പ്രണയം തോന്നിയ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ മുത്തശ്ശിയായി; കൊച്ചുമക്കള്‍ എന്റെ ആരാധകര്‍: സല്‍മാന്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. ലോകമെമ്പാടും ആരാധകരുണ്ട് സല്‍മാന്‍ ഖാന്. താരകുടുംബത്തില്‍ നിന്നുമാണ് സല്‍മാന്‍ ഖാന്‍ സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ സല്‍മാന്‍ ഖാന്‍ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു സല്‍മാന്‍ ഖാന്‍.

സിനിമ പോലെ തന്നെ സല്‍മാന്‍ ഖാന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. സല്‍മാന്റെ പ്രണയങ്ങള്‍ എന്നും ആരാധകരുടെ ശ്രദ്ധ നേടിയ വിഷയമാണ്. സിനിമയിലെത്തിയ ശേഷം സല്‍മാന്‍ ഖാന് ഒരുപാട് പ്രണയങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ സിനിമയിലെത്തുന്നതിന് മുമ്പ് തനിക്ക് ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയ കഥ ഒരിക്കല്‍ സല്‍മാന്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു.

Salman Khan

ബിഗ് ബോസ് 13 ല്‍ നടി കജോളും ഭര്‍ത്താവ് അജയ് ദേവ്ഗണും അതിഥികളായി എത്തിയപ്പോഴായിരുന്നു സല്‍മാന്‍ ഖാന്റെ വെളിപ്പെടുത്തല്‍. തന്‍ഹാജിയുടെ പ്രചരണത്തിനായി എത്തിയതായിരുന്നു കജോളും അജയ് ദേവ്ഗണും. പരിപാടിയില്‍ വച്ച് എപ്പോഴെങ്കിലും ഏതെങ്കിലും പെണ്‍കുട്ടിയോട് ഇഷ്ടം തോന്നുകയും എന്നാല്‍ പറയാന്‍ സാധിക്കാതെ വരികയും ചെയ്തിരുന്നുവോ എന്ന് ചോദിക്കുകയായിരുന്നു കജോള്‍.

അത്തരത്തില്‍ ഒരു പെണ്‍കുട്ടിയുണ്ടെന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്. തനിക്ക് ഒരിക്കലും തന്റെ സ്‌നേഹം അവളെ അറിയിക്കാന്‍ സാധിച്ചില്ലെന്നും ഒരിക്കല്‍ അവളുടെ പട്ടി തന്നെ കടിച്ചിട്ടുണ്ടെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു. ''എനിക്ക് അവളെ ശരിക്കും ഇഷ്ടമായിരുന്നു. പക്ഷെ നിരസിക്കപ്പെടുമോ എന്ന ഭയം കാരണം പറഞ്ഞില്ല. എന്റെ മൂന്ന് സുഹൃത്തുക്കളുമായി അവള്‍ക്ക് പ്രണയമുണ്ടായിരുന്നു. പക്ഷെ പിന്നീടാണ് ഞാന്‍ അറിയുന്നത് അവള്‍ക്കും എന്നെ ഇഷ്ടമായിരുന്നുവെന്ന്'' എന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

അതേസമയം പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ അവളെ അപ്രതീക്ഷിതമായി വീണ്ടും കണ്ടുവെന്നും എന്നാല്‍ അവളോട് സ്‌നേഹം പറയാതിരുന്നത് നന്നായെന്നുമാണ് സല്‍മാന്‍ പറയുന്നത്. '' ദൈവത്തിന് നന്ദി ഞാന്‍ അവളോട് പറഞ്ഞില്ല. അവളൊരു മുത്തശ്ശിയായിരുന്നു. എന്റെ കൊച്ചുമക്കള്‍ എന്റെ ആരാധകരാണെന്ന് പറഞ്ഞു. നിങ്ങളുടെ സിനിമകള്‍ ഇഷ്ടമാണെന്നും പറഞ്ഞു'' എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍. താന്‍ വിവാഹം കഴിച്ചിരുന്നുവെങ്കില്‍ താനും ഒരു മുത്തച്ഛനാകുമായിരുന്നുവെന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്.

ബോക്‌സ് ഓഫീസില്‍ സല്‍മാന്‍ ഖാന്റെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒടുവില്‍ പുറത്തിറങ്ങിയ അന്തിം, രാധേ ഒക്കെ വലിയ പരാജയങ്ങളായിരുന്നു. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ സിനിമയാണ് സല്‍മാന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ടൈഗര്‍ ത്രീയിലും നായിക കത്രീന കൈഫാണ്. പരമ്പരയിലെ ആദ്യത്തെ രണ്ട് സിനിമകളും വലിയ വിജയങ്ങളായിരുന്നു. കഭി ഈദ് കഭി ദിവാലിയാണ് സല്‍മാന്റെ അണിയറയിലുള്ള മറ്റൊരു സിനിമ.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X