For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരീരം കാണുന്ന വസ്ത്രം ഇട്ടതിന് കത്രീനയെ വടി കൊണ്ട് തല്ലി സല്‍മാന്‍; രക്ഷിക്കാന്‍ ഓടിയെത്തിയ കരീന

  |

  ഗോസിപ്പുകള്‍ക്കും കഥകള്‍ക്കും ഒരു പഞ്ഞവുമില്ലാത്ത ഇടങ്ങളാണ് ബോളിവുഡ്. അത്തരം കഥകളും ഗോസിപ്പുകളുമെല്ലാം യാതൊരു തരത്തിലുള്ള വസ്തുതാ പരിശോധനയുമില്ലാതെ അതിവേഗം പ്രചരിക്കുകയും ചെയ്യും. ഇങ്ങനെ പ്രചരിച്ച കഥകള്‍ കാരണം കരിയര്‍ തന്നെ തകര്‍ന്നു പോയ താരങ്ങള്‍ വരെയുണ്ടെന്നതാണ് വാസ്തവം. എന്നും ഗോസിപ്പുകളുടേയും വിവാദങ്ങളുടേയും നായകനാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്റെ പ്രണയവും വ്യക്തിജീവിതവുമെല്ലാം എന്നും ഗോസിപ്പ് കോളങ്ങളുടെ മുഖ്യ ആകര്‍ഷണമായിരുന്നു. സല്‍മാന്റെ പ്രണയങ്ങള്‍ എന്നും ആരാധകരുടെ ഇഷ്ട ചര്‍ച്ചാ വിഷയമാണ്. അതേസമയം സല്‍മാന്റെ കാമുകിമാരോടുള്ള പെരുമാറ്റത്തെക്കുറിച്ചും പലതരത്തിലുള്ള കഥകളും പ്രചരിക്കാറുണ്ട്.

  പുത്തൻ മേക്കോവറിൽ മഞ്ജു; ചന്തം കൂട്ടി ചുവപ്പ് കണ്ണടയും, ചിത്രങ്ങൾ വൈറൽ

  ഒരുകാലത്ത് ബോളിവുഡിലെ പ്രിയപ്പെട്ട ജോഡിയായിരുന്നു കത്രീന കൈഫും സല്‍മാന്‍ ഖാനും. ഇരുവരും ഒരുമിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കത്രീനയുമായുള്ള വിവാഹം വരെ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു. സല്‍മാനും കത്രീനയും ഒരുമിച്ചെത്തിയ സിനിമയായിരുന്നു ഏക് ഥാ ടൈഗര്‍. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. ഇപ്പോള്‍ ടൈഗര്‍ ത്രീയും അണിയറയിലൊരുങ്ങുകയാണ്. മൂന്നിലും കത്രീന തന്നെയാണ് നായിക.


  ഏക് ഥാ ടൈഗറിന്റെ ചിത്രീകരണത്തിനിടെ സല്‍മാന്‍ ഖാന്‍ കത്രീനയെ തല്ലി എന്നൊരു ഗോസിപ്പ് ഒരു സമയത്ത് ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയമായി മാറിയിരുന്നു. ശരീരം കാണുന്ന തരത്തിലുള്ള, ഇറുക്കമുള്ള വസ്ത്രം ധരിച്ചെത്തിയ കത്രീനയെ സല്‍മാന്‍ വടി വച്ച് തല്ലിയെന്നും ഒടുവില്‍ കത്രീനയെ രക്ഷിക്കാനായി മറ്റൊരു സിനിമയുടെ സെറ്റില്‍ ഇരുവരുടേയും സുഹൃത്തായ കരീന കപൂറിന് വരേണ്ടി വന്നുവെന്നുമായിരുന്നു ഗോസിപ്പ്. 2012 ലായിരുന്നു കാട്ടുതീ പോലെ പടര്‍ന്നു പിടിച്ച ഈ കഥ പുറത്ത് വരുന്നത്. അതേക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  ഒരു പ്രമുഖ മാസിക തങ്ങളുടെ കവര്‍ സ്റ്റോറിയായാണ് സംഭവത്തെക്കുറിച്ച് പറയുന്നത്. സല്‍മാന്‍ ഖാന്‍ ടൈഗറിന്റെ സെറ്റില്‍ ഇരിക്കുകയായിരുന്നു. ഈ സമയം വാനിറ്റി വാനില്‍ നിന്നും കത്രീന ഷോട്ടിന് തയ്യാറായി ഇറങ്ങി വന്നു. എന്നാല്‍ കത്രീനയുടെ വസ്ത്രത്തിന് ഇറക്കം കൂടുതലാണെന്നും ശരീരം തുറന്നു കാണിക്കുന്ന തരത്തിലുള്ളതാണെന്നും സല്‍മാന്‍ ഖാന് തോന്നി. ദേഷ്യത്തോടെ നീ എന്താണ് ഈ ധരിച്ചിരിക്കുന്നതെന്ന് സല്‍മാന്‍ ഖാന്‍ കത്രീനയോട് ചോദിച്ചു. ഡയറക്ടര്‍ പറഞ്ഞിട്ടാണെന്ന സ്വാഭാവികമായ മറുപടിയായിരുന്നു കത്രീന നല്‍കിയത്. എന്നാല്‍ ഇത് കേട്ടതും സല്‍മാന്റെ ദേഷ്യം കൂടി. അസഭ്യം പറഞ്ഞു കൊണ്ട് ഡയറക്ടറെ ഞാന്‍ കണ്ടോളാം എന്ന് പറഞ്ഞു കൊണ്ട് സല്‍മാന്‍ കത്രീനയെ വടി വച്ച് തല്ലുകയായിരുന്നു. ഇതോടെ കരഞ്ഞു കൊണ്ട് തന്റെ വാനിനുള്ളിലേക്ക് പോയ കത്രീന ഉടനെ കരീനയെ വിളിക്കുകയായിരുന്നുവെന്നായിരുന്നു മാസികയിലെ റിപ്പോര്‍ട്ട്.

  തന്റെ സിനിമയായ ഹീറോയിന്റെ ചിത്രീകരണത്തിനായി സമീപത്തു തന്നെയുള്ള സെറ്റില്‍ കരീനയുണ്ടായിരുന്നു. കത്രീനയുടെ ഫോണ്‍ കോള്‍ കിട്ടിയതും കരീന ടൈഗറിന്റെ സെറ്റിലേക്ക് എത്തുകയായിരുന്നു. കരീന വന്ന് സംസാരിച്ച ശേഷമായിരുന്നു സല്‍മാന്‍ ഖാന്‍ ശാന്തനായത് എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. നേരത്തെ പലപ്പോഴും സല്‍മാന്‍ തന്റെ കാമുകിമാരെ മര്‍ദ്ദിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. സല്‍മാനെതിരെ ഐശ്വര്യ റായ് തന്നെ പരസ്യമായി രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ റിപ്പോര്‍ട്ട് അതിവേഗം ചര്‍ച്ചയായി മാറി. എന്നാല്‍ പിന്നീട് മറ്റ് മാധ്യമങ്ങള്‍ തങ്ങളുടെ അന്വേഷണത്തില്‍ ഇത് വെറും കെട്ടുകഥയാണെന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

  'ഹൻസിക അത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ വിലക്കും, കാരണം അവൾ എനിക്ക് മകളാണ്'; അഹാന കൃഷ്ണ

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  എന്തായാലും അതെല്ലാം ഇന്ന് പഴയ കഥകളാണ്. കത്രീന കൈഫ് ഇപ്പോള്‍ വിവാഹത്തിന് തയ്യാറെടുക്കുകയാണ്. യുവനടന്‍ വിക്കി കൗശലാണ് സൂപ്പര്‍ നായികയുടെ വരന്‍. ഇരുവരും ഡിസംബര്‍ 9 ന് വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തങ്ങളുടെ വിവാഹത്തെക്കുറിച്ച് കത്രീനയും വിക്കിയും പുലര്‍ത്തുന്ന രഹസ്യ സ്വഭാവവും ചര്‍ച്ചയായി മാറുന്നുണ്ട്. സല്‍മാന്‍ ഖാനും കത്രീനയും ടൈഗര്‍ ത്രീയുടെ ചിത്രീകരണം ഈയ്യടുത്തായിരുന്നു പൂര്‍ത്തിയാക്കിയത്. സീറോയാണ് കത്രീനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. അന്തിം ആണ് സല്‍മാന്റെ ഈയ്യടുത്ത് പുറത്തിറങ്ങിയ സിനിമ.

  English summary
  When Salman Khan Hit Katrina With A Stick For Wearing Revealing Dress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X