മാധുരിയ്ക്ക് വേണ്ടി സഞ്ജയ് ദത്തുമായി തല്ലുണ്ടാക്കി സല്‍മാന്‍; ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ അടി, സുഹൃത്തിനെ തല്ലി

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് സല്‍മാന്‍ ഖാനും സഞ്ജയ് ദത്തും. വളരെ അടുത്ത് സുഹൃത്തുക്കളുമാണ് സല്‍മാനും സഞ്ജയ് ദത്തും. താന്‍ സഞ്ജയ ദത്തിന്റെ ആരാധകനാണെന്നും അദ്ദേഹം തന്റെ വഴി കാട്ടിയാണെന്നും സല്‍മാന്‍ പറഞ്ഞിട്ടുണ്ട്. സല്‍മാന്‍ തനിക്ക് അനിയന്‍ ആണെന്നാണ് സഞ്ജയ് ദത്തും പറയുന്നത്. എന്നാല്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നിട്ടും സല്‍മാന്‍ ഖാനും സഞ്ജയ് ദത്തും പിണങ്ങിയിരുന്നു. മാധുരി ദീക്ഷിത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആ പിണക്കത്തിലേക്ക് നയിച്ചത്.

ഒരുകാലത്ത് ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ജോഡിയായിരുന്നു സഞ്ജയ് ദത്തും മാധുരി ദീക്ഷിതും. സാജന്‍, ഖല്‍നായക് എന്നീ സൂപ്പര്‍ഹിറ്റുകളില്‍ ഇരുവരുടേയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി കയ്യടി നേടിയിരുന്നു. ഇതിനിടെ ഇവര്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമായിരുന്നു. എന്നാല്‍ ഇതിനിടെ സഞ്ജയ് ഒരു കേസില്‍ അകത്താകുന്നതോടെ ഇരുവരും തമ്മില്‍ പിരിയുകയായിരുന്നു. പിന്നീട് ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം കരണ്‍ ്‌ജോഹറിന്റെ കലങ്കിലാണ് ഇരുവരും ഒരുമിച്ചത്.

ജീവിതം സിനിമയാക്കാന്‍

സഞ്ജയ് ദത്ത് തന്റെ ജീവിതം സിനിമയാക്കാന്‍ കുറേ നാളുകളായി ആഗ്രഹിച്ചിരുന്നു. വിവാദങ്ങള്‍ കൊണ്ട് സമ്പന്നമാണ് സഞ്ജയ് ദത്തിന്റെ ജീവിതം. മയക്കുമരുന്നും അധോലോക ബന്ധവും പ്രണയവുമെല്ലാം നിറഞ്ഞ സംഭവബഹുലമായ ജീവിതമാണ് സഞ്ജുവിന്റേത്. അതുകൊണ്ട് തന്നെ തന്റെ ജീവിതം സിനിമയാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ സഞ്ജുവിന്റെ ജീവിതം സിനിമയാകുമ്പോള്‍ താനുമായുള്ള പ്രണയത്തെക്കുറിച്ച് അതില്‍ പരാമര്‍ശിക്കുന്നതിനോട് മാധുരി എതിര്‍പ്പ് അറിയിക്കുകയായിരുന്നു. തന്റെ അടുത്ത സുഹൃത്ത് കൂടിയായ സല്‍മാന്‍ ഖാനെയാണ് ഇതിനായി മാധുരി സമീപിച്ചത്. സല്‍മാന്‍ പറഞ്ഞാല്‍ സഞ്്ജു കേള്‍ക്കും എന്നായിരുന്നു മാധുരിയുടെ വിശ്വാസം.

സഞ്ജയ് ദത്തുമായി പിണങ്ങുകയായിരുന്നു

എന്നാല്‍ മാധുരിയുടെ ഈ ആവശ്യവുമായി സല്‍മാന്‍ സഞ്ജുവിനെ കണ്ടപ്പോള്‍ ലഭിച്ച പ്രതികരണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. സല്‍മാന്റെ അഭ്യര്‍ത്ഥന മാനിക്കാന്‍ സഞ്ജയ് ദത്ത് കൂട്ടാക്കിയില്ല. തന്റെ വാക്ക് കേള്‍ക്കാതെ വന്നതോടെ സല്‍മാന്‍ ഖാന്‍ സഞ്ജയ് ദത്തുമായി പിണങ്ങുകയായിരുന്നു. പിന്നീട് തന്റെ ജീവിതം സിനിമയാക്കാന്‍ നേരത്തെ തന്റെ വേഷം ചെയ്യാനായി സഞ്ജയ് ദത്ത് തിരഞ്ഞെടുത്തത് ആകട്ടെ രണ്‍ബീര്‍ കപൂറിനെയും. രണ്‍ബീറും സല്‍മാന്റെ മുന്‍ കാമുകി കത്രീന കൈഫും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതെ തുടര്‍ന്ന് രണ്‍ബീറിനെ പലപ്പോഴും സല്‍മാന്‍ പരസ്യമായി തന്നെ അപമാനിച്ചിട്ടുണ്ട്. തനിക്ക് ഇഷ്ടമില്ലാത്ത രണ്‍ബീറിനെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചതും സല്‍മാന്റെ ദേഷ്യം കൂട്ടുന്നതായിരുന്നു.

സഞ്ജുവിന്റെ ജീവിതകഥ

സഞ്്ജയ് ദത്തിന്റെ ഭാര്യയായ നടി മാന്യതയുടെ പിറന്നാള്‍ ആഘോഷത്തിനെത്തിയ സല്‍മാന്‍ ഖാന്‍ മോശായി പെരുമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. സഞ്ജുവിന്റെ അടുത്ത സുഹൃത്തായ ബണ്ടി വാലിയയുമായി സല്‍മാന്‍ തല്ലുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. തന്റെ സിനിമയില്‍ സഞ്ജുവിനായി മാറ്റി വച്ചിരുന്ന വേഷവും സല്‍മാന്‍ നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്്. എന്തായാലും കാലാന്തരത്തില്‍ ്‌സല്‍മാനും സഞ്ജുവും വീണ്ടും ഒരുമിക്കുകയായിരുന്നു. ഇപ്പോള്‍ പിണക്കം മറന്ന് സുഹൃത്തുക്കളായി മാറിയിരിക്കുകയാണ് ഇരുവരും. അതേസമയം രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ സഞ്ജുവിന്റെ ജീവിതകഥയായ സഞ്്ജു വന്‍ വിജയമായി മാറുകയും ചെയ്തു.

Recommended Video

Neymar Malayalam Movie Pooja Visuals | Naslen | Filmibeat Malayalam
പുതിയ സിനിമ

അതേസമയം ഈയ്യടുത്തായിരുന്നു സഞ്ജയ് ദത്തിന് അര്‍ബുദ രോഗം സ്ഥിരീകരിക്കുന്നത്. വിദേശത്ത് ചികിത്സ നേടിയ ശേഷം താരം തിരികെ വന്നിരുന്നു. ബിഗ് സ്‌ക്രീനിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കെജിഎഫ് ചാപ്റ്റര്‍ ടുവിലെ വില്ലന്‍ വേഷത്തിലൂടെയാണ് സഞ്ജുവിന്റെ തിരിച്ചുവരവ്. അന്തിം ആണ് സല്‍മാന്‍ ഖാന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ടൈഗര്‍ പരമ്പരയിലെ പുതിയ സിനിമയായ ടൈഗര്‍ ത്രീയാണ് സല്‍മാന്റെ പുതിയ സിനിമ. കത്രീന കൈഫാണ് നായിക.

Read more about: salman khan sanjay dutt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X