പത്ത് കൊല്ലം പണിയെടുത്താലും ഹൃത്വിക്കിനെ കൊണ്ടാകില്ല! പരസ്യമായി കളിയാക്കി സല്‍മാന്റെ സഹോദരന്‍

താരങ്ങള്‍ക്കിടയിലെ വഴക്കുകളും പിണക്കങ്ങളും ബോളിവുഡില്‍ സര്‍വ്വ സാധാരണമാണ്. ഇന്നലെ വരെ അടുത്ത സുഹൃത്തുക്കളായിരുന്നവര്‍ ചിലപ്പോള്‍ ഇന്നൊരു ദിവസം കൊണ്ട് കടുത്ത ശത്രുക്കളായി മാറും. എന്നാല്‍ ചിലപ്പോഴാകട്ടെ പരസ്പരം മുഖത്ത് പോലും നോക്കാനിഷ്ടപ്പെടാതിരുന്ന ശത്രുക്കള്‍ ഒരു നിമിഷം കൊണ്ട് എല്ലാം മറന്ന് കെട്ടിപ്പിടിച്ച് നടക്കുന്നതും കാണാം. താരങ്ങള്‍ക്കിടയിലെ ഇണക്കങ്ങളും പിണക്കങ്ങളും എന്നും ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള ചര്‍ച്ചാ വിഷയങ്ങളാണ്. അങ്ങനെ ഒരിക്കല്‍ പരസ്പരം ഭിന്നതകളുണ്ടായിരുന്നവരാണ് സൂപ്പര്‍ താരങ്ങളായ ഹൃത്വിക് റോഷനും സല്‍മാന്‍ ഖാനും.

വാസ്തവത്തില്‍ ഹൃത്വിക്കിന് സല്‍മാനുമായും സല്‍മാന് ഹൃത്വിക്കുമായി നേരിട്ട് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഹൃത്വിക് അഭിനയിച്ച ചിത്രമായിരുന്നു ഗുസാരിഷ്. സഞ്ജയ് ലീല ബന്‍സാലിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ഐശ്വര്യ റായ് നായികയായി എത്തിയ ചിത്രം. ബന്‍സാലിയുമായിട്ടായിരുന്നു സല്‍മാന്‍ ഖാന് പ്രശ്‌നങ്ങളുണ്ടായിരുന്നത്. ഇത് പക്ഷെ സല്‍മാന്‍ കാണിച്ചതാകട്ടെ സിനിമയോടും. സിനിമയെക്കുറിച്ച് സല്‍മാന്‍ നടത്തിയ മോശം പരാമര്‍ശമാണ് ഹൃത്വിക് റോഷനെ ചൊടിപ്പിച്ചത്. വിശദമായി വായിക്കാം.

രു പട്ടി പോലും കാണാന്‍ വന്നില്ല

നിരൂപക പ്രശംസ നേടാന്‍ സാധിച്ചുവെങ്കിലും ബോക്‌സ് ഓഫീസില്‍ വലിയൊരു വിജയമായി മാറാന്‍ ഗുസാരിഷിന് സാധിച്ചിരുന്നില്ല. ഇതോടെ സിനിമയെ പരിഹസിച്ചു കൊണ്ട് സല്‍മാന്‍ എത്തുകയായിരുന്നു. അതില്‍ ഈച്ച പറക്കുകയാണ്. ഒരു കൊതുകു പോലും കാണാന്‍ വന്നില്ല. ഒരു പട്ടി പോലും കാണാന്‍ വന്നില്ല എന്നായിരുന്നു സല്‍മാന്റെ അതിരുകടന്ന പരിഹാസം. ഇതാണ് ഹൃത്വിക്കിനെ ചൊടിപ്പിച്ചത്. പിന്നീട് ഇത് സല്‍മാന്‍ ഖാനും ഹൃത്വിക്ക് റോഷനും തമ്മില്‍ ഭിന്നതയുണ്ടാകാന്‍ കാരണമായി മാറുകയായിരുന്നു.

സൊഹൈലിന്റെ പ്രതികരണം

ഇതിനിടെ സല്‍മാന്‍ ഖാന്റെ കൂടെ ചേര്‍ന്നു കൊണ്ട് സഹോദരന്‍ സൊഹൈല്‍ ഖാനും ഹൃത്വിക്കിനെ പരിഹസിക്കാന്‍ എത്തിയിരുന്നു. നടനും സംവിധാകനായുമായ സൊഹൈല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫ്രീക്കി അലി. നവാസുദ്ദീന്‍ സിദ്ദീഖിയായിരുന്നു ചിത്രത്തിലെ നായകന്‍. ഈ സിനിമയുടെ പ്രൊമോഷനിടെയായിരുന്നു സൊഹൈല്‍് ഹൃത്വിക് റോഷനെ പരിഹസിച്ചത്. തന്റെ കംഫര്‍ട്ട് സോണിന് പുറത്ത് കടന്ന് ഡാന്‍സ് ചെയ്യാന്‍ തയ്യാറായതിനെക്കുറിച്ച് നവാസുദ്ദീനോട് ചോദിച്ചപ്പോഴായിരുന്നു സൊഹൈലിന്റെ പ്രതികരണം.

10 കൊല്ലം പണിയെടുത്താലും

നവാസുദ്ദീന് ഒരുപാട് കഴിവുകളുണ്ടെന്നും ഹൃത്വിക് റോഷന്റെ ഡാന്‍സിനെ പോലും മറികടക്കാനാകുമെന്നുമായിരുന്നു സൊഹൈല്‍ പറഞ്ഞത്. ''നവാസ് ഭായ് മൂന്ന് വര്‍ഷം കഠിനാധ്വാനം ചെയ്താല്‍ ഹൃത്വിക് റോഷന്‍ ചെയ്യുന്നത് ചെയ്യാന്‍ അദ്ദേഹത്തിനാകും. പക്ഷെ ഹൃത്വിക് റോഷന്‍ 10 കൊല്ലം പണിയെടുത്താലും നവാസ് ചെയ്യുന്നത് ചെയ്യാനാകില്ല'' എന്നായിരുന്നു നവാസിനെ പ്രശംസിച്ചു കൊണ്ടും ഹൃത്വിക്കിനെ കളിയാക്കി കൊണ്ടും സൊഹൈല്‍ നടത്തിയ പരാമര്‍ശം. ഹൃത്വിക് റോഷന്‍ ചിത്രമായ മോഹന്‍ജൊ ദാരോ റിലീസ് ചെയ്ത സമയത്തായിരുന്നു സൊഹൈലിന്റെ ഈ പരാമര്‍ശം. ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഫൈറ്റര്‍

നേരത്തെ സല്‍മാന്‍ ഖാന്‍ ഗുസാരിഷിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ ഹൃത്വിക് രംഗത്ത് എത്തിയിരുന്നു. സല്‍മാന്‍ ഒരു നല്ല മനുഷ്യന്‍ ആണെന്നാണ് തനിക്കെന്നും തോന്നിയിട്ടുള്ളത്. താനെന്നും ആരാധനയോടെ മാത്രമാണ് സല്‍മാന്‍ ഖാനെ വീക്ഷിച്ചിട്ടുള്ളത്. അദ്ദേഹം എന്നും നായകനായിരിക്കും. എന്നാല്‍ തന്റെ അത്ര കളക്ഷനില്ലെന്ന് കരുതി ഒരു സംവിധായകനെ പരിഹസിക്കുന്നത് നായകന്മാര്‍ക്ക് ചേര്‍ന്നതല്ലെന്നായിരുന്നു ഹൃത്വിക്കിന്റെ പ്രതികരണം. വലിയ വിജയങ്ങളുണ്ടാകുമ്പോള്‍ അത് നമ്മളെ കൂടുതല്‍ വിനീതരും സ്‌നേഹമുള്ളവരുമാക്കുകയാണ് വേണ്ടതെന്നും ഹൃത്വിക് കൂട്ടിച്ചേര്‍ത്തിരുന്നു.

എന്തായാലും അന്നത്തെ തുടര്‍ പരാജയങ്ങളില്‍ നിന്നും ഹൃത്വിക് റോഷന്‍ ശക്തമായി തന്നെ തിരികെ വരികയായിരുന്നു പിന്നീട്. അവസാനം ഹൃത്വിക് റോഷന്റേതായി പുറത്തിറങ്ങിയ സൂപ്പര്‍ 30യും വാറും വന്‍ വിജയങ്ങളായിരുന്നു. 2019 ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു വാര്‍. ചിത്രത്തിലെ ഹൃത്വിക് റോഷന്‍ ആക്ഷന്‍ രംഗങ്ങള്‍ ഏറെ കയ്യടി നേടിയിരുന്നു. ദീപിക പദുക്കോണിനൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍ ആണ് ഹൃത്വിക്കിന്റെ പുതിയ സിനിമ. തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കും അണിയറയില്‍ തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X