ്ദേഹം അരിശം മൂത്ത് സ്വന്തം ഷര്‍ട്ട് വലിച്ചു കീറി. ഷര്‍ട്ടിന്റെ ബട്ടണുകളൊക്കെ തെറിച്ചു പോയി. അതോടെ അവര്‍ക്ക് കണ്ട്യുനിറ്റി നഷ്ടപ്പെടാതിരിക്കാന്‍ അതേ പോലെ തന്നെയുള്ള മറ്റൊരു ഷര്‍ട്ട് അന്വേഷിച്ച് നടക്കേണ്ടി വന്നില്ല. പക്ഷെ കിട്ടിയില്ല. ഇതോടെ മറ്റൊരു ഷര്‍ട്ട് നല്‍കേണ്ടി വന്നു'' എന്നാണ് കുറിപ്പില്‍ പറയുന്നത്.

Salman Khan

ബിഗ് ബോസുമായി ബന്ധപ്പെട്ട് ഈയ്യടുത്ത് മറ്റൊരു വിവാദത്തിലും സല്‍മാന്‍ ഖാന്‍ ചെന്നു പെട്ടിരുന്നു. ഷൂട്ടിനിടെ സിഗരറ്റ് വലിക്കുന്ന സല്‍മാന്‍ ഖാന്റെ ദൃശ്യം അബദ്ധത്തില്‍ എയര്‍ ചെയ്തതാണ് വിവാദമായി മാറിയത്. പിന്നാലെ താരത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. തന്റെ കരിയറില്‍ വിവാദങ്ങള്‍ സല്‍മാന്‍ ഖാനൊരു പുത്തരിയല്ല. മാന്‍ വേട്ട മുതല്‍ ഫുഡ്പാത്തില്‍ ഉറങ്ങി കിടന്നവരുടെ ദേഹത്ത് വണ്ടി കയറ്റിയതടക്കം സല്‍മാന്‍ കോടതി കയറിയ സംഭവങ്ങള്‍ നിരവധിയാണ്.

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. അതേസമയം തന്റെ കരിയറില്‍ ഇപ്പോള്‍ മോശം സമയത്തിലൂടെയാണ് സല്‍മാന്‍ ഖാന്‍ കടന്നു പോകുന്നത്. ഒടുവിലായി പുറത്തിറങ്ങിയ രാധെ, അന്തിം, കിസി കാ ഭായ് കിസി കാ ജാന്‍ തുടങ്ങിയ സിനിമകളൊക്കെ പരാജയപ്പെട്ടിരുന്നു. ടൈഗര്‍ ത്രീയാണ് സല്‍മാന്‍ ഖാന്റെ പുതിയ സിനിമ. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ സിനിമയില്‍ വില്ലനായി എത്തുന്നത് ഇമ്രാന്‍ ഹാഷ്മിയാണ്. ചിത്രത്തിന്റെ റീലിസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X