പണ്ടത്തെ നടന്മാരെ പോലെ ഭാര്യയെ ഒളിപ്പിച്ചു വെക്കില്ല! രഹസ്യ വിവാഹ വാര്‍ത്തകളോട് സല്‍മാന്‍ ഖാന്‍
ബോളിവുഡിലെ സൂപ്പര്‍താരമായ സല്‍മാന്‍ ഖാന് ലോകമെമ്പാടും ആരാധകരുണ്ട്. സിനിമാ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ സല്‍മാന്‍ സ്വന്തമായൊരു ഇരിപ്പിടും നേടുകയായിരുന്നു. ഇന്ന് ബോളിവുഡിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. സിനിമ പോലെ തന്നെ സല്‍മാന്‍രെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒന്നായിരുന്നു. പ്രണയങ്ങളും വിവാദങ്ങളുമെല്ലാം നിറഞ്ഞ ജീവിതമാണ് സല്‍മാന്റേത്. എന്നാല്‍ സല്‍മാന്റെ ആരാധകര്‍ നാളുകളായി താരത്തോട് ചോദിക്കുന്നൊരു ചോദ്യമുണ്ട്, എന്നാണ് സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കുന്നത് എന്നാണ് ആ ചോദ്യം.
സല്‍മാന്റെ പ്രണയങ്ങള്‍ എന്നും ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു. സംഗീത ബിജ്‌ലാനി, ഐശ്വര്യ റായ്, കത്രീന െൈകഫ് തുടങ്ങിയ സൂപ്പര്‍നായികമാരുമായി സല്‍മാന്‍ പല ഘട്ടങ്ങളില്‍ പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമാണ് പല പ്രണയങ്ങളും അവസാനിച്ചത്. സംഗീതയും സല്‍മാനും തമ്മിലുള്ള വിവാഹത്തിനുള്ള കാര്‍ഡ് വരെ തയ്യാറായിരുന്നു. എന്നാല്‍ വിവാഹത്തിന് തൊട്ട് മുന്‍പ് സല്‍മാന്‍ ഖാന്‍ പിന്മാറുകയായിരുന്നു. ഇപ്പോള്‍ സല്‍മാന്‍ ഖാന്‍ ലുലിയ വാന്തൂറുമായി പ്രണയത്തിലാണ്. അതേസമയം ഇരുവരും രഹസ്യമായി വിവാഹിതരായെന്ന് ഒരിടയ്ക്ക് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സല്‍മാനും ലുലിയയും തമ്മിലുള്ള പ്രണയം ബോളിവുഡിലെ ഹോട്ട് ടോപ്പിക്കാണ്. ഇരുവരും ഒരുമിച്ച് പൊതുപരിപാടികളിലും പാര്‍ട്ടികളിലുമെല്ലാം എത്താറുണ്ട്. എന്നാല്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്യമായി സല്‍മാനോ ലുലിയയോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. 2016 ലാണ് സല്‍മാനും ലുലിയയും ആരുമറിയാതെ വിവാഹിതരായെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ഇതേക്കുറിച്ച് പിന്നീട് മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ ഖാന്‍ പ്രതികരിച്ചത്. ''ഇതൊക്കെ വെറും കിംവദന്തികളാണ്. എന്റെ വിവാഹ നിശ്ചയമോ വിവാഹമോ കഴിഞ്ഞിരുന്നുവെങ്കില്‍ വാര്‍ത്ത പുറത്താകുന്നത് വരെ ഞാന്‍ കാത്തു നില്‍ക്കില്ലായിരുന്നു. ഞാന്‍ തന്നെ അത് പ്രഖ്യാപിച്ചേനെ. എന്നെ സംബന്ധിച്ചത് അത് അഭിമാന നിമിഷം ആയേനെ. തന്റെ ആരാധകര്‍ കുറയുമെന്ന് കരുതി വിവാഹവും ഭാര്യയേയും പഴയ താരങ്ങളെ പോലെ ഒളിപ്പിച്ച് വെച്ച് മിണ്ടാതിരിക്കുമോ ഞാന്‍? ഈ രാജ്യം മൊത്തം എനിക്കൊപ്പം സന്തോഷിക്കുന്ന കാര്യമാണ്'' എന്നായിരുന്നു സല്‍മാന്റെ പ്രതികരണം.

''എനിക്കൊരു കുട്ടിയെ വേണമെന്നുണ്ട്. പക്ഷെ അതിലെ പ്രശ്‌നം എന്താണെന്ന് വച്ചാല്‍ കുട്ടിയോടൊപ്പം തന്നെ അമ്മയും വരും എന്നതാണ്. അമ്മയില്ലാതെ കുട്ടിയെ മാത്രം കിട്ടുമെങ്കില്‍ രണ്ടോ മൂന്നോ ആയാലും കുഴപ്പമില്ല. അതിനൊരു പരിഹാരമുണ്ടെങ്കില്‍ പറയൂ'' എന്നും സല്‍മാന്‍ ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

അന്തിം ആണ് സല്‍മാന്‍ ഖാന്‍ അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ സിനിമ. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് സല്‍മാന്‍ എത്തിയത്. നടന്‍ കൂടിയായ മഹേഷ് മഞ്ചരേക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സല്‍മാന്റെ സഹോദരീ ഭര്‍ത്താവ് ആയ ആയുഷ് ശര്‍മയായിരുന്നു മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. മഹിമ മക്ക്വാനയാണ് നായിക. അതേസമയം, ടൈഗര്‍ പരമ്പരയിലെ പുതിയ ചിത്രമായ ടൈഗര്‍ ത്രീയാണ് സല്‍മാന്റെ അടുത്ത സിനിമ. ഈ ചിത്രത്തിലും കത്രീന കൈഫാണ് നായിക. റഷ്യ, ഓസ്ട്രീയ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ടൈഗര്‍ ത്രീയുടെ ചിത്രീകരണത്തിന്റെ ഏറിയ പങ്കും നടന്നത്. പിന്നാലെ വലിയൊരു ഇടവേളയ്ക്ക് ശേഷം മറ്റ് ഖാന്‍ ത്രയത്തിലെ ആമിര്‍ ഖാനും ഷാരൂഖ്് ഖാനുമൊപ്പം സല്‍മാന്‍ സ്‌ക്രീന്‍ പങ്കിടുകയാണ്. ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലേയും ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയിലേയും അതിഥി വേഷങ്ങളിലും സല്‍മാന്‍ ഖാന്‍ എത്തുന്നുണ്ട്..


Click it and Unblock the Notifications