ചായ കുടിക്കാനും ബാത്ത് റൂമില്‍ പോകാനും ഒരേ മഗ്ഗ് തന്നെ; ജയില്‍ വാസം ഓര്‍ത്തെടുത്ത് സല്‍മാന്‍ ഖാന്‍

ബോളിവുഡിലെ സൂപ്പര്‍താരമാണ് സല്‍മാന്‍ ഖാന്‍. സിനിമാ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ താരമാണ് സല്‍മാന്‍ ഖാന്‍. എന്നാല്‍ പിന്നീട് സല്‍മാന്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു. ബോളിവുഡില്‍ കാലം ഒരുപാട് പിന്നിട്ടുവെങ്കിലും ഇന്നും തന്റെ താരസിംഹാസനം ആര്‍ക്കും വിട്ടു കൊടുക്കാന്‍ സല്‍മാന്‍ ഖാന്‍ കൂട്ടാക്കുന്നില്ല. ഇന്ന് സല്‍മാന്റെ ജന്മദിനമാണ്. ലോകമെമ്പാടുമുള്ള ആരാധകരും സിനിമാ ലോകവുമെല്ലാം സല്‍മാന്‍ ഖാന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. പിറന്നാള്‍ പ്രമാണിച്ച് പുതിയ സിനിമകളുടെ പ്രഖ്യാപനങ്ങളും നടക്കുന്നുണ്ട്.

സിനിമ പോലെ തന്നെ സല്‍മാന്റെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കുമൊന്നും സല്‍മാന്റെ ജീവിതത്തില്‍ യാതൊരു പഞ്ഞവുമില്ലെന്നതാണ് വസ്തുത. സിനിമകളെ വെല്ലുന്ന വിവാദങ്ങള്‍ സല്‍മാന്റെ ജീവിതത്തില്‍ അരങ്ങേറിയിട്ടുണ്ടെന്നതാണ് സത്യം. സല്‍മാന്റെ പ്രണയ ജീവിതവും എന്നും ആരാധകരുടെ പ്രിയപ്പെട്ട ചര്‍ച്ചാ വിഷയമാണ്. സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കാതെ തുടരുന്നതും ചര്‍ച്ചാ വിഷയമാണ്. കരിയറില്‍ പല വിവാദങ്ങളും സല്‍മാന്‍ ഖാന്‍ നേരിട്ടിട്ടുണ്ട്. അതില്‍ വലിയ വാര്‍ത്തയായി മാറിയ ഒന്നായിരുന്നു മാന്‍ വേട്ട. സംഭവത്തില്‍ സല്‍മാന് ജയില്‍ വാസം വരെ അനുഭവിക്കേണ്ടി വന്നിരുന്നു.

കൃഷ്ണമൃഗം

സംഭവം നടക്കുന്നത് 1998 ലായിരന്നു. കൃഷ്ണമൃഗം വിഭാഗത്തില്‍ പെടുന്ന രണ്ട് മാനുകളെ കൊന്നുവെന്നായിരുന്നു സല്‍മാന്‍ ഖാനെതിരായ കേസ്. സം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. കേസില്‍ സല്‍മാന് കോടതി അഞ്ച് വര്‍ഷത്തെ തടവ് വരെ വിധിച്ചിരുന്നു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു താരം. ഈ കേസ് ഇപ്പോഴും കോടതിയിലുണ്ട്. പിന്നീട് നാളുകള്‍ക്ക് ശേഷം നല്‍കിയൊരു അഭിമുഖത്തില്‍ തന്റെ ജയില്‍ വാസത്തെക്കുറിച്ച് സല്‍മാന്‍ ഖാന്‍ തന്നെ മനസ് തുറന്നിരുന്നു. ഹെഡ്‌ലൈന്‍സ് ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. തന്റെ സ്വദസിദ്ധമായ ശൈലിലായിരുന്നു സല്‍മാന്‍ ഖാന്‍ ജയില്‍ വാസത്തെക്കുറിച്ച് സംസാരിച്ചത്.

നല്ല രസമായിരുന്നു

അത് നല്ല രസമായിരുന്നുവെന്നാണ് ജയില്‍ വാസത്തെക്കുറിച്ച് തമാശ രൂപേണ സല്‍മാന്‍ ഖാന്‍ മനസ് തുറന്നത്. പിന്നാലെ താന്‍ എങ്ങനെയാണ് അതിനുളളില്‍ കഴിഞ്ഞതെന്നും താരം വ്യക്തമാക്കി. രാവിലെ ചായ കുടിക്കാന്‍ ഉപയോഗിച്ചിരുന്ന അതേ മഗ്ഗ് തന്നെയായിരുന്നു താന്‍ കുളിമുറയില്‍ പോലും ഉപയോഗിച്ചിരുന്നതെന്നായിരുന്നു സല്‍മാന്‍ ഖാന്റെ വെളിപ്പെടുത്തല്‍. ''ബ്ലാങ്ക് ആയിരുന്നു. ഞാനവിടെ ചില്‍ ചെയ്യുകയായിരുന്നു. എന്റെ ആകെയുണ്ടായിരുന്ന ടെന്‍ഷന്‍ ബാത്ത് റൂം ആയിരുന്നു. ഒമ്പതോ പത്തോ മുറിയുണ്ടായിരുന്നു. ഒരോ മുറിയിലും ഒരാള്‍ വീതം. പക്ഷെ എല്ലാവര്‍ക്കും കൂടെ ഒരു വാഷ് റൂമും ടോയ്‌ലറ്റുമായിരുന്നു ഉണ്ടായിരുന്നത്. രാവിലെ ഒരാള്‍ വന്ന് ചായ തരും. അയാള്‍ തന്നെ ഉച്ചയ്ക്കും ഭക്ഷണം തരും. ഒരു മഗ്ഗാണ് ഉണ്ടാവുക. അതില്‍ തന്നെ ചായ കുടിക്കണം. പിന്നെ കഴുകി ഉച്ച ഭക്ഷണം കഴിക്കണം. അതുതന്നെ പിന്നെ കുളിക്കാനും മറ്റ് കാര്യങ്ങള്‍ക്കും ഉപയോഗിക്കണമായിരുന്നു'' എന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

Recommended Video

Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan
 പുതിയ സിനിമ

അതേസമയം അകത്തായിരുന്ന കാലത്തും താന്‍ വര്‍ക്ക് ഔട്ട് മുടക്കിയിരുന്നില്ലെന്നും മറ്റ് പണിയൊന്നുമില്ലാതിരുന്നതിനാല്‍ മുറിയ്ക്കുള്ളില്‍ തന്നെ വര്‍ക്ക് ഔട്ട് ചെയ്യുമായിരുന്നുവെന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്. അതേസമയം അന്തിം ആണ് സല്‍മാന്‍ ഖാന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് സല്‍മാന്‍ ഖാന്‍ എത്തിയത്. മഹേഷ് മഞ്ചരേക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സഹോദരി ഭര്‍ത്താവ് കൂടിയായ ആയുഷ് ശര്‍മയായിരുന്നു മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. അതേസമയം ടൈഗര്‍ ത്രീയാണ് പുതിയ സിനിമ. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണിത്. മൂന്നാം ഭാഗത്തിലും കത്രീന കൈഫാണ് നായിക. റഷ്യ, ഓസ്ട്രീയ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ടൈഗര്‍ ത്രീയുടെ ചിത്രീകരണത്തിന് ശേഷം ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലേയും ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയിലേയും അതിഥി വേഷങ്ങളിലും സല്‍മാന്‍ ഖാന്‍ എത്തുന്നുണ്ട്..

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X