ആരാധികമാരുടെ ഫോട്ടോ ഒളിക്യാമറയില്‍ പകര്‍ത്താറുണ്ട്! സല്‍മാന്റെ ഞെട്ടിച്ച വെളിപ്പെടുത്തല്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സല്‍മാന്‍ ഖാന്റെ താരപദവിയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല. സിനിമയിലേത് പോലെ തന്നെ ജീവിതവും ആഘോഷിക്കുന്ന സല്‍മാന്‍ ഖാന്‍ പലപ്പോഴും വിവാദങ്ങള്‍ ചെന്ന് ചാടിയിട്ടുണ്ട്. വിവാദങ്ങള്‍ക്കും കേസുകള്‍ക്കുമൊന്നും ഒരു പഞ്ഞവുമില്ലാത്തതാണ് സല്‍മാന്‍ ഖാന്റെ ജീവിതം. പലപ്പോഴും താരത്തിന്റെ പെരുമാറ്റവും വാക്കുകളുമെല്ലാം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. താരത്തിന്റെ മോശം സ്വഭാവത്തിനെതിരെ കാമുകിമാര്‍ പോലും രംഗത്ത് എത്തിയിട്ടുണ്ട്. എങ്കിലും ഇതൊന്നും സല്‍മാന്റെ ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും താര ജീവിതത്തില്‍ മാറ്റമൊന്നും വന്നിട്ടില്ല.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങളുളള താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. 1988 ല്‍ പുറത്തിറങ്ങിയ ബീവി ഹോ തോ ഐസി എന്ന ചിത്രത്തിലൂടെയായിരുന്നു സല്‍മാന്‍ ഖാന്റെ അരങ്ങേറ്റം. ചിത്രത്തില്‍ പക്ഷെ നായക വേഷമായിരുന്നില്ല സല്‍മാന്‍ അവതരിപ്പിച്ചിരുന്നത്. സഹനടനായിരുന്നുവെങ്കിലും സല്‍മാന്‍ ഖാന്‍ ശ്രദ്ധ നേടി. അടുത്ത വര്‍ഷമാണ് സല്‍മാന്‍ ഖാനെ തേടി നായക വേഷം എത്തുന്നത്. 1989 ല്‍ പുറത്തിറങ്ങിയ മേനെ പ്യാര്‍ കിയയിലൂടെയാണ് സല്‍മാന്‍ ഖാന്‍ നായകനാകുന്നത്. ചിത്രം ബോളിവുഡിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നായി മാറി. ഇതോടെ സല്‍മാന്‍ ഖാന്‍ എന്ന പേരും താരവും ഇന്ത്യന്‍ സിനിമയിലൊരു തരംഗമായി മാറുകയായിരുന്നു.

സമ്മാനങ്ങള്‍

പിന്നീട് ഇങ്ങോട്ട് സല്‍മാന്‍ ഖാന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ലോകമെമ്പാടും ആരാധകരുള്ള നടനാണ് സല്‍മാന്‍ ഖാന്‍. ആരാധകര്‍ക്ക് വേണ്ടി ലോകത്തിന്റെ പല കോണുകളിലും സ്‌റ്റേജ് ഷോകളും ലോക ടൂറുകളുമെല്ലാം നടത്താറുണ്ട് സല്‍മാന്‍ ഖാന്‍. ഈയ്യടുത്ത് നടന്ന ദ ബാംഗ് ടൂര്‍ ഇതിനൊരു ഉദാഹരണമാണ്. റിയാദ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ടൂര്‍ നടന്നത്. എന്നാല്‍ തൊണ്ണൂറുകളില്‍ ഇത്തരം ലോക ടൂറുകള്‍ പതിവുണ്ടായിരുന്നില്ല. അന്ന് തന്റെ ആരാധകരെ സന്തോഷിപ്പിക്കാനും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനും സല്‍മാന്‍ ഖാന്‍ സ്വീകരിച്ച മാര്‍ഗ്ഗം തീര്‍ത്തും അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. ചിലപ്പോഴൊക്കെ അതിരു കടക്കുന്നതുമായിരുന്നു സല്‍മാന്റെ ആ വഴി.

വെളിപ്പെടുത്തി

ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ് തന്റെ രീതികളെക്കുറിച്ച് വെളിപ്പെടുത്തിയത്. തന്റെ കഴുത്തിലെ മാലയില്‍ ഒരു ചെറിയ ക്യാമറ താന്‍ കൊണ്ട് നടക്കുന്നുണ്ടെന്നായിരുന്നു സല്‍മാന്‍ ഖാന്റെ വെളിപ്പെടുത്തല്‍. ആരാധകരെ കാണാന്‍ പോകുമ്പോഴായിരുന്നു ഇങ്ങനെ ചെയ്തിരിക്കുന്നത്. ഈ ക്യാമറ ഉപയോഗിച്ച് മുന്‍നിരയിലിരിക്കുന്ന ആരാധകരുടെ ചിത്രങ്ങള്‍ എടുക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍ ചെയ്തിരുന്നത്. പിന്നീട് ഈ ചിത്രങ്ങളില്‍ ഓട്ടോഗ്രാഫ് ഇട്ട ശേഷം ആരാധകര്‍ക്ക് അയച്ചു കൊടുക്കുന്നതായിരുന്നു സല്‍മാന്‍ ഖാന്റെ ശീലം. മുന്‍നിരയിലിരിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രം നിങ്ങള്‍ എടുക്കുകയാണോ എന്ന് ചോദിച്ചപ്പോല്‍ അതെയെന്നും ഓട്ടോഗ്രാഫ് ഇട്ട ശേഷം തിരിച്ച് അയക്കുകയാണെന്നും സല്‍മാന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നാലെ തന്റെ കഴുത്തില്‍ തൂക്കിയിട്ട ക്യാമറയും സല്‍മാന്‍ ഖാന്‍ കാണിച്ചു കൊടുക്കുന്നുണ്ട്.

അന്തിം

അതേസമയം അന്തിം ആണ് സല്‍മാന്‍ ഖാന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. സല്‍മാന്റെ സഹോദരിയുടെ ഭര്‍ത്താവ് കൂടിയായ നടന്‍ ആയുഷ് ശര്‍മയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. മഹേഷ് മഞ്ചരേക്കര്‍ സംവിധാനം ചെയ്ത ചിത്രം മറാത്തി സിനിമയുടെ ഹിന്ദി റീമേക്ക് ആയിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു നിരൂപകരില്‍ നിന്നും ആരാധകരില്‍ നിന്നും ലഭിച്ചത്. നിരവധി സിനിമകളാണ് സല്‍മാന്‍ ഖാന്റേതായി അണിയറയിലൊരുങ്ങുന്നത്. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രമായ ടൈഗര്‍ ത്രീയാണ് അണിയറയില്‍ തയ്യാറെടുക്കുന്ന അടുത്ത സല്‍മാന്‍ ഖാന്‍ ചിത്രം. കത്രീന കൈഫാണ് മൂന്നാം ഭാഗത്തിലേയും നായിക. മനീഷ് ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം.

Recommended Video

Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?
ഖാന്‍ ത്രയങ്ങള്‍

അതേസമയം ബോളിവുഡിലെ ഖാന്‍ ത്രയങ്ങള്‍ ഒരുമിക്കുകയാണ്. ആമിര്‍ ഖാന്‍ നായകനാകുന്ന ലാല്‍ സിംഗ് ഛദ്ദയില്‍ അതിഥി വേഷത്തില്‍ സല്‍മാന്‍ ഖാനൊപ്പം ഷാരൂഖ് ഖാനും എത്തുന്നതായാണ് റിപ്പോര്‍ട്ട്. പിന്നാലെ ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലും സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമായിരുന്നു സല്‍മാന്‍ ഖാന്റെ ജന്മദിനം. ഇതോടനുബന്ധിച്ച് പുതിയ സിനിമകളും സല്‍മാന്‍ ഖാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബജ്രംഗി ഭായ്ജാന്റെ രണ്ടാം ഭാഗം, കിക്കിന്റെ രണ്ടാം ഭാഗം, നോ എന്‍്രടിയുടെ രണ്ടാം ഭാഗം, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ തുടങ്ങിയ സിനിമകളാണ് സല്‍മാന്‍ ഖാന്റേതായി പ്രഖ്യാപിച്ചിട്ടുള്ളത്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X